web analytics

മോഷ്ടിച്ച ബൈക്കിലെത്തി വീണ്ടും മോഷണം; പെറ്റ് ഷോപ്പിൽ നിന്ന് നായ് കുഞ്ഞുങ്ങളെയും പൂച്ചകളെയും കടത്തി; പതിനാലുകാരനടക്കം രണ്ടു പേര്‍ പിടിയില്‍

തൃശൂര്‍: പെറ്റ് ഷോപ്പിൽ നിന്ന് പൂച്ചകളെയും നായ്ക്കുഞ്ഞുങ്ങളേയും കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ. വടക്കാഞ്ചേരി എങ്കക്കാട് സ്വദേശി മുഹമ്മദ് ഹസനും പതിനാലു വയസുകാരനുമാണ് പിടിയിലായത്. പെരിങ്ങാവിലെ പെറ്റ് ഷോപ്പിൽ നിന്നാണ് ഇവർ വിലയേറിയ പൂച്ചകളെയും നായ്ക്കുഞ്ഞുങ്ങളേയും കടത്തിയത്. കുന്നംകുളത്ത് നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതികൾ മോഷണത്തിനെത്തിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെയാണ് പെരിങ്ങാവ് എസ് എന്‍ പെറ്റ്സ് ഷോപ്പില്‍ കവര്‍ച്ച നടന്നത്. സ്ഥാപനത്തിലുണ്ടായിരുന്ന ഒരു ലക്ഷം രൂപ വിലവരുന്ന ആറ് വളര്‍ത്തു നായ് കുഞ്ഞുങ്ങളെയും വിദേശയിനത്തില്‍പെട്ട അഞ്ച് പൂച്ചകളെയുമാണ് കവര്‍ന്നത്. പ്രതികളിലൊരാളായ മുഹമ്മദ് ഹസൻ സ്ഥിരം ബൈക്ക് മോഷ്ടാവാണെന്ന് പൊലീസ് അറിയിച്ചു. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മുഖം മുറച്ചുകൊണ്ട് കടയില്‍ കയറിയ യുവാവിന്‍റെ ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്. കൂട് തുറന്നശേഷം നായ് കുഞ്ഞുങ്ങളെ എടുത്ത് ചെറിയ കൂട്ടിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പൂച്ചകളെയും പിടിച്ചുകൊണ്ടുപോയി.

സംഭവത്തില്‍ സ്ഥാപനം ഉടമ പൊലീസില്‍ പരാതി നൽകുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേര്‍ പിടിയിലായത്. മോഷ്ടിച്ച നായ് കുഞ്ഞുങ്ങള്‍ക്കും പൂച്ചകള്‍ക്കുമുള്ള തീറ്റ വാങ്ങുന്നതിനായി ഇവര്‍ പോകുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. ഇവര്‍ മോഷ്ടിച്ച നായ് കുഞ്ഞുങ്ങളെയും പൂച്ചകളെയും പൊലീസ് കണ്ടെടുത്തു. ഇവയെ പെറ്റ്ഷോപ്പ് ഉടമയ്ക്ക് കൈമാറി.

 

Read Also: ഈ മീറ്റ് റൈസ് ഇറച്ചിയിട്ടുണ്ടാക്കിയ ചോറ് അല്ല, ഇത് അരി വേവുമ്പോൾ ഇറച്ചി പൊങ്ങി വരുന്ന ചോറ് ; ദക്ഷിണ കൊറിയയിലെ ശാസ്‌ത്രജ്ഞർ കണ്ടെത്തിയ അരി ആഗോള വിപണിയിലേക്ക്

Read Also: പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഫലം കാത്തിരുന്നത് 4,14,159 വിദ്യാർത്ഥികൾ

Read Also: ഭക്ഷ്യവിഷബാധയേറ്റു സ്ത്രീ മരിച്ച സംഭവത്തിൽ തൃശ്ശൂർ മെഡി.കോളേജിൽ ഗുരുതര വീഴ്ച; മൃതദേഹം വിട്ടുകൊടുത്തത് പോസ്റ്റുമോർട്ടം ചെയ്യാതെ: വിവാദമായതോടെ തിരിച്ചെത്തിക്കാൻ നീക്കം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img