web analytics

പ്ലമ്പിങ്ങോ, വയറിംഗോ, പെയിൻറിംഗോ…എന്തുമാകട്ടെ, ഒറ്റ കോളിൽ കുടുംബശ്രീ വനിതകൾ ഇനി വീട്ടിലെത്തി ജോലി പൂർത്തിയാക്കും; ‘സ്കിൽ അറ്റ് കോൾ’ വരുന്നു

കുടുംബശ്രീ വനിതകൾ ഇനി വീട്ടിലെത്തി ജോലി പൂർത്തിയാക്കും; ‘സ്കിൽ അറ്റ് കോൾ’

കേരളത്തിലെ വനിതകൾക്ക് പുതിയ തൊഴിൽ സാധ്യതകൾ തുറന്നുകൊണ്ട് കുടുംബശ്രീയും വിജ്ഞാനകേരളംയും കൈകോർത്തു തുടങ്ങുന്ന വിപ്ലവകരമായ പദ്ധതിയാണ് സ്കിൽ അറ്റ് കോൾ.

ഇതുവഴി ഇനി പ്ലമ്പറായും ഇലക്ട്രീഷ്യനായും പെയിന്ററായും ഗാർഡനറായും വനിതകൾ നേരിട്ട് വിളിപ്പുറത്തു എത്തും.

വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ദൈനംദിന അറ്റകുറ്റപ്പണികളും പരിപാലന ജോലികളും ഭൂരിഭാഗം വീടുകൾക്കും വലിയൊരു തലവേദനയാണ്.

ഈ സാഹചര്യത്തിലാണ് വനിതകൾക്ക് തൊഴിലും സമൂഹത്തിന് ഉചിതമായ സേവനവും സമന്വയിപ്പിക്കുന്ന പുതിയ സംരംഭരീതി അവതരിപ്പിക്കുന്നത്.

സ്കിൽ അറ്റ് കോൾ പദ്ധതിയുടെ മുഖ്യമുദ്ര തൊഴിലവസരം സൃഷ്ടിക്കലാണ്. ഇലക്ട്രീഷ്യൻ, പ്ലമ്പർ, പെയിന്റർ, ഗാർഡനിങ്, ലാൻഡ് സ്കേപ്പിങ്, ലോണ്ട്രി, അയണിങ്, മൊബൈൽ കാർവാഷ് തുടങ്ങി വീടുകളുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുള്ള ഹോം സർവ്വീസുകളും ഈ പദ്ധതിയുടെ ഭാഗമാക്കുന്നു.

ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് മോഡൽ കുംഭമേള കേരളത്തിൽ

ഇപ്പോൾ ഇത്തരം സേവനങ്ങൾ സ്വകാര്യ മേഖലയിലെ ചില കമ്പനികൾ മാത്രമാണ് നൽകുന്നത്. എന്നാൽ സർക്കാർ-പിന്തുണയും കുടുംബശ്രീയുടെ സംവിധാനവും കൂട്ടിച്ചേർന്നതിന്‍റെ നേട്ടം സമൂഹത്തിന് കൂടുതൽ വിശ്വസനീയവും ലഭ്യമായതുമായ സേവനം ലഭ്യമാകുകയാണ്.

പദ്ധതിയിൽ പ്രവർത്തിക്കാൻ താത്പര്യമുള്ള കുടുംബശ്രീ അംഗങ്ങളെ അയൽക്കൂട്ടങ്ങളും ഓക്സിലറി ഗ്രൂപ്പുകളും വഴിയാണ് തിരഞ്ഞെടുക്കുന്നത്.

പ്രത്യേകിച്ച് ഐടിഐ, പാളിടെക്നിക് തുടങ്ങിയ സ്ഥാപനങ്ങളിൽ ട്രേഡുകൾ അഭ്യസിച്ച വനിതകൾക്ക് ഇതിൽ മുൻഗണന. ഇവരുടെ സംരംഭരജിസ്ട്രേഷൻ CDS തലത്തിലാണ് പൂർത്തിയാക്കുന്നത്.

അതിനാൽ അവർ വ്യക്തിപരമായൊരു ജോലിയല്ല നേടുന്നത് — മറിച്ച് ഒരു മൈക്രോ സംരംഭകയായി വളരാനുള്ള വാതിൽ തുറക്കുകയാണ്.

സംരംഭങ്ങളെ ബ്ലോക്ക് നിലയിൽ ബന്ധിപ്പിക്കാൻ മൈക്രോ എന്റർപ്രൈസ് റിസോഴ്സ് സെന്റർ (MERc) പ്രവർത്തിക്കും. സംരംഭങ്ങൾക്ക് ആവശ്യമായ പരിശീലനം, വായ്പ, സബ്സിഡി തുടങ്ങി സമഗ്രമായ പിന്തുണ നൽകുന്ന സംവിധാനം തന്നെയാണ് ഇത്.

കുടുംബശ്രീ വനിതകൾ ഇനി വീട്ടിലെത്തി ജോലി പൂർത്തിയാക്കും; ‘സ്കിൽ അറ്റ് കോൾ’

ഈ MERc വഴിയാണ് സ്കിൽ അറ്റ് കോൾ പദ്ധതി സമഗ്രമായി നടപ്പിലാക്കപ്പെടുന്നത്. ജില്ലയിൽ ഒരു കോൾ സെന്റർ സജ്ജീകരിക്കും. സേവനം ആവശ്യമായവർ ഫോൺ ചെയ്ത് അറിയിച്ചു കഴിഞ്ഞാൽ അതത് MERc-ക്കും CDS-നും വിവരം കൈമാറപ്പെടും.

തുടർന്ന് അംഗങ്ങൾ നേരിട്ട് വീട്ടിലോ സ്ഥാപനത്തിലോ എത്തി സേവനം നൽകി തുക സ്വീകരിക്കും. ഉപഭോക്താവിന് ആ തുക നേരിട്ട് അംഗത്തിന് നൽകാനോ അല്ലെങ്കിൽ MERc-യിൽ അടയ്ക്കാനോ സാധിക്കും. ഇതിലൂടെ ഇടനിലക്കാരുടെ പ്രശ്നങ്ങൾ ഇല്ലാതെ വ്യക്തതയും ഉറപ്പും ലഭിക്കുന്നു.

വനിതകൾക്ക് ആവശ്യമായ നൈപുണ്യപരിശീലനം കുടുംബശ്രീയുടെ കീഴിൽ തന്നെ നവംബർ, ഡിസംബർ മാസങ്ങളിൽ പൂർത്തിയാക്കും.

ലാൻഡ്സ്കേപ്പിങ്, ഇവന്റ് മാനേജ്മെന്റ്, ഗാർഡനിങ് തുടങ്ങിയ സേവനങ്ങൾ ബ്ലോക്ക് തലത്തിൽ മുഖ്യമായും നടപ്പാക്കും. സംരംഭത്തിന് ആവശ്യമായ ഉപകരണങ്ങളോ യന്ത്രങ്ങളോ വാങ്ങുന്നതിനായി അഞ്ചു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.

അങ്ങനെയാകുമ്പോൾ 75 ശതമാനം വരെ സബ്സിഡിയും ലഭിക്കും. ഇതിലൂടെ വനിതാ സംരംഭകർക്ക് വലിയ സാമ്പത്തിക ഭാരം കൂടാതെ തന്നെ വ്യവസായ രംഗത്തേക്ക് പ്രവേശിക്കാം.

കേരള സംസ്ഥാനത്ത് ആദ്യമായി ഈ പദ്ധതി പത്തനംതിട്ട ജില്ലയിലാണ് പൈലറ്റ് പ്രോജക്ടായി ആരംഭിക്കുന്നത്. പദ്ധതിയുടെ വിജയം ഉറപ്പാകുമ്പോൾ അത് അടുത്ത ഘട്ടമായി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി.

തൊഴിൽരംഗത്ത് ജെൻഡർ ബാരിയർ തകർത്തുകൊണ്ട് വനിതകൾക്ക് കൂടുതൽ ശക്തിയും സ്വയം പര്യാപ്തതയും നൽകുന്ന ഉത്തരവാദിത്തമേറ്റ സംരംഭമാണ് സ്കിൽ അറ്റ് കോൾ.

വീട്ടിലെ വൈദ്യുതി പ്രശ്നമോ പൈപ്പ് ലീക്കേജോ വന്നാൽ പരിചയസമ്പത്തുള്ള ഒരു വനിതാ പ്രൊഫഷണൽ ഫോൺചെയ്താൽ തന്നെ എത്തുന്ന ഒരു സുരക്ഷിതവും സൗഹൃദപരവുമായ സേവനമാണ് സമൂഹത്തിന് ഇവർ ഒരുക്കുക.

ഇതുവഴി കുടുംബശ്രീ അംഗങ്ങൾക്കും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതോടൊപ്പം സമൂഹത്തോട് നടത്തിയേക്കാവുന്ന വലിയൊരു സേവനമാകുന്നു.

കേരളത്തിലെ സ്ത്രീശാക്തീകരണത്തിന് ഉദാഹരണമായി മാറുന്ന ഈ പദ്ധതി, ഭാവിയിൽ ആയിരക്കണക്കിന് വനിതകൾക്ക് സ്വന്തം തൊഴിലുമായി ആത്മവിശ്വാസത്തോടെ മുന്നേറാൻ വഴിയൊരുക്കും.എന്നാണ് കരുതുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

Related Articles

Popular Categories

spot_imgspot_img