web analytics

ടൗണിലേക്ക് മരുന്ന് വാങ്ങാനായി ഓട്ടോറിക്ഷ വിളിച്ച യുവതിക്കു നേരെ മാനഭംഗശ്രമം; ഡ്രൈവറടക്കം രണ്ടു പേർ അറസ്റ്റിൽ

മാഹി: മാഹിയിൽ ഓട്ടോറിക്ഷയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം. ഓട്ടോ ഡ്രൈവറടക്കം രണ്ട് പേർ അറസ്റ്റിൽ. ഓട്ടോ ഡ്രൈവർ തലശ്ശേരി വയലളം നങ്ങാറത്ത് പീടികയിലെ പി.കെ.പ്രദീപൻ (60), ചെമ്പിലോട് സ്വദേശി മൗവ്വഞ്ചേരിയിലെ വിനോദൻ (55) എന്നിവരെയാണ് പിടികൂടിയത്. ന്യു മഹി എസ് ഐ അനീഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

മാടപ്പീടികയ്ക്കടുത്ത് പാറാലിലാണ് സംഭവം. യുവതി ടൗണിലേക്ക് മരുന്ന് വാങ്ങാനായി ഓട്ടോറിക്ഷയിൽ പോകുമ്പോൾ പാറാലിൽ വെച്ചാണ് ഡ്രൈവറോടൊപ്പമുണ്ടായ വിനോദൻ യുവതിയുടെ ദേഹത്ത് കയറിപ്പിടിച്ചത്. നിലവിളിച്ചപ്പോൾ യുവതിയെ ഇരുവരും റോഡിലേക്ക് തള്ളിയിട്ട് കടന്ന് കളയുകയായിരുന്നു.

ഓട്ടോക്ക് പിന്നാലെ വന്ന കാർ യാത്രക്കാർ സംഭവം കണ്ട് ഓട്ടോ തടഞ്ഞ് നിർത്തി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇരുവരേയും തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തു. കഴിഞ്ഞ13 ന് രാത്രിയായിരുന്നു സംഭവം.

Read Also:ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ അപ്രതീക്ഷിത അതിഥി; ചെറുതെങ്കിലും പ്രശ്നക്കാരൻ; ഒന്നരയടി നീളമുള്ള മൂർഖനെ ചാക്കിലാക്കി ചാർലി

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ നിലയുറപ്പിച്ചു!

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ...

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

Related Articles

Popular Categories

spot_imgspot_img