web analytics

ഓട്ടോമാറ്റിക് വാഹനങ്ങൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ! എങ്കിൽ ഷിഫ്റ്റ്-ലോക്കിനെക്കുറിച്ച് എത്രപേർക്ക് അറിയാം?

ട്ടോമാറ്റിക് കാറുകളിൽ മാത്രമുള്ള ഒരു അഡ്വാൻസ്ഡ് ഫീച്ചറാണ് ഷിഫ്റ്റ്-ലോക്ക്. എന്നാൽ ഇത്തരം വാഹനമോടിക്കുന്ന പലർക്കും ഈ സേഫ്റ്റി ബട്ടന്റെ ഉപയോഗം അറിയില്ലെന്നതാണ് യാഥാർഥ്യം.

ഓട്ടോമാറ്റിക് വാഹനങ്ങളുടെ ഗിയർ ഷിഫ്റ്റ് ബോക്സിന് സമീപമാണ് ഷിഫ്റ്റ്-ലോക്ക് ബട്ടന്റെ സ്ഥാനം. ഈ ബട്ടന്റെ രൂപകൽപ്പന വാഹനങ്ങളെയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

ചിലവാഹനങ്ങളിൽ ഇത് ഷിഫ്റ്റ് ഗിയർ പാനലിനോട് ചേർന്നായിരിക്കും, എന്നാൽ, മറ്റു ചില വാഹനങ്ങളിൽ ഇതിന്റെ സ്ഥാനം ഗിയർ ബോക്സിൽ നിന്നും അൽപ്പം മാറിയോ, അല്ലെങ്കിൽ ഉൾഭാഗത്തോ ആയിരിക്കും. ഇതിനെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതുകൊണ്ട് പലർക്കും ഇത് അവശ്യസമയത്ത് ഉപയോഗിക്കാൻ കഴിയാറില്ല.

അപകടഘട്ടം വന്നാൽ ഓട്ടോമാറ്റിക് വാഹനങ്ങൾ ഏത് ഗിയറിലാണോ അതിൽ തന്നെ ലോക്ക് ആകും. വാഹനം ഓഫ് ചെയ്താലും ഗിയറിന്റെ സ്ഥാനം മാറില്ല. ഇത്തരം സാഹചര്യത്തിൽ മാനുവലായി ഗിയർ അൺലോക്ക് ചെയ്യാൻ ഷിഫ്റ്റ്-ലോക്ക് ബട്ടൺ റിലീസ് ചെയ്താൽ മതി.

ഇത്തരം ഘട്ടങ്ങളിൽ ഷിഫ്റ്റ്-ലോക്ക് ബട്ടൺ റിലീസ് ചെയ്താൽ മാത്രമേ പാർക്കിങ് ഗിയറിൽ നിന്നും റിവേഴ്‌സിലേക്കോ, ഡ്രൈവ് മോഡിലേക്കോ വാഹനത്തെ ചലിപ്പിക്കാൻ സാധിക്കൂ. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗപ്പെടുത്താനാണ് ഈ സംവിധാനം.

ഓട്ടോമാറ്റിക് വാഹനത്തിന്റെ ബാറ്ററി തീർന്നാൽ പിന്നെ വാഹനം ചലിപ്പിക്കാൻ കഴിയില്ല. ഇത്തരം സാഹചര്യങ്ങളിൽ വാഹനത്തിന്റെ ഗിയർ ന്യൂട്രൽ മോഡിലേക്ക് ആക്കാൻ ഷിഫ്റ്റ് ലോക്ക് ബട്ടൺ ഉപയോഗപ്പെടുത്താം. മാത്രമല്ല ബ്രേക്ക് പാഡ് തകരാറിലാകുന്ന സന്ദർഭങ്ങളിലും ഇത് പ്രയോജനപ്പെടുത്താം.

spot_imgspot_img
spot_imgspot_img

Latest news

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

Other news

Related Articles

Popular Categories

spot_imgspot_img