web analytics

ഗൂഗിളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ; നടപടി ഓൺലൈൻ ഗെയിമിങ് കമ്പനിയുടെ പരാതിയിൽ

ഗൂഗിളിനെതിരെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു. ഓൺലൈൻ ഗെയിമിങ് കമ്പനി വിൻസോയുടെ പരാതിയിലാണ് നടപടി. സിസിഐ ചട്ടം സെക്ഷൻ 4(2)(a)(i), 4(2)(b), 4(2)(c) എന്നിവ ഗൂഗിൾ ലംഘിച്ചതായി പ്രാഥമിക വിലയിരുത്തലുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ തേർഡ് പാർട്ടി ആപ്പുകൾക്ക് ഇടം ലഭിക്കാൻ വെക്കുന്ന നിബന്ധനകൾ സംബന്ധിച്ചുള്ളതാണ് പരാതി. Competition Commission of India orders investigation against Google

ഗൂഗിളിൻ്റെ ഡെവലപർ ഡിസ്ട്രിബ്യൂഷൻ എഗ്രിമെൻ്റ്, ഡെവലപർ പ്രോഗ്രാം പോളിസി എന്നിവ ഏകപക്ഷീയവും അംഗീകരിക്കാനാവാത്തതുമാണെന്ന് വിൻസോ വിമർശിച്ചു. പണം ലഭിക്കുന്ന ഗെയിമുകൾ ഇന്ത്യയിൽ ലഭ്യമാക്കാതെ പ്ലേ സ്റ്റോർ നിയന്ത്രിക്കുന്നുവെന്നു പരാതിയിൽ പറയുന്നു.

വിപണിയിൽ കുത്തക സ്വാധീനമുള്ള ഗൂഗിൾ ഓൺലൈൻ ഗെയിമിങ് കമ്പനികൾക്കെതിരെ അനാരോഗ്യകരമായ നിലപാട് സ്വീകരിക്കുന്നുവെന്നാണ് വിൻസോ സിസിഐക്ക് നൽകിയ പരാതിയിൽ ആരോപിച്ചത്. സിസിഐ ഡയറക്ടർ ജനറലിനോട് 60 ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img