web analytics

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ബ​സി​ൽ വ​ന്നി​റ​ങ്ങി​യ യു​വാ​വി​നെ കാ​റി​ലെ​ത്തി​യ മു​ഖം​മൂ​ടി സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി; കൊള്ളയടിച്ചത് 9 ലക്ഷം രൂപ; നാലംഗ സംഘത്തിനായി തെരച്ചിൽ തുടങ്ങി; സംഭവം കണ്ണൂരിൽ

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ബ​സി​ൽ വ​ന്നി​റ​ങ്ങി​യ യു​വാ​വി​നെ കാ​റി​ലെ​ത്തി​യ മു​ഖം​മൂ​ടി സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് ല​ക്ഷ​ങ്ങ​ൾ കൊ​ള്ള​യ‌​ടി​ച്ചു.The young man who had come from Bangalore by bus was confronted by the car. The T gang kidnapped, beat and looted lakhs

ഏ​ച്ചൂ​ർ ക​മാ​ൽ​പീ​ടി​ക കു​യ്യ​ൽ അമ്പ​ല​റോ​ഡ് സ്വ​ദേ​ശി​യാ​യ പി ​പി റ​ഫീ​ഖി​നെ​യാ​ണ് (44) ത​ട്ടി​ക്കൊ​ണ്ടു പോ​യി ഒ​ൻ​പ​ത് ല​ക്ഷം രൂ​പ കൊ​ള്ള​യ​ടി​ച്ച​ത്.

സാ​ര​മാ​യി പ​രി​ക്കേ​റ്റ റ​ഫീ​ഖി​നെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാഴാഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ബാ​ങ്കി​ൽ പ​ണ​യംവ​ച്ച ഭാ​ര്യ​യു​ടെ സ്വ​ർ​ണം തി​രി​ച്ചെ​ടു​ക്കാ​നാ​യി പ​ല​രി​ൽ നി​ന്നും ക​ടം വാ​ങ്ങി​യ പ​ണ​മാ​ണ് കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​തെ​ന്ന് ബ​ന്ധു​ക്ക​ൾ പറഞ്ഞു.

പു​ല​ർ​ച്ചെ ബ​സി​റ​ങ്ങി നി​ൽ​ക്കുമ്പോ​ൾ കാ​റി​ൽ വ​ന്നി​റ​ങ്ങി​യ മു​ഖം​മൂ​ടി സം​ഘം ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു. എ​തി​ർ​ത്ത​പ്പോ​ൾ കാ​ലു​ക​ൾ വെ​ട്ടി​ക്ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ബ​ഹ​ളം വ​ച്ച​പ്പോ​ൾ വാ​യ പൊ​ത്തി​പ്പി​ടി​ച്ച് ത​ല​യ്ക്കും നെ​ഞ്ച​ത്തും മ​ർ​ദി​ക്കു​ക​യും സ്ക്രൂ​ഡ്രൈ​വ​ർ ഉ​പ​യോ​ഗി​ച്ച് കൈ​ക്ക് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് പ​ണ​മ​ട​ങ്ങി​യ ബാ​ഗ് കൈ​ക്ക​ലാ​ക്കി​യ​ശേ​ഷം കാ​പ്പാ​ട് റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച് മു​ഖം​മൂ​ടി സം​ഘം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് റ​ഫീ​ഖ് പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

റോ​ഡ​രി​കി​ൽ അ​ർ​ദ്ധ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ റ​ഫീ​ഖി​നെ പ​രി​ച​യ​ക്കാ​ര​നാ​യ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് വീ​ട്ടി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ആശുപത്രിയിലെത്തിച്ചു.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പ​ണ​വു​മാ​യി വ​രു​ന്ന​തി​നെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന​വ​രാ​യി​രി​ക്കാം കൊ​ള്ള​യ്ക്കു പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു.

ച​ക്ക​ര​ക്ക​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. വാ​ഹ​ന​ത്തി​ൽ നാ​ലു​പേ​രാ​ണു​ണ്ടാ​യ​തെ​ന്ന് റ​ഫീ​ക്ക് പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ​ത്തിന്റെ ഭാ​ഗ​മാ​യി പൊ​ലീ​സ് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ശേഖരിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

ഗ്രീൻലൻഡിനായി ട്രംപിന്റെ ‘മാസ്റ്റർ പ്ലാൻ’; യൂറോപ്യൻ രാജ്യങ്ങൾക്കെതിരായ തീരുവ പിൻവലിച്ചു

വാഷിങ്ടൺ: ലോകത്തെ വീണ്ടും ഒരു സാമ്പത്തിക യുദ്ധത്തിന്റെ വക്കിലെത്തിച്ച ഗ്രീൻലൻഡ് വിവാദത്തിൽ...

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു; സംഭവം സൂറത്തിൽ; വൻ പ്രതിഷേധം

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു സൂറത്ത് ∙ ഗുജറാത്തിലെ...

കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല

കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല പ്രായവ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടത്തോടെയും...

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി…

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ...

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ കുഴഞ്ഞു വീഴുന്നു; കാരണം ഇതാണ്

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ...

Related Articles

Popular Categories

spot_imgspot_img