web analytics

രണ്ട് ദിവസങ്ങൾക്കിടയിൽ ആറ് വിമാനങ്ങൾക്ക് ബോംബ് ഭീഷണി; ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അന്വേഷണം തുടങ്ങി

രണ്ട് ദിവസങ്ങൾക്കിടയിൽ ബോംബ് ഭീഷണി ലഭിച്ചത് ആറ് വിമാനങ്ങൾക്ക്. ഭീഷണി സന്ദേശങ്ങളെപ്പറ്റി അന്വേഷണം നടത്തുകയാണെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അറിയിച്ചു. സോഷ്യൽ മീഡിയയായ എക്സ് വഴിയാണ് ഇന്ന് സന്ദേശങ്ങൾ ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു.

ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 127 വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് കാനഡയിലെ ഇക്വലൂറ്റ് വിമാനത്താവളത്തിലേക്ക് ഇന്നലെ തിരിച്ചുവിട്ടിരുന്നു.

പുലർച്ചെ 3 മണിക്ക് പുറപ്പെട്ട വിമാനം സുരക്ഷാ ഭീഷണിയെ തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ ഇക്കാലൂറ്റ് വിമാനത്താവളത്തിൽ ഇറക്കിയതായി എയർ ഇന്ത്യ അറിയിച്ചു.

ഭീഷണിയെത്തുടർന്ന് സൗദി അറേബ്യയിലെ ദമാമിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള 6ഇ 98 ഇൻഡിഗോ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കിയിരുന്നു.

ജയ്പൂരിൽ നിന്ന് അയോധ്യയിലേക്കുള്ള. എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ ഐഎക്‌സ് 765 വിമാനത്തിനും ഉച്ചയോടെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

മുംബൈയിൽ നിന്ന് ഇൻഡിഗോ നടത്തുന്ന രണ്ട് സർവീസുകൾക്കും എയർ ഇന്ത്യയുടെ ഒരെണ്ണത്തിനും ബോംബ് ഭീഷണിയുണ്ടായിരുന്നു പിന്നീട് ഇവ വ്യാജമാണെന്ന് തെളിഞ്ഞു.

മുംബൈയിൽ നിന്ന് ന്യൂയോർക്കിലെ ജെഎഫ്‌കെ എയർപോർട്ടിലേക്ക് പോയ എഐ119 എയർ ഇന്ത്യ വിമാനം ഇന്നലെ അടിയന്തരമായി ഡൽഹിയിൽ ഇറക്കിയിരുന്നു.

ഇത്തരം വ്യാജ ഭീഷണി കോളുകൾ കമ്പനികൾക്ക് സാമ്പത്തികമായി തിരിച്ചടിയുണ്ടാക്കുമെന്ന് വിമാന കമ്പനി ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഭീഷണികളെ ഗൗരവമായി എടുത്ത് സുരക്ഷ ഉറപ്പാക്കുക എന്നതല്ലാതെ മറ്റൊരു മാർഗവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Bomb threats hit six planes in two days

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img