web analytics

ഫുട്‌ബോൾ മത്സരങ്ങളിൽ ഇനി മുതൽ പിങ്ക് കാർഡും; അരങ്ങേറ്റം കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍

അച്ചടക്ക നടപടിയുടെയോ, മോശം പെരുമാറ്റത്തിന്റെയോ, താക്കീതിന്റെയോ ഭാഗമായല്ല പിങ്ക് കാര്‍ഡ് ഉപയോഗിക്കുന്നത്. കളത്തില്‍ താരങ്ങളെ നിയന്ത്രിക്കുന്ന റഫറിയുമല്ല ഈ കാര്‍ഡ് പുറത്തെടുക്കുന്നത്.Pink card from now on in football matches; Debut in the Copa America Football Championship.

ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനായ കോണ്‍മിബോള്‍ കഴിഞ്ഞ മാസമാണ് പിങ്ക് കാർഡെന്ന പ്രഖ്യാപനം നടത്തിയത്. ഇത്തവണത്തെ കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പിങ്ക് കാര്‍ഡ് അരങ്ങേറുമെന്ന്. ഒരു രാജ്യാന്തര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതാദ്യമായാണ് പിങ്ക് കാര്‍ഡ് പ്രത്യക്ഷപ്പെടാന്‍ പോകുന്നത്.

കാല്‍പ്പന്ത് കളിയിലെ നിയമങ്ങളുടെ ഉപജ്ഞാതാക്കളായ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് കഴിഞ്ഞ മാര്‍ച്ചിലാണ് പിങ്ക് കാര്‍ഡിന് അംഗീകാരം നല്‍കിയത്. ഈ മാസം 21-ന് ആരംഭിക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ പിങ്ക് ഔദ്യോഗികമായി അരങ്ങേറുമെങ്കിലും ലോക ഫുട്‌ബോളില്‍ ജൂലൈ ഒന്നു മുതലായിരിക്കും ഇതു നിലവില്‍ വരിക.

ഗ്രൗണ്ടില്‍ ഒരു താരത്തിന് തലയ്ക്ക് ക്ഷതമേറ്റാലോ, കൂട്ടിയിടിച്ച് ബോധക്ഷയമുണ്ടായാലോ ആ താരത്തിനു പകരം കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് ആയി മറ്റൊരു താരത്തെ ഇറക്കുന്നതിനു വേണ്ടിയാണ് പിങ്ക് കാര്‍ഡ് ഉപയോഗിക്കുന്നത്.

ഒരു ഫുട്‌ബോള്‍ മത്സരം നടക്കുമ്പോള്‍ ഏതെങ്കിലും ടീമിലെ ഒരു താരത്തിന് ഇത്തരത്തില്‍ പരുക്കേറ്റതായി സംശയിച്ചാല്‍ ആ താരത്തിന്റെ ടീമിന്റെ കോച്ചിങ് സ്റ്റാഫില്‍ ഒരാള്‍ ഈ പിങ്ക് കാര്‍ഡ് സൈഡ് ലൈനില്‍ നില്‍ക്കുന്ന ഫോര്‍ത്ത് ഒഫീഷ്യലിന് കൈമാറും.

ഇതോടെ ആ താരത്തിനെ പിന്‍വലിക്കാനും പകരം മറ്റൊരു താരത്തെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് ആയി ഇറക്കാനും ടീമിന് സാധിക്കും.പ്രധാന റഫറിയോ, ഫോര്‍ത്ത് ഒഫീഷ്യലോ പിങ്ക് കാര്‍ഡ് കാണികള്‍ കാണ്‍കെ ഉയര്‍ത്തിക്കാട്ടരുതെന്നും ഫുട്‌ബോള്‍ നിയമം അനുശാസിക്കുന്നു.

ഒരു മത്സരത്തില്‍ ഒരു ടീമിന് നടത്താവുന്ന അനുവദീനയ സബ്‌സ്റ്റിറ്റിയൂഷനുകളുടെ കൂട്ടത്തില്‍ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂഷന്‍ കൂട്ടരുതെന്നും നിയമത്തില്‍ പറയുന്നുണ്ട്. ഇതോടെ ഒരു ടീമിന് നിശ്ചിത സമയത്ത് ആറ് സബ്‌സ്റ്റിറ്റിയൂഷന്‍ വരെ നടത്താന്‍ പിങ്ക് കാര്‍ഡ് സഹായിക്കും.

ഒരു ടീം കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂഷന്‍ നടത്തിയാല്‍ എതിരാളികള്‍ക്ക് ഒരു സബ്‌സ്റ്റിറ്റിയൂഷന്‍ അധികമായി ഉപയോഗിക്കാനും പിങ്ക് കാര്‍ഡ് നിയമം അനുവദിക്കുന്നു.

ഒരു ടീമിന് അനാവശ്യ മുന്‍തൂക്കം സമ്മാനിക്കുമെന്ന വിലയിരുത്തലിലാണ് ഇരുടീമുകള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന തരത്തില്‍ നിയമമാറ്റത്തിലേക്ക് വഴിവച്ചത്.

spot_imgspot_img
spot_imgspot_img

Latest news

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

Other news

തിങ്കളാഴ്ച വരെ ഈ ജില്ലകളിൽ കനത്ത മഴ പെയ്തേക്കും! കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിങ്കളാഴ്ച വരെ ഈ ജില്ലകളിൽ കനത്ത മഴ പെയ്തേക്കും! കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന്...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

മഴ പെയ്താൽ ഇനി പോക്കറ്റ് നിറയും; ഇന്ത്യയിലാദ്യമായി ‘മഴ ട്രേഡിങ്’ വരുന്നു!

മഴ പെയ്താൽ ഇനി പോക്കറ്റ് നിറയും; ഇന്ത്യയിലാദ്യമായി 'മഴ ട്രേഡിങ്' വരുന്നു! കൊച്ചി:...

ഖാർഗെയും ദേവഗൗഡയും പടിയിറങ്ങുന്നു; രാജ്യസഭയിലെ 24 ഒഴിവുകളിലേക്ക് ജൂൺ 18-ന് വോട്ടെടുപ്പ്!

ഖാർഗെയും ദേവഗൗഡയും പടിയിറങ്ങുന്നു; രാജ്യസഭയിലെ 24 ഒഴിവുകളിലേക്ക് ജൂൺ 18-ന് വോട്ടെടുപ്പ്! ന്യൂഡൽഹി:...

ലാൻഡിംഗിനിടെ റൺവേയിലിടിച്ച് എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം; കെംപെഗൗഡ വിമാനത്താവളത്തിൽ ഒഴിവായത് വൻ ദുരന്തം!

ലാൻഡിംഗിനിടെ റൺവേയിലിടിച്ച് എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം; കെംപെഗൗഡ വിമാനത്താവളത്തിൽ ഒഴിവായത്...

Related Articles

Popular Categories

spot_imgspot_img