web analytics

മനപൂർവമല്ലാത്ത മോഷണം! അങ്ങനൊരു മോഷണം ഉണ്ടോ?ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ നിന്നും തളിപ്പാത്രം മോഷ്ടിച്ചു കടത്തിയ കേസിൽ ദുരൂഹത; പോലീസിൻ്റേത് ഇരട്ടത്താപ്പെന്ന് വിമർശനം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ നിന്നു പുരാവസ്തു ശേഖരത്തിൽപെട്ട തളിപ്പാത്രം(തളിച്ചട്ടി) മോഷ്ടിച്ചു കടത്തിയെന്ന കേസിൽ ദുരൂഹത തുടരുന്നു. ശ്രീകോവലിനുള്ളിൽ നിന്നാണ് മോഷണം നടന്നത്. മോഷണമെന്ന മൊഴി നൽകിയിട്ടും ജാമ്യമില്ലാ കുറ്റം ചുമത്താത്തത് അത്ഭുതമായി വിശ്വാസികൾ കാണുന്നു. അറസ്റ്റിലായ ഓസ്‌ട്രേലിയൻ പൗരന്റെ മൊഴിയിൽ ആകെ ദുരൂഹതയാണ്. എന്നാൽ ക്ഷേത്രത്തിലെ സിസിടിവി ഇല്ലാത്ത ഭാഗത്ത് നിന്നായിരുന്നു മോഷണമെന്നതിനാൽ പ്രതികൾ രക്ഷപ്പെടുകയാണ്. പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ശ്രീകോവിലിനുള്ളിൽ മാത്രമാണ് സിസിടിവി ഇല്ലാത്തത്. അതുകൊണ്ട് തന്നെ മോഷണത്തിൽ പ്രതികളുടെ മൊഴി പോലീസ് വിശ്വസിച്ചു.

പ്രമേഹരോഗിയായ ഗണേഷ് ഝാ തിരക്കിനിടയിലൂടെ ശ്രീകോവിലിനു സമീപം തട്ടവുമായി പോകുമ്പോൾ തളർച്ച അനുഭവപ്പെട്ടു. ഇതിനിടെ കയ്യിലിരുന്ന തട്ടവും സാധനങ്ങളും തറയിൽ വീണു. ഈ സമയം അടുത്തു നിന്നയാൾ, തൊട്ടടുത്തു തീർഥം വച്ചിരുന്ന തളിപ്പാത്രം എടുത്തു സാധനങ്ങൾ വച്ചു കൊടുത്തതാണെന്നാണ് മൊഴി. ആരും കാണാതെ പൊതിഞ്ഞു കൊണ്ടു പോയെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും മനപ്പൂർവ്വമല്ലാത്ത നരഹത്യ എന്നെല്ലാം പറയുന്നതു പോലെ മനപ്പൂർവ്വമല്ലാത്ത മോഷണം എന്ന രീതിയിൽ വകുപ്പിട്ടു. പ്രതിയുടേത് അല്ലെന്ന് അറിഞ്ഞിട്ടും ക്ഷേത്രത്തിലെ ആണെന്ന് ബോധ്യം ഉണ്ടായിരുന്നിട്ടും ആയത് തിരികെ കൊടുക്കാതെ സ്വന്തം ആവശ്യത്തിന് കൊണ്ടു പോയി എന്ന് പോലീസും സമ്മതിക്കുന്നുണ്ട്. എന്നിട്ടും മോഷണത്തിന് ചുമത്തിയത് ബിഎൻഎസിലെ 314 എന്ന ജാമ്യമുള്ള വകുപ്പുമാത്രം. വിലയേറിയ വസ്തുവാണ് കൊണ്ടു പോയതെന്നും അതിന് ചരിത്രപരമായ ഒരുപാട് പ്രത്യേകതകളുണ്ടെന്നും വ്യക്തമാണ്.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യത്തിലും മറ്റും ഉപയോഗിക്കുന്ന പൗരാണിക മൂല്യമുള്ള നിവേദ്യ പാത്രം മോഷണം പോയ സംഭവത്തിൽ പോലീസ് ഇരട്ടത്താപ്പ് നടത്തുകയാണെന്ന് ഹൈന്ദവ സംഘടനകൾ നിലപാട് എടുത്തിട്ടുണ്ട്. എല്ലാ സുരക്ഷാ സംവിധാനവും മറികടന്ന് പൗരാണിക മൂല്യമുള്ള നിവേദ്യപാത്രം പുറത്തേക്ക് കടത്തിയത് മോഷണം അല്ല അറിയാതെ കൊണ്ടുപോയതാണ് എന്ന രീതിയിൽ തമാശ കലർന്ന വിശദീകരണമാണ് പോലീസ് നൽകുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പിലുള്ള അനാസ്ഥയും കെടുകാര്യസ്ഥതയും ആണ് തീർത്ഥച്ചട്ടി കടത്തിക്കൊണ്ടു പോകാൻ ഇടയാക്കിയത് എന്ന കാര്യത്തിൽ സംശയമില്ലെന്ന് ക്ഷേത്ര സംരക്ഷണ സമിതി വിശദീകരിക്കുന്നു. ക്ഷേത്രത്തിന്റെ സ്വത്തുക്കൾ നഷ്ടമാകാതിരിക്കാനും സുരക്ഷാ സംവിധാനം ശക്തമാക്കാനും ഉള്ള അടിയന്തര നടപടി ഉണ്ടാകണമെന്നാണ് അവരുടെ ആവശ്യം. മോഷണം നടന്ന ശ്രീകോവിലിൽ സിസിടിവി ഇല്ലാത്തതാണ് മറയാക്കിയതെന്ന് അവരും തിരിച്ചറിയുന്നുണ്ട്.

തളിപ്പാത്രം മോഷണം പോയതല്ലെന്നും ഓസ്‌ട്രേലിയൻ പൗരത്വമുള്ളവരുടെ കൈവശം അറിയാതെ എത്തിപ്പെട്ടതാണെന്നും പൊലീസ് പറഞ്ഞു. മോഷണം അല്ലെന്നു വ്യക്തമായതോടെ ഹരിയാനയിൽ നിന്നു പൊലീസ് പിടികൂടി തലസ്ഥാനത്ത് എത്തിച്ച ഓസ്‌ട്രേലിയയിലെ മൈക്രോബയോളജിസ്റ്റും ബിഹാർ സ്വദേശിയുമായ ഗണേഷ് ഝായുടെ (52) അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടുകയായിരുന്നു. ഗണേഷിന്റെ ഭാര്യയെയും ഇവരുടെ സുഹൃത്തായ സ്ത്രീയെയും പ്രതി ചേർത്തില്ല. 3 പേരും അന്വേഷണം കഴിയുന്നതു വരെ തലസ്ഥാനത്ത് തുടരണമെന്ന ഉപാധിയോടെയാണു വിട്ടയച്ചത്. ഗണേഷിന്റെ പാസ്‌പോർട്ട് മരവിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ മോഷണ കുറ്റമില്ലെങ്കിലും മോശം വിചാരത്തോടെ പ്രവർത്തിച്ചുവെന്ന കുറ്റം ചുമത്തുകയായിരുന്നു. ഇതിന് പിന്നിൽ ചില ഒത്തുതീർപ്പുകളുണ്ടെന്ന സംശയവും ശക്തമായി.

ദർശനത്തിനായി എത്തുന്നതിനു തൊട്ടുമുൻപ് വാങ്ങിയ തട്ടം ആയതിനാൽ ഇതു മാറിയ കാര്യം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണു ഗണേഷ് ഝായുടെ മൊഴി. ഹരിയാനയിലെ ഹോട്ടലിൽനിന്നു തളിപ്പാത്രം കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു. അതേ സമയം തളിപ്പാത്രം എടുത്തു നൽകിയത് ആരെന്നു കണ്ടെത്താൻ ക്ഷേത്ര ജീവനക്കാരിൽ നിന്നടക്കം പൊലീസ് വിവരം ശേഖരിച്ചു വരികയാണ്. ദർശനത്തിന് എത്തിയവരാകാം തളിപ്പാത്രം മാറി എടുത്തു നൽകിയതെന്നാണു ജീവനക്കാരുടെ മൊഴി. പോലീസിന് കിട്ടിയത് മോഷണം പോയ തളിപ്പാത്രമാണോ എന്ന് പോലും ഉറപ്പാക്കാൻ കഴിയാത്ത അവസ്ഥ. ചെമ്പിന്റെ തൂക്കം നോക്കിയാൽ വില അത്ര വരില്ലെങ്കിലും 75 വർഷത്തിൽ അധികം പഴക്കമുള്ള തളിപ്പാത്രത്തിന് പൗരാണിക മൂല്യം ഏരെയാണ്.

ഒറ്റക്കൽ മണ്ഡപത്തിനു താഴെ, ശ്രീപത്മനാഭ സ്വാമിയുടെ പാദഭാഗത്തുള്ള വിശ്വക് സേന വിഗ്രഹത്തിൽ തളിക്കാൻ വെള്ളം കരുതിവയ്ക്കുന്ന പിത്തള തളിപ്പാത്രം (തളിച്ചട്ടി) ആണ് കാണാതായത്. 13ന് രാവിലെ 8.30ന് പാൽപായസ നിവേദ്യത്തിനു ശേഷമായിരുന്നു സംഭവം. തളിപ്പാത്രം കാണാതായ ശ്രീകോവിൽ ഭാഗത്ത് നിരീക്ഷണ ക്യാമറകൾ ഇല്ല. നരസിംഹ പ്രതിഷ്ഠയ്ക്കു സമീപത്തെ ക്യാമറയിലാണ് ഗണേഷ് പാത്രവുമായി പോകുന്ന ദൃശ്യം പതിഞ്ഞത്. തോളിൽ കിടന്ന മേൽമുണ്ടിന്റെ തുമ്പ് കയ്യിലേക്കു വീണു കിടന്നതിനാൽ പാത്രം മറഞ്ഞിരുന്നു. സിസിടിവിയിൽ ഈ ദൃശ്യം കണ്ടിട്ടാണ് മോഷ്ടിച്ചു കടത്തിയതാണെന്നു ക്ഷേത്ര അധികൃതർ സംശയിച്ചതെന്നും പൊലീസ് പറഞ്ഞു.

സംഭവം നടന്നു പാത്രങ്ങളുടെ കണക്കെടുത്തപ്പോഴാണ് തളിപ്പാത്രം കാണാതായെന്ന് തിരിച്ചറിഞ്ഞത്. 15ന് ആണ് പൊലീസിൽ പരാതി നൽകിയത്. ഹോട്ടലിൽ തിരിച്ചറിയൽ രേഖയായി നൽകിയ പാസ്‌പോർട്ടിന്റെ പകർപ്പിൽ നിന്നാണ് ഗണേഷിന്റെ വിവരങ്ങൾ ലഭിച്ചത്. വൻ സുരക്ഷാവീഴ്ച സംഭവിച്ചിട്ടുണ്ട്. പൊലീസിന്റെയും കേന്ദ്ര സേനയുടെയും സുരക്ഷാവലയത്തിലുള്ള ക്ഷേത്രത്തിൽ മെറ്റൽ ഡിറ്റക്ടറ്റർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുടെ മുന്നിലൂടെയാണ് തളിപ്പാത്രം പുറത്തെത്തിയത്. എസ്പിയും ഡിവൈഎസ്പിയും 4 എസ്എച്ച്ഒമാരും അടക്കം നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരാണു സുരക്ഷയ്ക്കുള്ളത്. ശ്രീകോവിലിനുള്ളിൽ ഒരാൾ തളർന്നു വീണതും പോലീസുകാർ കണ്ടില്ല. അതുകൊണ്ട് തന്നെ പ്രതിയുടെ മൊഴിയിൽ ദുരൂഹത ഏറെയാണ്.

ക്ഷേത്രത്തിൽനിന്നു കിട്ടിയ തളിപ്പാത്രം ഗണേഷ് ഝാ ഉപയോഗിച്ചത് പ്രസാദം സൂക്ഷിക്കാനായിരുന്നു. ക്ഷേത്ര ദർശനം വഴി ലഭിച്ച പ്രസാദങ്ങൾ സൂക്ഷിച്ച പാത്രം വൃത്തിയായി പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് ഹരിയാനയിലെ ഹോട്ടലിൽനിന്നു ഗുഡ്ഗാവ് പൊലീസ് കണ്ടെത്തിയത്. കേരളാ പോലീസിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇവരെ ഗുഡ്ഗാവ് പോലീസ് തടഞ്ഞുവച്ചത്.

English summary : The mystery continues in the case of stealing a pot from inside the Sripadmanabhaswamy temple

spot_imgspot_img
spot_imgspot_img

Latest news

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

Other news

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം അഹമ്മദാബാദ്:...

ക്രൂരമായ കസ്റ്റഡി പീഡനത്തിന് ശിക്ഷ വേണം; ഉദയകുമാർ കേസിൽ വിട്ടുവീഴ്ചയില്ലാതെ സിബിഐ

ക്രൂരമായ കസ്റ്റഡി പീഡനത്തിന് ശിക്ഷ വേണം; ഉദയകുമാർ കേസിൽ വിട്ടുവീഴ്ചയില്ലാതെ സിബിഐ ന്യൂഡൽഹി:...

നഴ്‌സുമാരുടെ സമരം: പണിമുടക്ക് വിലക്ക് പിൻവലിച്ചു; അച്ചടക്ക നടപടിക്ക് അനുമതി

നഴ്‌സുമാരുടെ സമരം: പണിമുടക്ക് വിലക്ക് പിൻവലിച്ചു; അച്ചടക്ക നടപടിക്ക് അനുമതി കൊച്ചി: സംസ്ഥാനത്തെ...

അംബാനി രണ്ടാം സ്ഥാനത്തേക്ക്; ഇന്ത്യയിലെയും ഏഷ്യയിലെയും കരുത്തനായി ഗൗതം അദാനി വീണ്ടും

അംബാനി രണ്ടാം സ്ഥാനത്തേക്ക്; ഇന്ത്യയിലെയും ഏഷ്യയിലെയും കരുത്തനായി ഗൗതം അദാനി വീണ്ടും ന്യൂഡൽഹി:...

നിതിൻ രാജിന്റെ മരണം: 25 മിനിറ്റ് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

നിതിൻ രാജിന്റെ മരണം: 25 മിനിറ്റ് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു കണ്ണൂർ:...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

Related Articles

Popular Categories

spot_imgspot_img