web analytics

ഏതു നിമിഷവും ഒറ്റക്കൊമ്പനും പടയപ്പയും പാഞ്ഞടുത്തേക്കാം;മൂന്നാറിലെത്തുന്നവർ പേടിച്ചാണ് പുറത്തിറങ്ങുന്നത്

കൃഷി നശിപ്പിച്ചും തൊഴിലാളികൾക്ക് നേരെ പാഞ്ഞടുത്തും കാട്ടാനകൾ ഭീതി പരത്തുന്നു. മൂന്നാറിലെ ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി പടയപ്പയും ഒറ്റക്കൊമ്പനും. സൈലന്റ് വാലി എസ്റ്റേറ്റിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പടയപ്പ കൃഷി നശിപ്പിച്ചു. സൈലന്റ് വാലി രണ്ടാം ഡിവിഷനിലെ ഗണപതിയമ്മാൾ, സെൽവരാജ് എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. വാഴ, പച്ചക്കറി തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. സെൽവരാജിന്റെ വീടിന് മുമ്പിൽ ഉണ്ടായിരുന്ന വേലി തകർത്താണ് പടയപ്പ കൃഷിസ്ഥലത്ത് കയറിയത്.

മണിക്കൂറുകളോളം തൊഴിലാളിലയങ്ങൾക്ക് സമീപം നടന്ന ആന പ്രദേശത്ത് ഭീതി പരത്തി. നാട്ടുകാർ വിരട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും പിൻവാങ്ങിയില്ല. തിങ്കളാഴ്ച പുലർച്ചയോടെ ആന കാട്ടിലേക്ക് മടങ്ങി.

അതേസമയം മൂന്നാർ പഞ്ചായത്തിന്റെ നല്ലതണ്ണി കല്ലാറിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ തൊഴിലാളികൾക്ക് നേരെ ഒറ്റക്കൊമ്പൻ എന്ന കാട്ടാന പാഞ്ഞടുത്തു. തിങ്കളാഴ്ച രാവിലെ 8.30- ന് ആണ് സംഭവം. തീറ്റ തേടിയാണ് ഇത് മാലിന്യസംസ്‌കരണ കേന്ദ്രത്തിന് സമീപം എത്തിയത്. പ്ലാന്റിന് പുറത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് സമീപം ആന എത്തിയതോടെ ഇവർ പ്ലാന്റ് കെട്ടിടത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു.

ഒറ്റക്കൊമ്പൻ പലതവണ ഈ പ്ലാന്റിൽ ആക്രമണം നടത്തിയിട്ടുണ്ട്. തൊഴിലാളികൾ ഭീതിയിലാണ്. സംസ്‌കരിക്കുന്നതിനായി പ്ലാന്റിൽ എത്തിക്കുന്ന പച്ചക്കറി മാലിന്യമാണ് ആനകൾ തിന്നുന്നത്. ഗേറ്റിനു പുറത്ത് മാലിന്യം കൂട്ടിയിടുന്നതാണ് ആനകളെ പ്രദേശത്തേക്ക് ആകർഷിക്കുന്നത്. ആനശല്യം നിയന്ത്രിക്കുന്നതിനായി പ്ലാന്റിന് ചുറ്റും സൗരവേലി സ്ഥാപിക്കണമെന്ന് വനംവകുപ്പ് നിർദ്ദേശം നൽകിയിരുന്നു.

English summary : At any moment Otakkomban and Padayappa may rush in; those who reach Munnar are afraid to come out

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും ഷോക്കേറ്റു

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ...

Related Articles

Popular Categories

spot_imgspot_img