web analytics

ലോക മുത്തശ്ശൻ, പ്രായത്തിന്റെ കാര്യത്തിൽ ഗിന്നസ് ബുക്കിൽ ഇടംനേടിയ ജോൺ ടിന്നിസ് വുഡ് വിടവാങ്ങി

ലണ്ടൻ: ഗിന്നസ് ബുക്കിൽ ഇടംനേടിയ ലോകത്തെ ഏറ്റവും കൂടുതൽ പ്രായമുള്ള പുരുഷൻ ജോൺ ടിന്നിസ് വുഡ് 112ാം വയസിൽ നിര്യാതനായി. ഇംഗ്ലണ്ടിലെ സൗത്ത്പോർട്ടിലെ ഒരു കെയർ ഹോമിലായിരുന്നു ജോൺ ടിന്നിസ് വുഡിന്റെ അന്ത്യം.

സംഗീതത്താലും സ്നേഹത്താലും ചുറ്റപ്പെട്ടുള്ള ജീവിതമായിരുന്നു അവസാന കാലഘട്ടത്തിൽ അദ്ദേഹത്തിന്റേത് എന്ന് കുടുംബം പങ്കുവെച്ചു. വർഷങ്ങളോളം അദ്ദേഹത്തെ പരിചരിച്ചവരോട് കുടുംബം നന്ദി പറയുകയും ചെയ്തു.

114 വയസ്സുള്ള വെനസ്വേലൻ ജുവാൻ വിസെൻ്റെ പെരസിൻ്റെ മരണത്തെത്തുടർന്നാണ് 2023 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായി ജോൺ ടിന്നിസ് വുഡ് മാറിയത്.

1912 ൽ ടൈറ്റാനിക് മുങ്ങിയ അതേ വർഷം ലിവർപൂളിൽ ജനിച്ച ടിന്നിസ്‌വുഡ് രണ്ട് ലോക മഹായുദ്ധങ്ങളെയും രണ്ട് ആഗോള മഹാമാരികളെയും അതിജീവിച്ച വ്യക്തിയാണ്.

രണ്ടാം ലോക മഹായുദ്ധത്തിൽ റോയൽ ആർമി പേ കോർപ്സിൽ സേവനമനുഷ്ഠിച്ച ടിന്നിസ്‌വുഡ് 1942ലാണ് ബ്ലഡ്‌വെനെ വിവാഹം കഴിക്കുന്നത്. ഒരു മകളും നാല് കൊച്ചുമക്കളും മൂന്ന് പേരക്കുട്ടികളും അടങ്ങുന്ന കുടുംബമാണ് ടിന്നിസ്വുഡിന്റേത്. എണ്ണ വ്യവസായത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തു. 1986-ൽ ഭാര്യ മരിച്ചു.

എല്ലാ വെള്ളിയാഴ്‌ചയും തന്റെ പ്രിയപ്പെട്ട ഭക്ഷണമായ ബാറ്റേഡ് ഫിഷും ചിപ്സും കഴിക്കാറുള്ള ടിന്നിസ്‌വുഡ് പ്രത്യേക ഭക്ഷണക്രമമൊന്നും പാലിച്ചിരുന്നില്ല.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

തീപിടിച്ച വൈക്കോൽ ലോറിയുമായി ദേശീയപാതയിൽ പാഞ്ഞ ഡ്രൈവർ; ചാലക്കുടിയിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തീപിടിച്ച വൈക്കോൽ ലോറിയുമായി ദേശീയപാതയിൽ പാഞ്ഞ ഡ്രൈവർ; ചാലക്കുടിയിൽ വൻ ദുരന്തം...

ഫോട്ടോ മോർഫിംഗ് ; സ്റ്റുഡിയോയിൽ എടുത്ത 30-ത്തിലധികം യുവതികളുടെ ചിത്രങ്ങൾ നഗ്നമാക്കി; പ്രതി അറസ്റ്റിൽ

ഫോട്ടോ മോർഫിംഗ് ; സ്റ്റുഡിയോയിൽ എടുത്ത 30-ത്തിലധികം യുവതികളുടെ ചിത്രങ്ങൾ നഗ്നമാക്കി; പ്രതി അറസ്റ്റിൽ കാസർകോട്: സ്റ്റുഡിയോയിൽ...

ബാഗിനുള്ളിൽ 2000 ‘ക്വീൻ ഉറുമ്പുകൾ’!ലക്ഷങ്ങൾ വിലമതിക്കുന്ന കള്ളക്കടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെെ…

ബാഗിനുള്ളിൽ 2000 ‘ക്വീൻ ഉറുമ്പുകൾ’!ലക്ഷങ്ങൾ വിലമതിക്കുന്ന കള്ളക്കടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെെ… നെയ്‌റോബി:...

പായസം കിട്ടിയില്ല;സദ്യക്കിടെ വിളമ്പിയ ആളെ മർദിച്ച് യുവാവ്; വീട്ടിലെത്തി ഭീഷണിയും

പായസം കിട്ടിയില്ല;സദ്യക്കിടെ വിളമ്പിയ ആളെ മർദിച്ച് യുവാവ്; വീട്ടിലെത്തി ഭീഷണിയും ആലപ്പുഴ: നേർച്ചസദ്യയിൽ പായസം...

ക്രൂരതയുടെ അതിരുകൾ കടന്ന്; മദ്യം ഒഴിച്ച് കാമുകിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം… യുവാവ് അറസ്റ്റിൽ

ക്രൂരതയുടെ അതിരുകൾ കടന്ന്; മദ്യം ഒഴിച്ച് കാമുകിയെ തീ കൊളുത്തി കൊല്ലാൻ...

Related Articles

Popular Categories

spot_imgspot_img