web analytics

ശനിയുടെ കണ്ണ് മാറി, ഇനി രാജയോഗം! ദുരിതങ്ങൾ മാറി ഈ 6 നാളുകാർക്ക് വൻ സാമ്പത്തിക നേട്ടവും തൊഴിൽ ഉയർച്ചയും

ശനിയുടെ കണ്ണ് മാറി, ഇനി രാജയോഗം! ദുരിതങ്ങൾ മാറി ഈ 6 നാളുകാർക്ക് വൻ സാമ്പത്തിക നേട്ടവും തൊഴിൽ ഉയർച്ചയും

തിരുവനന്തപുരം: ശനിദശയും കണ്ടകശനിയും മൂലം ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുന്ന ചില നാളുകാർക്ക് ഇനി ആശ്വാസകാലമെന്ന് ജ്യോതിഷ പ്രവചനങ്ങൾ. ശനിയുടെ ദോഷഫലങ്ങൾ കുറഞ്ഞതോടെ തൊഴിൽ, സാമ്പത്തികം, കുടുംബജീവിതം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വലിയ അനുകൂല മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. രാജയോഗഫലം ലഭിക്കാനിടയുള്ള ആറു നാളുകാർ ഇവരാണ്.

അനിഴം:
തൊഴിൽ രംഗത്ത് നേട്ടങ്ങൾ കൈവരും. ഇഷ്ടപ്പെട്ട ജോലി ലഭിക്കാനും ബിസിനസിൽ പുരോഗതിയുണ്ടാകാനും സാധ്യത. സാമ്പത്തിക നില മെച്ചപ്പെടും. സന്താനഭാഗ്യത്തിനും ഭൂമി വിൽപ്പന സംബന്ധമായ തീരുമാനങ്ങൾക്കും അനുകൂല സമയം.

പൂരം:
ദുരിതങ്ങളിൽ നിന്ന് മോചനം ലഭിക്കും. ധനലാഭത്തിനും വാഹനമാറ്റത്തിനും സാധ്യത. ജോലിയിൽ നിന്ന് വിട്ടുനിന്നവർക്ക് തിരിച്ചുപ്രവേശിക്കാൻ അവസരം ലഭിക്കും. വിദ്യാഭാസ-മത്സരപരീക്ഷ രംഗങ്ങളിൽ വിജയസാധ്യത കൂടുതലാണ്.

പൂയം:
സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയും. തൊഴിലിൽ ഉയർച്ചയും ധനാഗമവും പ്രതീക്ഷിക്കാം. വാഹനലാഭം, പ്രണയകാര്യങ്ങളിൽ അനുകൂല തീരുമാനം, ഗൃഹനിർമാണ പുരോഗതി എന്നിവയ്ക്ക് സമയം അനുകൂലമാണ്. കലാരംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കാം.

ഉതൃട്ടാതി:
മനസിനെ അലട്ടിയിരുന്ന പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കും. വിവാഹാലോചനകൾക്ക് അനുകൂല സമയം. ആരോഗ്യപ്രശ്നങ്ങളിൽ ആശ്വാസം ലഭിക്കുകയും പുതിയ ആഭരണം വാങ്ങാനിടയുണ്ടാകുകയും ചെയ്യും. ജോലിയിലേക്ക് തിരിച്ചുവരാനുള്ള അവസരങ്ങളും തെളിയും.

പൂരാടം:
കുടുംബജീവിതം കൂടുതൽ സന്തോഷകരമാകും. വാഹനം മാറ്റിവാങ്ങാനും പൈതൃകസ്വത്ത് ലഭിക്കാനും സാധ്യത. വിദ്യാഭ്യാസം, പൊതുപ്രവർത്തനം, സന്താനകാര്യങ്ങൾ എന്നിവയിൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം.

ഭരണി:
ആഗ്രഹിച്ച കാര്യങ്ങൾ സാധ്യമാകും. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. നൽകാനുള്ള പണം പലിശയുൾപ്പെടെ തിരികെ ലഭിക്കാനിടയുണ്ട്. മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും വിജയസാധ്യത ഉയരും.

English Summary

Astrological predictions suggest relief from Saturn-related hardships for people born under six specific stars: Anizham, Pooram, Pooyam, Uthrattathi, Pooradam, and Bharani. Positive changes are expected in career, finances, family life, education, and relationships as the adverse effects of Saturn begin to fade. Many may experience professional growth, financial gains, success in exams, marriage prospects, and fulfillment of long-pending desires.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img