web analytics

അത് പൈപ്പ് ബോംബ് അല്ല; മന്ത്രവാദിയുടെ കൂടോത്രം! ആലപ്പുഴ ബീച്ചിനെ പരിഭ്രാന്തിയിലാക്കിയ പൈപ്പിനുള്ളിൽ കൊടിയ മന്ത്രവാദം തന്നെ!ലോഹത്തകിടുകൾ പരിശോധനയ്ക്കായി എറണാകുളത്തെ റീജനൽ ഫൊറൻസിക് ലാബിലേക്ക് അയച്ചു

ആലപ്പുഴ: രാത്രിയിൽ ആലപ്പുഴ ബീച്ചിനെ പരിഭ്രാന്തിയിലാക്കിയ ഇരുവശവും അടച്ച പൈപ്പ് ബോംബ് അല്ലെന്ന് പൊലീസ് അറിയിച്ചു. പൈപ്പിനുള്ളിൽ നിന്നു ലഭിച്ച ലോഹത്തകിടുകളിൽ എന്തോ എഴുതിയതുപോലെ കാണപ്പെടുന്നതിനാൽ ഇത് മന്ത്രവാദത്തിന് ഉപയോഗിച്ച പൈപ്പും ലോഹത്തകിടുകളുമാണെന്ന നി​ഗമനത്തിലാണ് പോലീസ്.The police said that the two-sided closed pipe that caused panic at the Alappuzha beach at night was not a pipe bomb

ഇത്തരം കർമ്മങ്ങൾ ചെയ്യുന്നവരെ കഴിഞ്ഞ ദിവസങ്ങളിൽ ബീച്ച് പരിസരത്ത് കണ്ടതായി വിവരം ലഭിച്ചിട്ടുമുണ്ട്. ലോഹത്തകിടുകൾ പരിശോധനയ്ക്കായി എറണാകുളത്തെ റീജനൽ ഫൊറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.ഏലസുകളിൽ ഉപയോ​ഗിക്കുന്ന തകിടാണെന്നാണ് വിവരം ബീച്ചിൽ നാവിക സേനയുടെ പഴയ കപ്പൽ സ്ഥാപിച്ചതിനു സമീപം ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു പൈപ്പ് കണ്ടെത്തിയത്. കടപ്പുറത്തെത്തിയ ദമ്പതിമാരാണ് രണ്ടു ഭാഗവും അടച്ച നിലയിലുള്ള പൈപ്പ് കണ്ടത്.

17 സെന്റി മീറ്റർ നീളവും മൂന്നു സെന്റിമീറ്റർ വ്യാസവുമുള്ള പെപ്പിന്റെ ഇരുവശവും അടച്ച നിലയിലായിരുന്നു പൈപ്പ് കണ്ടെത്തിയത്. സ്കാനർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ പൈപ്പിനുള്ളിൽ ലോഹസാന്നിധ്യം കണ്ടെത്തിയതോടെയാണ് പൈപ്പ് ബോംബ് ആണെന്ന സംശയം ശക്തമായത്. വിവരം അറിയിച്ചതിന് പിന്നാലെ കൊച്ചിയിൽ നിന്നു ബോംബ് സ്ക്വാഡ് എത്തി.

പിന്നാലെ മണൽച്ചാക്കുകൾ കൊണ്ട് സുരക്ഷിത മറയൊരുക്കിയ ശേഷം പൈപ്പിൽ ഡിറ്റണേറ്റർ ഘടിപ്പിച്ച് ഒരു ലഘു സ്ഫോടനം നടത്തി നോക്കി. എന്നാൽ ഡിറ്റണേറ്റർ പൊട്ടിയതല്ലാതെ പൈപ്പ് പോലും പൊട്ടിയില്ല. ഇതോടെ പൈപ്പിനുള്ളിൽ സ്ഫോടകവസ്തു ഇല്ലെന്ന് വ്യക്തമായി. പിന്നാലെ നടത്തിയ പരിശോധനയിലാണ് പൈപ്പിനുള്ളിൽ ലോഹത്തകിടുകൾ കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം പത്തനംതിട്ട:...

“ക്ഷേത്രങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്; വിവേചനം സമൂഹത്തെ വിഭജിക്കും”: സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം

ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലും മഠങ്ങളിലും എല്ലാവര്‍ക്കും പ്രവേശനമുണ്ടാവുന്നതാണ് മതത്തിനും സമൂഹത്തിനും നല്ലതെന്ന് സുപ്രീം...

‘ശ്രീനന്ദ ആ ഭാഗത്തേക്ക് പോയിട്ടില്ല; വിരലില്‍ സ്വര്‍ണമോതിരം ഉണ്ടായിരുന്നു’; മരണത്തില്‍ ദുരൂഹത

‘ശ്രീനന്ദ ആ ഭാഗത്തേക്ക് പോയിട്ടില്ല; വിരലില്‍ സ്വര്‍ണമോതിരം ഉണ്ടായിരുന്നു’; മരണത്തില്‍ ദുരൂഹത ചിക്കമംഗളൂരു:...

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ് തങ്ങൾ

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ്...

4 ജില്ലയിൽ ക്ലീൻ സ്വീപ്പ്; യുഡിഎഫ് 100+ സീറ്റുകൾ നേടും: വി.ഡി. സതീശൻ

4 ജില്ലയിൽ ക്ലീൻ സ്വീപ്പ്; യുഡിഎഫ് 100+ സീറ്റുകൾ നേടും: വി.ഡി....

ശ്രീനന്ദ എവിടെ? മാണിക്യധാരയിൽ തിരച്ചിൽ തുടരുന്നു… തട്ടിക്കൊണ്ടുപോകൽ സാധ്യതയും പോലീസ് പരിശോധിക്കുന്നു

ശ്രീനന്ദ എവിടെ? മാണിക്യധാരയിൽ തിരച്ചിൽ തുടരുന്നു… തട്ടിക്കൊണ്ടുപോകൽ സാധ്യതയും പോലീസ് പരിശോധിക്കുന്നു ബെംഗളൂരു:...

Related Articles

Popular Categories

spot_imgspot_img