web analytics

അബദ്ധത്തില്‍ സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റു; ബോളിവുഡ്‌ നടന്‍ ഗോവിന്ദ ആശുപത്രിയില്‍

മുംബൈ: ലൈസന്‍സുള്ള സ്വന്തം തോക്കില്‍ നിന്ന്‌ അബദ്ധത്തില്‍ വെടിയേറ്റ്‌ പ്രശസ്‌ത ബോളിവുഡ്‌ നടന്‍ ഗോവിന്ദ (60) ആശുപത്രിയില്‍ ചികിത്സയില്‍. ഇന്നലെ പുലര്‍ച്ചെയാണ്‌ നടന്റെ കാലിനു വെടിയേറ്റത്‌.accidentally shot with his own gun; Bollywood actor Govinda in hospital

കാല്‍മുട്ടിനടിയില്‍ മുറിവേറ്റ നടനെ ജുഹുവിലെ വീടിനടുത്തുള്ള ക്രിറ്റികെയര്‍ ആശുപത്രിയില്‍ എത്തിച്ച്‌ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഒരു മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയ്‌ക്ക് ശേഷമാണ്‌ ബുള്ളറ്റ്‌ പുറത്തെടുത്തത്‌.

ഏതാനും ദിവസം ഗോവിന്ദ ആശുപത്രിയില്‍ തുടരേണ്ടിവരും.
സംഭവം നടക്കുമ്പോള്‍ ഗോവിന്ദ കൊല്‍ക്കത്ത യാത്രയ്‌ക്കായി വിമാനത്താവളത്തിലേക്ക്‌ പോകാനൊരുങ്ങുകയായിരുന്നുവെന്ന്‌ അദ്ദേഹത്തിന്റെ മാനേജര്‍ ശശി സിന്‍ഹ പറഞ്ഞു.

”ഞങ്ങള്‍ക്ക്‌ കൊല്‍ക്കത്തയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ രാവിലെ ആറിനുള്ള വിമാനത്തില്‍ എത്തേണ്ടിയിരുന്നു.
ഗോവിന്ദ ജി തന്റെ വസതിയില്‍ നിന്നു വിമാനത്താവളത്തിലേക്ക്‌ പോകാനൊരുങ്ങുമ്പോഴാണ്‌ അപകടം സംഭവിച്ചത്‌” നടന്റെ മാനേജര്‍ പറഞ്ഞു. ദൈവാനുഗ്രഹം കൊണ്ടാണ്‌ ഗോവിന്ദയ്‌ക്ക്്‌ കാലിനു പരുക്ക്‌ പറ്റിയത്‌.

അത്‌ ഗുരുതരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ കൊല്‍ക്കത്തയിലും താരം വീട്ടില്‍ തനിച്ചുമായിരുന്നു. സംഭവമറിഞ്ഞയുടന്‍ അഹൂജ മുംബൈയിലേക്ക്‌ പോയി.

ഗോവിന്ദ തന്റെ ലൈസന്‍സുള്ള റിവോള്‍വര്‍ അലമാരയ്‌ക്കുള്ളില്‍ സൂക്ഷിച്ചിരുന്നു. ആയുധം താഴെവീണ്‌ അത്‌ പൊട്ടിയതായി മാനേജര്‍ പറഞ്ഞു. താരം ഭാര്യയെയും മാനേജരെയും വിളിച്ചു. മാനേജര്‍ വീട്ടില്‍ ഓടിയെത്തി.

ഉടന്‍ തന്നെ പോലീസ്‌ എത്തി താരത്തെ ആശുപത്രിയിലേക്ക്‌ മാറ്റി. പിന്നീട്‌ മകള്‍ ടീന അഹൂജ ആശുപത്രിയിലെത്തി.
ബുള്ളറ്റ്‌ നീക്കം ചെയ്‌തതായും ഗോവിന്ദയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ശസ്‌ത്രക്രിയ നടത്തിയ ഡോ.രമേഷ്‌ അഗര്‍വാള്‍ പറഞ്ഞു.

മൂന്നോ നാലോ ദിവസത്തിനുള്ളില്‍ താരത്തെ ഡിസ്‌ചാര്‍ജ്‌ ചെയ്യുമെന്നും എന്നാല്‍ ഒരു മാസത്തെ വിശ്രമം ആവശ്യമാണെന്നും ഡോക്‌ടര്‍ കൂട്ടിച്ചേര്‍ത്തു.
ആളുപത്രിയില്‍നിന്ന്‌ ആരാധകര്‍ക്കുള്ള ഓഡിയോ സന്ദേശം താരം പുറത്തുവിട്ടു.

ആരാധകരുടെയും മാതാപിതാക്കളുടെയും ഗുരുവിന്റെയും അനുഗ്രഹമാണ്‌ തന്നെ രക്ഷിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. എനിക്ക്‌ ഒരു വെടിയുണ്ടയേറ്റു, പക്ഷേ അത്‌ പുറത്തെടുത്തു.

ഇവിടെയുള്ള ഡോക്‌ടര്‍മാര്‍ക്കും നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും ഞാന്‍ നന്ദി പറയുന്നു, അദ്ദേഹം ഓഡിയോ ക്ലിപ്പില്‍ പറഞ്ഞു.
സംഭവമറിഞ്ഞ്‌ താരത്തിന്റെ നിരവധി കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും ആശുപത്രിയിലെത്തി.”

spot_imgspot_img
spot_imgspot_img

Latest news

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ് മരിച്ചു

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ്...

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2 പേർക്ക് ദാരുണാന്ത്യം

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2...

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും തിരുവനന്തപുരം:ജയറാം...

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

Other news

മറ്റ് രാജ്യങ്ങളിലാണെങ്കിൽ ഇത്തരം അനാസ്ഥയ്ക്ക് മാതാപിതാക്കൾ ജയിലിലാകുമായിരുന്നു

മറ്റ് രാജ്യങ്ങളിലാണെങ്കിൽ ഇത്തരം അനാസ്ഥയ്ക്ക് മാതാപിതാക്കൾ ജയിലിലാകുമായിരുന്നു വാഹനാപകടത്തിൽ മരണപ്പെട്ട് സംസ്ഥാനത്തിലെ ഏറ്റവും...

ഗംഭീറിനെ റാഞ്ചാൻ രാജസ്ഥാൻ റോയൽസ്; ഓഫർ വെറും മെന്റർ പദവിയല്ല

ഗംഭീറിനെ റാഞ്ചാൻ രാജസ്ഥാൻ റോയൽസ്; ഓഫർ വെറും മെന്റർ പദവിയല്ല ഐപിഎൽ ഫ്രാഞ്ചൈസി...

എടാ പാപി… ഇത്രയും ഒരുങ്ങി വന്നിട്ട് പൂ കൊള്ളാമെന്നോ? അവാർഡ് നേട്ടത്തിനിടയിലും ആരാധകരെ ചിരിപ്പിച്ച് കീർത്തി സുരേഷ്

എടാ പാപി… ഇത്രയും ഒരുങ്ങി വന്നിട്ട് പൂ കൊള്ളാമെന്നോ? അവാർഡ് നേട്ടത്തിനിടയിലും...

സോഫ്റ്റ് ആന്റ് ക്രിസ്പി പഴംപൊരി… അതും ബിയർ ഒഴിച്ച് പൊരിച്ചത്; ഒരു ‘കിടുക്കാച്ചി’ കോംബോ

സോഫ്റ്റ് ആന്റ് ക്രിസ്പി പഴംപൊരി… അതും ബിയർ ഒഴിച്ച് പൊരിച്ചത്; ഒരു...

മൈതാനത്ത് ‘എക്സ് ഫാക്ടർ’, ജീവിതത്തിൽ അദിതി! ഇഷാൻ കിഷന്റെ പ്രണയം പരസ്യമാക്കി മുത്തച്ഛൻ

മൈതാനത്ത് 'എക്സ് ഫാക്ടർ', ജീവിതത്തിൽ അദിതി! ഇഷാൻ കിഷന്റെ പ്രണയം പരസ്യമാക്കി...

കൊച്ചിയിൽ ജുവലറി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത് ലഡാക്കിലെ സൈനികൻ

കൊച്ചിയിൽ ജുവലറി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത് ലഡാക്കിലെ സൈനികൻ കൊച്ചി: മൂന്ന്...

Related Articles

Popular Categories

spot_imgspot_img