web analytics

മഞ്ഞുരുകി! കെസിയും വിഡിയും ഒരുമിച്ച്: വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് ‘പൂർണ പിന്തുണ’ പ്രഖ്യാപിച്ച് കെ.സി. വേണുഗോപാൽ

മഞ്ഞുരുകി! കെസിയും വിഡിയും ഒരുമിച്ച്: വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് ‘പൂർണ പിന്തുണ’ പ്രഖ്യാപിച്ച് കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും തമ്മിലുള്ള രാഷ്ട്രീയ അകലം അവസാനിച്ചതിന്റെ സൂചന നൽകി ഇരുവരും ഒരുമിച്ച് മാധ്യമങ്ങൾക്കുമുന്നിലെത്തി. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് വി.ഡി. സതീശൻ കെ.സി. വേണുഗോപാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കാണുന്നത്.

അരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളോട് ഐക്യസന്ദേശം നൽകി. വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പാർട്ടി തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

“കോൺഗ്രസ് നേതാക്കൾ ആരുടേയെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല. എല്ലാ കാര്യങ്ങളും ആലോചിച്ചാണ് തീരുമാനമെടുക്കുന്നത്,” എന്നായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം. മന്ത്രിസഭയുടെ അന്തിമ പട്ടിക നാളെ ഉച്ചയോടെ ഗവർണർക്ക് കൈമാറുമെന്നും നിയുക്ത മുഖ്യമന്ത്രി അറിയിച്ചു.

ഡൽഹിയിൽ നിന്ന് ഇന്നലെ വൈകിട്ടാണ് കെ.സി. വേണുഗോപാൽ തിരുവനന്തപുരത്തെത്തിയത്. പിന്നാലെ തന്നെ വി.ഡി. സതീശൻ അദ്ദേഹത്തെ കാണാനെത്തുകയായിരുന്നു. മന്ത്രിസഭ രൂപീകരണ ചർച്ചകൾ ചൂടുപിടിക്കുന്ന സാഹചര്യത്തിലാണ് നിർണായക കൂടിക്കാഴ്ച നടന്നത്.

അതേസമയം പുതിയ മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. മുസ്ലിം ലീഗ് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോൺഗ്രസ് നാല് മന്ത്രിസ്ഥാനം കൂടാതെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവിയാണ് പരിഗണിക്കുന്നതെന്നാണ് വിവരം. ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളതും കോൺഗ്രസിന് വെല്ലുവിളിയായിരിക്കുകയാണ്.

ഇതിനിടെ രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിസ്ഥാനം നൽകി മന്ത്രിസഭയിലേക്ക് എത്തിക്കുമോയെന്ന ചർച്ചയും സജീവമാണ്. കോൺഗ്രസിൽ നിന്ന് ആരൊക്കെയാണ് മന്ത്രിസഭയിലെത്തുക എന്നതിൽ അടുത്ത മണിക്കൂറുകളിൽ കൂടുതൽ വ്യക്തത പ്രതീക്ഷിക്കപ്പെടുന്നു.

English Summary

Kerala Chief Minister-designate V.D. Satheesan and AICC General Secretary K.C. Venugopal projected unity after holding a crucial meeting in Thiruvananthapuram. The two leaders jointly addressed the media for the first time since Satheesan’s elevation, with Venugopal assuring full support to the new cabinet. Satheesan said Congress leaders would take collective decisions without personal pressure politics. Cabinet formation talks continue, with discussions ongoing over ministerial allocations for alliance partners including the Muslim League and Joseph faction.

spot_imgspot_img
spot_imgspot_img

Latest news

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Other news

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

3 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ കണ്ണീർ!  പ്രസവത്തിന് മാസങ്ങൾ ബാക്കി നിൽക്കെ സോനയ്ക്ക് വിട

3 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ കണ്ണീർ!  പ്രസവത്തിന് മാസങ്ങൾ ബാക്കി നിൽക്കെ...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

കരാറുകാർ തമ്മിൽ മത്സരം! ‘ആളില്ല, ഉള്ളവർക്ക് വൻ ഡിമാൻഡ്’; നിർമാണ മേഖലയെ പിടിച്ചുകുലുക്കിയ പുതിയ പ്രതിസന്ധി

കരാറുകാർ തമ്മിൽ മത്സരം! 'ആളില്ല, ഉള്ളവർക്ക് വൻ ഡിമാൻഡ്'; നിർമാണ മേഖലയെ പിടിച്ചുകുലുക്കിയ...

ലോക്കപ്പിലെ ആ ‘ആചാരം’ ഇനി വേണ്ട; നിയമം ലംഘിച്ചാൽ പൊലീസുകാർക്കെതിരെ നടപടി!

ലോക്കപ്പിലെ ആ 'ആചാരം' ഇനി വേണ്ട; നിയമം ലംഘിച്ചാൽ പൊലീസുകാർക്കെതിരെ നടപടി! തിരുവനന്തപുരം:...

അടിയന്തിര അറിയിപ്പ്: മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7-ന് പകരം 9 ജില്ലകളിൽ ജാഗ്രതാനിർദേശം

അടിയന്തിര അറിയിപ്പ്: മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7-ന് പകരം 9 ജില്ലകളിൽ...

Related Articles

Popular Categories

spot_imgspot_img