web analytics

ശ്രദ്ധിക്കണ്ടെ, ഇങ്ങനെ ഇന്ത്യക്കു വേണ്ടി കളിക്കാനാണോ ഭാവം; പടിക്കൽ കലമുടയ്ക്കരുത്; സഞ്ജു, സഞ്ജു ആയാൽ മതി; പഞ്ചാബിനെതിരേ മോശം ഷോട്ട് കളിച്ച് പുറത്തായ സഞ്ജു സാംസണെ വിമര്‍ശിച്ച് ആരാധകര്‍

ഗുവാഹത്തി:  പഞ്ചാബ് കിങ്‌സിനെതിരേ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച് സഞ്ജു സാംസണ്‍. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങൾ തോറ്റ ക്ഷീണത്തിലെത്തിയ രാജസ്ഥാനു വേണ്ടി നായകന്‍ സഞ്ജു കസറുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ്  കാഴ്ചവെക്കാനായത്. 15 പന്തില്‍ 18 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്.

സഞ്ജു പുറത്തായ ഷോട്ടാണ് ആരാധകരെ ഏറ്റവും നിരാശപ്പെടുത്തുന്നത്. നതാന്‍ ഇല്ലിസിന്റെ അല്‍പ്പം ബൗണ്‍സ് നിറഞ്ഞ പന്തില്‍ ബാറ്റുവെച്ച സഞ്ജുവിന് പിഴച്ചു. രാഹുല്‍ ചഹാറിന് അനായാസ ക്യാച്ച് നല്‍കി സഞ്ജു മടങ്ങുകയായിരുന്നു. ടി20 ലോകകപ്പ് വരാനിരിക്കെ സഞ്ജുവില്‍ നിന്ന് വലിയ പ്രകടനം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായി മാറിയിരിക്കുകയാണ്. നായകന്റെ ഇന്നിങ്‌സ് കളിക്കാന്‍ ശ്രമിച്ചാണ് സഞ്ജു വിക്കറ്റ് തുലക്കുന്നത്.

പൊതുവേ കടന്നാക്രമിക്കുന്ന ബാറ്റിങ് ശൈലിയാണ് സഞ്ജുവിൻ്റേത്. എന്നാല്‍ ഇത്തവണ പതിയെ തുടങ്ങി കടന്നാക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് വലിയ സ്‌കോറാക്കി മാറ്റാന്‍ സഞ്ജുവിന് സാധിക്കാതെ പോകുന്നു. അവസാന മത്സരങ്ങളിലെല്ലാം ഈ പിഴവാണ് സഞ്ജുവിനെ വേട്ടയാടുന്നത്. എന്നാല്‍ ഈ സീസണില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സഞ്ജുവിന് സാധിച്ചു. പല സീസണുകളിലും സഞ്ജുവിന്റെ സ്ഥിരത വലിയ പ്രശ്‌നമായിരുന്നു.

പ്ലേ ഓഫില്‍ രാജസ്ഥാന്‍ സീറ്റുറപ്പിച്ചെങ്കിലും ആദ്യ പാദത്തിലെ മികവ് രണ്ടാം പാദത്തിൽ രാജസ്ഥാന് ആവര്‍ത്തിക്കാനാവാത്തത് ടീമിന് വലിയ തലവേദനയായി മാറിയേക്കും. ബട്‌ലറുടെ അഭാവവും രാജസ്ഥാന് തിരിച്ചടിയാകുമെന്ന് നിസംശയം പറയാം.
ഇത്തവണ പല മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താനും സഞ്ജുവിന് സാധിച്ചിരുന്നു. അവസാന മൂന്ന് മത്സരവും തോറ്റ രാജസ്ഥാന്‍ പഞ്ചാബിനെതിരേ അഭിമാന ജയം തേടിയാണ് ഇറങ്ങിയത്. ജോസ് ബട്‌ലറിന് പകരം യശ്വസി ജയ്‌സ്വാളും ടോം കോഹ്ലര്‍ കാഡ്‌മോറും ചേര്‍ന്നാണ് രാജസ്ഥാനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ആദ്യ പന്ത് ബൗണ്ടറി പറത്തിയ യശ്വസി ജയ്‌സ്വാള്‍ ആദ്യ ഓവറില്‍ത്തന്നെ മടങ്ങി.

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

Other news

മൂന്നുദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിനെച്ചൊല്ലി തർക്കം; ബെംഗളൂരുവിൽ യുവതി കളനാശിനി കഴിച്ച് ജീവനൊടുക്കി

മൂന്നുദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിനെച്ചൊല്ലി തർക്കം; ബെംഗളൂരുവിൽ യുവതി കളനാശിനി കഴിച്ച്...

വാർത്താ ചാനലുകൾക്ക് വലിയ തിരിച്ചടി! എല്ലാ ന്യൂസ് ചാനലുകളുടെയും ടി.വി റേറ്റിങ് നാല് ആഴ്ചത്തേക്ക് നിർത്തി

വാർത്താ ചാനലുകൾക്ക് വലിയ തിരിച്ചടി! എല്ലാ ന്യൂസ് ചാനലുകളുടെയും ടി.വി റേറ്റിങ്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസ്: ഗുർമീത് റാം റഹീമിനെ ഹൈക്കോടതി വെറുതെ വിട്ടു

മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസ്: ഗുർമീത് റാം റഹീമിനെ ഹൈക്കോടതി വെറുതെ വിട്ടു 2002-ൽ...

ആഡംബര കാർ കടത്ത്: മുഖ്യ ആസൂത്രകൻ ഭൂട്ടാൻ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കസ്റ്റംസ്

ആഡംബര കാർ കടത്ത്: മുഖ്യ ആസൂത്രകൻ ഭൂട്ടാൻ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച്...

കൂലിപ്പണിക്കാരന്റെ മകൾക്ക് സിവിൽ സർവീസിൽ 57-ാം റാങ്ക്; കുടുംബത്തിന്റെ കണ്ണീരിന് വിജയം

കൂലിപ്പണിക്കാരന്റെ മകൾക്ക് സിവിൽ സർവീസിൽ 57-ാം റാങ്ക്; കുടുംബത്തിന്റെ കണ്ണീരിന് വിജയം തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img