web analytics

കെഎസ്ആർടിസിയിൽ സൗജന്യ യാത്ര? 10 രൂപയ്ക്ക് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 30 രൂപ; ആശാ പ്രവർത്തകർക്ക് വൻ വേതന വർധനവ്! വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ മാസ്സ് പ്രഖ്യാപനങ്ങൾ വരുന്നു…

കെഎസ്ആർടിസിയിൽ സൗജന്യ യാത്ര? 10 രൂപയ്ക്ക് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 30 രൂപ; ആശാ പ്രവർത്തകർക്ക് വൻ വേതന വർധനവ്! വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ മാസ്സ് പ്രഖ്യാപനങ്ങൾ വരുന്നു…

തിരുവനന്തപുരം: ചരിത്രവിജയത്തിന് പിന്നാലെ വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ വൻ ജനക്ഷേമ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന സൂചന. തിങ്കളാഴ്ച സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേരുന്ന ആദ്യ മന്ത്രിസഭയിൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ പ്രഖ്യാപിക്കാനാണ് ആലോചന.

ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനാണ് സർക്കാർ പരിഗണിക്കുന്നത്. റിസർവേഷനും സൂപ്പർ ക്ലാസ് സർവീസുകളും പദ്ധതിയിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത. പദ്ധതി നടപ്പാക്കാൻ പ്രതിമാസം ഏകദേശം 90 കോടി രൂപ അധിക ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ. കെ.എസ്.ആർ.ടി.സി പരസ്യ വരുമാനവും സർവീസുകളുടെ വർധനയും വഴി ഈ ചെലവ് കണ്ടെത്താനാണ് ശ്രമം.

ആശാ പ്രവർത്തകരുടെ വേതനം പ്രതിദിനം കുറഞ്ഞത് 700 രൂപയാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചേക്കും. നിലവിലെ ഓണറേറിയത്തിൽ വലിയ വർധന വരുത്തുന്നതിനായി കോടിക്കണക്കിന് രൂപയുടെ അധികബാധ്യത സർക്കാരിന് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

നഗരങ്ങളിൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന ‘ഇന്ദിരാ ക്യാന്റീൻ’ പദ്ധതിയും പ്രഖ്യാപിക്കാനാണ് സാധ്യത. ഉച്ചഭക്ഷണത്തിന് 30 രൂപയും പ്രഭാത-രാത്രി ഭക്ഷണങ്ങൾക്ക് 10 രൂപ വീതവുമാകാം നിരക്ക്. കൊച്ചിയിൽ നിലവിലുള്ള മാതൃക സംസ്ഥാന വ്യാപകമാക്കാനാണ് നീക്കം.

ഭരണതലത്തിലെ അഴിമതി തടയാൻ വിജിലൻസ് കമ്മിഷൻ രൂപീകരിക്കുന്നതും പരിഗണനയിലുണ്ട്. വിജിലൻസ് മേധാവി മനോജ് എബ്രഹാമുമായി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുണ്ട്.

കർഷകർക്ക് ഉപാധിരഹിത പട്ടയം, യുവ സംരംഭകർക്ക് വായ്പ, കാരുണ്യ-ശ്രുതിതരംഗം പദ്ധതികളുടെ പുനരാരംഭം, അഞ്ച് ലക്ഷം വീടുകളുടെ പദ്ധതി, ലഹരിവിരുദ്ധ ‘ബ്രേക്ക് ദി ഡ്രഗ് ചെയിൻ’ പദ്ധതി എന്നിവയും ആദ്യഘട്ട പ്രഖ്യാപനങ്ങളിൽ ഉൾപ്പെട്ടേക്കും.

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും യുവജന വികസനത്തിനുമായി പുതിയ വകുപ്പുകൾ രൂപീകരിക്കുമെന്നും മതസൗഹാർദ്ദത്തിനായി ‘മിനിസ്ട്രി ഓഫ് ടോളറൻസ്’, ‘പീസ് ആൻഡ് ഹാർമണി’ വകുപ്പുകൾ ആരംഭിക്കുമെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

English Summary

The incoming V.D. Satheesan government in Kerala is expected to announce a series of welfare measures in its very first cabinet meeting after Monday’s swearing-in ceremony. Key proposals reportedly include free KSRTC bus travel for women, increased wages for ASHA workers, low-cost Indira canteens, anti-corruption vigilance reforms, youth entrepreneurship loans, and housing projects. The government is also considering new departments focused on senior citizens, youth welfare, social harmony, and anti-drug initiatives.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img