web analytics

ഈ മീറ്റ് റൈസ് ഇറച്ചിയിട്ടുണ്ടാക്കിയ ചോറ് അല്ല, ഇത് അരി വേവുമ്പോൾ ഇറച്ചി പൊങ്ങി വരുന്ന ചോറ് ; ദക്ഷിണ കൊറിയയിലെ ശാസ്‌ത്രജ്ഞർ കണ്ടെത്തിയ അരി ആഗോള വിപണിയിലേക്ക്

 മീറ്റ് റൈസ്, ഈ പേര് കേൾക്കുമ്പോൾ ഇറച്ചിയിട്ടുണ്ടാക്കിയ ചോറ് എന്നാവും പലരും വിചാരിക്കുന്നത്. എന്നാൽ അങ്ങനല്ല, ഇത് തികച്ചും ചെടിയിൽ നിന്ന് വളർന്നുവന്ന ഒരു ഭക്ഷണമാണ്. മൃഗങ്ങളെ കൊന്നൊടുക്കുന്നത് ഒരു പരിധി വരെ തടയാൻ വേണ്ടി ദക്ഷിണ കൊറിയയിലെ ശാസ്‌ത്രജ്ഞർ കണ്ടെത്തിയ ഒരു മാർഗമുണ്ട്. അതാണ് മീറ്റ് റൈസ്.
വേവിക്കുമ്പോൾ ചോറിനുള്ളിൽ തന്നെ മാംസം വരുന്നു എന്നതാണ് പ്രത്യേകത. ഈ അരി ചോറുവച്ച് കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭിക്കും. സാധാരണ ചോറിനെ അപേക്ഷിച്ച് ഇതിന് രുചിയും കൂടുതലാണ്.
ആഗോള ആവശ്യകത അനുസരിച്ച് ഭക്ഷണം ഉൽപ്പാദിപ്പിക്കാൻ ബുദ്ധിമുട്ടായതോടെയാണ് ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞർ ഈ ഇറച്ചി ചോറ് കണ്ടെത്തിയത്. ഭൂമി, കാലാവസ്ഥ, വെള്ളം, അധ്വാനം എന്നിവയെക്കുറിച്ച് ആശങ്കപ്പെടാതെ വളർത്താൻ കഴിയും എന്നതാണ് മീറ്റ് റൈസ് ചെടിയുടെ ഏറ്റവും വലിയ സവിശേഷത.
എല്ലാ സീസണിലും വളരാൻ സാധിക്കും. സാധാരണ അരിയെ അപേക്ഷിച്ച് ഇതിന് കട്ടി കുറച്ച് കൂടുതലാണ് എന്നു മാത്രം. അതിനാൽ വേവിക്കാൻ കുറച്ച് കൂടുതൽ സമയം വേണ്ടിവരും. എന്നിരുന്നാലും പ്രോട്ടീനിന്റെ ഒരു കലവറ തന്നെയാണ് മീറ്റ് റൈസ്.
ലാബിൽ വളർത്തിയെടുത്ത ഗുണമേന്മയുള്ള അരിയിനമാണ് മീറ്റ് റൈസിനായി തിരഞ്ഞെടുത്തത്. ശേഷം ഇതിനെ ഫിഷ് ജെലാറ്റിനിൽ പൊതിഞ്ഞു. തുടർന്ന് ഈ ധാന്യങ്ങൾ 11 ദിവസം ലാബിനുള്ളിൽ നല്ല വൃത്തിയോടുകൂടി സൂക്ഷിച്ചു. പിന്നീട് ചെടിയെ ലാബിനുള്ളിൽ തന്നെ കൃത്യമായ രീതിയിൽ വളർത്തി അതിൽ നിന്നും നെല്ല് കൊയ്‌തെടുക്കും.
നല്ല രീതിയിൽ ഈ അരിയെക്കുറിച്ച്  പഠനം നടത്തി. ഇതോടെ മീറ്റ് റൈസ് സാധാരണ അരിയെക്കാൾ ഉറച്ചതാണെന്ന് കണ്ടെത്തി. ഇതിൽ പ്രോട്ടീനിന്റെയും കൊഴുപ്പിന്റെയും അളവ് വളരെ കൂടുതലാണ്. സാധാരണ അരിയെക്കാൾ എട്ട് ശതമാനം പ്രോട്ടീനും ഏഴ് ശതമാനം കൊഴുപ്പും ഇതിന് കൂടുതലുണ്ട്.
ഈ അരി സാധാരണ എല്ലാവർക്കും വാങ്ങാൻ കഴിയുമെന്നാണ് ശാസ്‌ത്രജ്ഞർ പറയുന്നത്. ഇത് വിപണിയിൽ എത്തുകയാണെങ്കിൽ, കിലോയ്‌ക്ക് 2.23 ഡോളർ (185 രൂപ ) ആകും വില വരുന്നത്.
ഹാൻവൂ ഇനത്തിൽപ്പെട്ട കന്നുകാലികളിൽ നിന്നുള്ള പേശികളാണ് ഗവേഷകർ മീറ്റ് റൈസ് ഉണ്ടാക്കുന്നതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. അതിനാൽ, ഈ അരിയെ വെജിറ്റേറിയൻ ഭക്ഷണമായി കണക്കാക്കാൻ സാധിക്കില്ല.
ഈ ഭക്ഷണം ഭാവിയിൽ ഭക്ഷണ ക്ഷാമം, യുദ്ധത്തിന് പുറപ്പെടുന്ന സൈനികർക്കുള്ള ഭക്ഷണം, ബഹിരാകാശത്ത് പോകുന്നവർക്കുള്ള ഭക്ഷണം ഒക്കെയായി മാറിയേക്കാമെന്നാണ് ഗവേഷകർ പറയുന്നത്.
 2030ഓടെ ഈ അരിക്ക് വലിയ രീതിയിൽ പ്രചാരം ഉണ്ടാകുമെന്നാണ് അവരുടെ വിശ്വാസം. മാത്രമല്ല, മൃഗങ്ങളിൽ നിന്ന് പടരുന്ന രോഗങ്ങൾ തടയാനും ലാബിൽ വളർത്തുന്ന മാംസം കഴിക്കുന്നതിലൂടെ സാധിക്കും.
spot_imgspot_img
spot_imgspot_img

Latest news

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

26-കാരനുമായുള്ള ആ അനുഭവം മനോഹരമായിരുന്നു! പരമ്പരാഗത പ്രണയബന്ധങ്ങളോട് നോ പറഞ്ഞ് ഹോളിവുഡ് സുന്ദരി ചാർലീസ് തെറോൺ

26-കാരനുമായുള്ള ആ അനുഭവം മനോഹരമായിരുന്നു! പരമ്പരാഗത പ്രണയബന്ധങ്ങളോട് നോ പറഞ്ഞ് ഹോളിവുഡ് സുന്ദരി...

മന്ത്രിസഭയ്ക്ക് പിന്നാലെ കോൺഗ്രസിൽ വൻ പുനഃസംഘടന; കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഈ മൂന്ന് പ്രമുഖർ! ഗ്രൂപ്പ് പോര് മുറുകുന്നു

മന്ത്രിസഭയ്ക്ക് പിന്നാലെ കോൺഗ്രസിൽ വൻ പുനഃസംഘടന; കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഈ...

അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിൽ വകുപ്പ് വിഭജനം പൂർത്തിയായി; മന്ത്രിമാരും പ്രധാന വകുപ്പുകളും ഒറ്റനോട്ടത്തിൽ

അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിൽ വകുപ്പ് വിഭജനം പൂർത്തിയായി; മന്ത്രിമാരും പ്രധാന വകുപ്പുകളും ഒറ്റനോട്ടത്തിൽ തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ...

Related Articles

Popular Categories

spot_imgspot_img