web analytics

മന്ത്രിസ്ഥാനം തന്നാലും ഇല്ലെങ്കിലും! കന്റോൺമെന്റ് ഹൗസിൽ വി.ഡി സതീശനെ കണ്ടതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ പ്രതികരണം

മന്ത്രിസ്ഥാനം തന്നാലും ഇല്ലെങ്കിലും! കന്റോൺമെന്റ് ഹൗസിൽ വി.ഡി സതീശനെ കണ്ടതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ പ്രതികരണം

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ ചാണ്ടി ഉമ്മനെയും പരിഗണിക്കുന്നതായി സൂചന. തിരഞ്ഞെടുപ്പിന് ശേഷം നിയുക്ത മുഖ്യമന്ത്രിയെ കാണാനായി അദ്ദേഹം കന്റോൺമെന്റ് ഹൗസിലെത്തി. “പാർട്ടിയാണ് വലുത്. മന്ത്രിസ്ഥാനം തന്നാലും ഇല്ലെങ്കിലും പാർട്ടിക്കാരനായി നിലകൊള്ളും” എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

തിങ്കളാഴ്ച പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ കോൺഗ്രസിലും ഘടകകക്ഷികളിലും സജീവമായി തുടരുകയാണ്. അനുനയ ചർച്ചകൾ വിജയിച്ചതോടെ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ഉൾപ്പെടുമെന്നത് ഏകദേശം ഉറപ്പായി. ആഭ്യന്തരവും വിജിലൻസും ചെന്നിത്തലയ്ക്ക് ലഭിക്കുമെന്ന സൂചനകളും ശക്തമാണ്.

കോൺഗ്രസിൽ നിന്ന് സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, കെ. മുരളീധരൻ, എം. ലിജു എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. സാമുദായികവും പ്രാദേശികവുമായ സമവാക്യങ്ങൾ കണക്കിലെടുത്താണ് അന്തിമ പട്ടിക തയ്യാറാക്കുന്നത്. കൊല്ലം ജില്ലയിൽ നിന്നുള്ള പ്രതിനിധിത്വം പരിഗണിച്ച് ബിന്ദുകൃഷ്ണക്കും മന്ത്രിസ്ഥാനം ലഭിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഘടകകക്ഷികളിൽ ഒറ്റ എം.എൽ.എമാരുള്ള പാർട്ടികൾക്കും പ്രതിനിധിത്വം നൽകാനുള്ള ചർച്ചകളും പുരോഗമിക്കുന്നു. സി.പി. ജോണിന് അഞ്ച് വർഷവും അനൂപ് ജേക്കബിനും മാണി സി. കാപ്പനും രണ്ടര വർഷം വീതം മന്ത്രിസ്ഥാന ടേം നൽകുന്ന രീതിയിലുള്ള ഫോർമുലയും പരിഗണനയിലുണ്ടെന്നാണ് വിവരം.

അതേസമയം മുസ്ലിം ലീഗ് അഞ്ച് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് നിലപാട് കടുപ്പിച്ചിരിക്കുകയാണ്. നാല് മന്ത്രിമാരും കാബിനറ്റ് പദവിയുള്ള മറ്റൊരു സ്ഥാനവും നൽകാമെന്നതാണ് കോൺഗ്രസിന്റെ നിർദേശം. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിസ്ഥാനം ഉറപ്പായ സാഹചര്യത്തിൽ കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽ ഗഫൂർ, പാറക്കൽ അബ്ദുള്ള, എ.കെ.എം. അഷ്‌റഫ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

English Summary

Chandy Oommen is reportedly being considered for a ministerial berth in the upcoming UDF government led by V.D. Satheesan.

Chandy Oommen, V D Satheesan, Kerala Cabinet, UDF Government, Ramesh Chennithala, Congress Kerala, Muslim League, Kerala Politics, Cabinet Formation, Kerala News

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img