web analytics

കന്നുകാലികളിലെ വയറിളക്കം: കര്‍ഷകർക്ക് നിർദേശവുമായി മൃഗ സംരക്ഷണ വകുപ്പ്

വിവിധയിടങ്ങളിൽ കന്നുകാലികളില്‍ പ്രത്യേകിച്ച് പശുക്കളില്‍ വ്യാപകമായി വയറിളക്കം കാണപ്പെടാന്‍ തുടങ്ങിയിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് കർഷകർക്ക് മുന്നറിയിപ്പ് നൽകി.Cattle diarrhea: Animal welfare department advises farmers.

പാലുത്പാദനത്തിലെ ഗണ്യമായ കുറവ്, രക്തം കലര്‍ന്നതോ അല്ലാത്തതോ ആയ വയറിളക്കം, തീറ്റയെടുക്കാന്‍ മടി, ക്ഷീണം എന്നിവയാണ് രോഗലക്ഷണങ്ങള്‍.

ചില ഫാമുകളില്‍ മൃഗസംരക്ഷണവകുപ്പ് നടത്തിയ പരിശോധനയില്‍ കമ്പംപൊടിയിലെ പൂപ്പല്‍ വിഷമാണ് പ്രധാന കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍ അനുസരിച്ചുള്ള മരുന്നുകള്‍ നല്‍കുന്നതും പൂപ്പല്‍ വിഷം സംശയിക്കുന്ന തീറ്റകള്‍ ഒഴിവാക്കുന്നതുമാണ് പ്രധാന ചികിത്സ.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അതത് പഞ്ചായത്ത് മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് വിദഗ്ധചികിത്സ ഉറപ്പാക്കേണ്ടതാണ്.

പൂപ്പല്‍ബാധ ഉണ്ടെന്ന് സംശയിക്കുന്ന തീറ്റകള്‍ നന്നായി വെയിലത്ത് ഉണക്കി ജലാംശം പൂര്‍ണ്ണമായും ഒഴിവാക്കിയതിന് ശേഷം തീറ്റയായി നല്‍കുന്നത് ഒരു പരിധിവരെ പൂപ്പല്‍ വിഷബാധ തടയും.

സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് കിരണങ്ങളാണ് പൂപ്പല്‍ വിഷബാധയെ ഒഴിവാക്കാന്‍ സഹായിക്കുന്നത്. തീറ്റകള്‍ സൂക്ഷിക്കുന്നതിന് വായു കടക്കാത്ത അടച്ചുറപ്പുള്ള പാത്രങ്ങളോ, വീപ്പകളോ ഉപയോഗിക്കേണ്ടതാണ്. കൂടാതെ പൈനാപ്പിള്‍ ഇലകള്‍, പുല്ല് മുതലായവയിലെ നനവും പലപ്പോഴും വയറിളക്കത്തിന് കാരണമാകുന്നു. അതിനാല്‍ നനവുള്ള പുല്ലുകളും മറ്റ് തീറ്റകളും വെയിലത്ത് വച്ച് ഈര്പ്പം കളഞ്ഞതിന് ശേഷം മാത്രം പശുക്കള്‍ക്ക് തീറ്റയായി നല്‍കുക.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പുനഃപരിശോധിക്കും; നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ!

എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പുനഃപരിശോധിക്കും; നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി...

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

തെലങ്കാനയിൽ 2.5 ലക്ഷം, കേരളത്തിൽ 70,000! രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ

തെലങ്കാനയിൽ 2.5 ലക്ഷം, കേരളത്തിൽ 70,000! രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളവുമായി...

Related Articles

Popular Categories

spot_imgspot_img