web analytics

സ്ത്രീധന പ്രശ്നത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം; പ്രതികൾക്ക് ജീവപര്യന്തം

ചെന്നൈ: സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും, അമ്മയും ഉൾപ്പെടെ നാലുപേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. അരിയല്ലൂർ മഹിളാ കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്.

അരിയല്ലൂർ ഗ്രാമത്തിലെ രാജേന്ദ്രന്റെയും, ആണ്ടാളിന്റെയും മകൾ കനകവല്ലിയാണ് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്. സംഭവത്തിൽ കനകവല്ലിയുടെ ഭർത്താവ് സെന്തിൽ കുമാരവേൽ, അമ്മ കലാവതി ഉൾപ്പെടെ നാലുപേർക്കാണ് ജീവപര്യന്തം.

2018-ലാണ് ഇവർ വിവാഹിതരായത്. അന്ന് 25 പവൻ സ്വർണാഭരണങ്ങളാണ് കനകവല്ലിയുടെ കുടുംബം സ്ത്രീധനമായി നൽകിയത്. പക്ഷെ വിവാഹം കഴിഞ്ഞ് നാളുകൾക്കകം തന്നെ സ്ത്രീധനത്തെ ചൊല്ലി പ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു.

നിലവിലെ സ്ത്രീധനത്തുക കൂടാതെ പത്തു പവൻ സ്വർണവും, മകന് ഇരുചക്ര വാഹനവും ആവശ്യപ്പെട്ട് ഭർതൃമാതാവായ കലാവതി യുവതിയുടെമേൽ നിരന്തരം സമ്മർദം ചെലുത്തുകയായിരുന്നു.

ഭർതൃ വീട്ടുകാർ ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ കനകവല്ലിയുടെ മാതാപിതാക്കൾക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കനകവല്ലി ഭർതൃവീട്ടിൽ നിരന്തര പീഡനത്തിനിരയായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്.

ഇത്തരം പ്രശ്നങ്ങൾ നടക്കുന്നതിനിടയിൽ കനകവല്ലിയുടെ അച്ഛൻ ഹൃദയാഘാതംമൂലം മരണപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു കനകവല്ലിയുടെ ആത്മഹത്യ. സംഭവത്തെ തുടർന്ന് കനകവല്ലിയുടെ കുടുംബം നൽകിയ പരാതി അടിസ്ഥാനമാക്കി കേസെടുത്ത പോലീസ് ഭർത്താവ് സെന്തിൽ, അമ്മ കലാവതിയടക്കം നാലുപേർക്കെതിരെ കേസെടുക്കുകയായിരുന്നു. ഈ കേസിലാണ് വിധി വന്നിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്; വിസികെ പിന്തുണയോടെ ടിവികെയ്ക്ക് കേവല ഭൂരിപക്ഷം; 118 എംഎൽഎമാരുടെ പിന്തുണക്കത്തുമായി ഗവർണറെ കാണും

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട്ടിൽ...

Related Articles

Popular Categories

spot_imgspot_img