ഇടുക്കിയിൽ റോഡിൽ സഞ്ചാരികളെ വളഞ്ഞ് കാട്ടാനക്കൂട്ടം
മറയൂർ ഉടുമലൈപ്പേട്ട അന്തസംസ്ഥാന പാതയിൽ ചിന്നാറിൽ സഞ്ചാരികളെ വളഞ്ഞ് കാട്ടാനക്കൂട്ടം. സഞ്ചാരികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചിന്നാർ എസ് വളവിന് താഴെയാണ് ചുറ്റും കാട്ടാനകൾക്കിടയിൽ സഞ്ചാരികൾ കുടുങ്ങിയത്.
ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ കാട്ടാനക്കൂട്ടത്തിൻ്റെ നടുവിൽപ്പെട്ടു. കാട്ടാനക്കൂട്ടത്തിനെ അടുത്തു കാണുവാൻ എത്തിയ വാഹനങ്ങളിലെ സഞ്ചാരികളാണ് രക്ഷപ്പെട്ടത്.
മുൻപിൽ നില്ക്കുന്ന കാട്ടാനക്കൂട്ടത്തെ കണ്ടു നിന്ന സഞ്ചാരികൾ പിന്നിൽ കൂടി വന്ന കാട്ടാനകളെ കണ്ടില്ല. വാഹനങ്ങൾക്കിടയിലൂടെ കടന്നുപോയ കാട്ടാനകൾ വാഹനങ്ങളെ അക്രമിക്കാത്തത് വലിയ അപകടം ഒഴിവാക്കി.
ഇതിനിടയിൽ സഞ്ചാരികളുടെ നേരെ ഒരു ആന അക്രമിക്കുന്ന തരത്തിൽ ഓടിയടുത്തത് ആശങ്കയുണ്ടാക്കിയെങ്കിലും ഉപദ്രവിക്കാതെ കാട്ടാനക്കൂട്ടം കടന്നു പോയി.
അര മണിക്കൂറോളം ഭീതിയുയർത്തിയാണ് കാട്ടാനക്കൂട്ടം പാതയോരത്തുള്ള വനമേഖലയിലേക്ക് മടങ്ങിയത്.









