web analytics

കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴ; വിവിധ ജില്ലകളിൽ യെലോ അലർട്ട്! ഇടിമിന്നലിനും 50 കി.മീ വേഗതയുള്ള കാറ്റിനും സാധ്യത

കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴ; വിവിധ ജില്ലകളിൽ യെലോ അലർട്ട്! ഇടിമിന്നലിനും 50 കി.മീ വേഗതയുള്ള കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

അതേസമയം, അടുത്ത ചൊവ്വാഴ്ചയോടെ കാലവർഷം കേരളത്തിൽ പ്രവേശിക്കാനിടയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം സംഭവിക്കാമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

സമുദ്രനിരപ്പിൽ നിന്ന് 3.1 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് ലക്ഷദ്വീപ്, വടക്കൻ കേരളം, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങൾ വഴി മധ്യ ബംഗാൾ ഉൾക്കടൽ വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണമായിരിക്കുന്നത്.

ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

ഇന്ന്:
എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

നാളെ:
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

ഈ ജില്ലകളിൽ 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഉയർന്ന അൾട്രാവയലറ്റ് സൂചികയിലും ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചസമയങ്ങളിൽ ദീർഘനേരം നേരിട്ട് സൂര്യപ്രകാശത്തിൽ നിൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രപ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന മുന്നറിയിപ്പുമുണ്ട്.

English Summary

The India Meteorological Department has warned of heavy rainfall across Kerala over the next five days, with yellow alerts issued in several districts. Thunderstorms, strong winds, and the possible arrival of the southwest monsoon by next Tuesday have also been forecast.

spot_imgspot_img
spot_imgspot_img

Latest news

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

പ്രതീക്ഷിച്ചതിലും ഇരട്ടി അതിഥികൾ വന്നു; കല്യാണസദ്യയിൽ വയറിളക്കമരുന്ന് കലർത്തി വധുവിന്റെ പിതാവ്!

പ്രതീക്ഷിച്ചതിലും ഇരട്ടി അതിഥികൾ വന്നു; കല്യാണസദ്യയിൽ വയറിളക്കമരുന്ന് കലർത്തി വധുവിന്റെ പിതാവ്! പാറ്റ്ന:...

വയോധികയെ ആക്രമിച്ച കേസിൽ പ്രതി  പൂവൻകോഴി! മുഖത്ത് 12 തുന്നലുകളുമായി വീട്ടമ്മ; കൊല്ലത്തെ ഞെട്ടിച്ച സംഭവം

വയോധികയെ ആക്രമിച്ച കേസിൽ പ്രതി  പൂവൻകോഴി! മുഖത്ത് 12 തുന്നലുകളുമായി വീട്ടമ്മ; കൊല്ലത്തെ...

മന്ത്രിസഭയ്ക്ക് പിന്നാലെ കോൺഗ്രസിൽ വൻ പുനഃസംഘടന; കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഈ മൂന്ന് പ്രമുഖർ! ഗ്രൂപ്പ് പോര് മുറുകുന്നു

മന്ത്രിസഭയ്ക്ക് പിന്നാലെ കോൺഗ്രസിൽ വൻ പുനഃസംഘടന; കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഈ...

Related Articles

Popular Categories

spot_imgspot_img