തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി
നെടുമങ്ങാട്: മരത്തിൽ നിന്ന് വീണ് പരിക്കേറ്റ 57കാരന്റെ കാലിലെ മുറിവിൽ തുളച്ചുകയറിയ മരക്കഷണം നീക്കാതെയാണ് തുന്നൽ നടത്തിയതെന്ന ഗുരുതര ചികിത്സപ്പിഴവ് പുറത്തുവന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം നടന്നതെന്നാണ് ആരോപണം. ഭരതന്നൂർ കരിങ്കട സ്വദേശി മധുവിനാണ് ദുരനുഭവമുണ്ടായത്.
മാർച്ച് 21ന് മരത്തിൽ നിന്ന് വീണ് പരിക്കേറ്റ മധു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇടത് കാലിലെ മുറിവിൽ പത്തിലധികം തുന്നലിട്ട ശേഷം തുടർ ചികിത്സയ്ക്കായി പാലോട് സർക്കാർ ആശുപത്രിയിലേക്ക് വിട്ടയച്ചു.
തുടർന്ന് സമീപത്തെ സർക്കാർ ആശുപത്രിയിൽ ഡ്രസ് ചെയ്യുന്നതിനിടെ മുറിവിൽ നിന്ന് പഴുപ്പ് വരുന്നതായി കണ്ടെത്തി. ഇതോടെ മധു നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ഓർത്തോ വിഭാഗം ഡോക്ടർ നടത്തിയ പരിശോധനയിലാണ് മുറിവിനുള്ളിൽ മരക്കഷണം കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.
ഇന്നലെ നടത്തിയ രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മരക്കഷണം പുറത്തെടുത്തത്.
സംഭവത്തിൽ ചികിത്സപ്പിഴവുണ്ടായോയെന്ന് പരിശോധിക്കണമെന്ന ആവശ്യമാണ് കുടുംബം ഉയർത്തുന്നത്.
English Summary
A 57-year-old man from Nedumangad allegedly suffered a medical error after a wooden piece lodged in his leg was stitched over without removal at Thiruvananthapuram Medical College Hospital. The object was discovered two months later during further treatment.









