web analytics

മാസത്തിൽ രണ്ടു തവണ ട്രെയിൻ യാത്ര; തിരിച്ചെത്തുന്നത് കോടികളുമായി; ബം​ഗളൂരുവിൽ നിന്ന് കായംകുളം റയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയവരുടെ കയ്യിൽ നിന്നും പിടികൂടിയത് ഒരുകോടിയിലധികം രൂപ

കായംകുളം: കായംകുളത്ത് വൻ കള്ളപ്പണ വേട്ട. ഒരുകോടിയിലധികം രൂപയുമായി കരുനാ​ഗപ്പള്ളി സ്വദേശികളായ മൂന്നുപേർ പിടിയിലായി. കരുനാഗപ്പള്ളി കട്ടപ്പന മൻസിലിൽ നസീം (42), പുലിയൂർ റജീന മൻസിലിൽ നിസാർ (44), റിയാസ് മൻസിലിൽ റമീസ് അഹമ്മദ് (47) എന്നിവരാണ് അറസ്റ്റിലായത്.

ബെം​ഗളൂരുവിൽ നിന്ന് കായംകുളം റയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും 1,01,01,150 രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലീസും ചേർന്നാണ് മൂന്നം​ഗ സംഘത്തെ പിടികൂടിയത്.

മൂന്ന് പേരും വിദേശ രാജ്യങ്ങളിൽ ജോലി നോക്കിയിരുന്നവരാണ്. നാട്ടിൽ വന്നതിന് ശേഷം ഒരു വർഷമായി മാസത്തിൽ രണ്ടും മൂന്നും തവണ ബെം​ഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പോയി വൻതോതിൽ കള്ളപ്പണം കടത്തിക്കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇവർക്ക് പിന്നിലുള്ളവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവർ ഇതിനു മുമ്പ് പല തവണ കള്ളപ്പണം കടത്തിയിട്ടുണ്ടെങ്കിലും പിടിയിലാകുന്നത് ആദ്യമായാണ്.

കായംകുളം ഡി വൈ എസ് പി എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വൻതോതിൽ കള്ളപ്പണം പിടികൂടിയത്. കായംകുളം സി ഐ അരുൺ ഷാ, എസ് ഐ രതീഷ് ബാബു, എ എസ് ഐ പ്രിയ, ജയലക്ഷ്മി, ജിജാ ദേവി, സീനിയർ സി പി ഒ അനൂപ്, സജീവ്, അഷറഫ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് ഇവരെ പിടികൂടിയത്.

More than one crore rupees was seized from the hands of those who got down from Bengaluru at Kayamkulam railway station

spot_imgspot_img
spot_imgspot_img

Latest news

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

Other news

രണ്ടു ടേം വ്യവസ്ഥയില്‍ ഇളവ് ആര്‍ക്കൊക്കെ?; ഇന്നറിയാം; സിപിഎം കേന്ദ്രക്കമ്മിറ്റി ഇന്ന് സമാപിക്കും

രണ്ടു ടേം വ്യവസ്ഥയില്‍ ഇളവ് ആര്‍ക്കൊക്കെ?; ഇന്നറിയാം; സിപിഎം കേന്ദ്രക്കമ്മിറ്റി ഇന്ന്...

ആൾക്കൂട്ടങ്ങളിൽ ഹാലിളക്കവും കുറുമ്പും കാട്ടില്ല; അശ്വാരൂഢ സേനയിലേക്ക് സായിപ്പിൻ്റെ കുതിരകൾ

ആൾക്കൂട്ടങ്ങളിൽ ഹാലിളക്കവും കുറുമ്പും കാട്ടില്ല; അശ്വാരൂഢ സേനയിലേക്ക് സായിപ്പിൻ്റെ കുതിരകൾ ആലപ്പുഴ: സംസ്ഥാന...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

കോട്ടയത്തുനിന്നും വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ കയറാം;  സർവീസ് ഇതുവഴി

കോട്ടയത്തുനിന്നും വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ കയറാം;  സർവീസ് ഇതുവഴി ന്യൂഡൽഹി: കേരളത്തിന് അനുവദിച്ച...

വാക്സിനേഷൻ കഴിഞ്ഞതോടെ ഛർദ്ദിയും കാഴ്ചക്കുറവും; 3 കുട്ടികൾ ചികിത്സയിൽ

വാക്സിനേഷൻ കഴിഞ്ഞതോടെ ഛർദ്ദിയും കാഴ്ചക്കുറവും; 3 കുട്ടികൾ ചികിത്സയിൽ കോഴിക്കോട്: ജപ്പാൻ ജ്വരത്തിനെതിരായ...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

Related Articles

Popular Categories

spot_imgspot_img