web analytics

സിപിഎമ്മിന് തലവേദനയാകും; പെരിയ ഇരട്ടക്കൊലപാതക കേസിൽ അടുത്ത മാസം വിധി വന്നേക്കും; ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് വിധി വന്നാൽ ഇടതുമുന്നണി വിയർക്കും

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ കേസിൽ വിചാരണനടപടികൾ അവസാനഘട്ടത്തിൽ. ടി.പി. ചന്ദ്രശേഖരൻ കൊലപാതകക്കേസ്‌ എന്നപോലെ രാഷ്ര്‌ടീയകേരളം ഉറ്റുനോക്കുന്ന മറ്റൊരു വിധിയാകും ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കൊലപാതകക്കേസിലേത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശക്‌തമായ സ്വാധീനമുണ്ടാക്കാൻ കഴിയുമെന്ന പ്രത്യേകതയും ഇതിനുണ്ട്‌.

എറണാകുളം പ്രത്യേക സി.ബി.ഐ. കോടതിയിലാണു കേസിന്റെ വിചാരണ നടക്കുന്നത്‌. ഈ മാസം വിധി പറയുമെന്നാണു സൂചന. 2019 ഫെബ്രുവരിയിലാണ്‌ പെരിയ കല്ല്യോട്ട്‌ കോൺഗ്രസ്‌ പ്രവർത്തകരായിരുന്ന ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്‌. കേസിൽ മുൻ എം.എൽ.എയും സി.പി.എം. നേതാവുമായ കെ.വി. കുഞ്ഞിരാമൻ, കാഞ്ഞങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റും സി.പി.എം. നേതാവുമായിരുന്ന മണികണ്‌ഠൻ എന്നിവരുൾപ്പെടെ 24 പ്രതികളാണുള്ളത്‌. സി.പി.എം. പ്രാദേശിക നേതാവ്‌ പീതാംബരനാണ്‌ ഒന്നാം പ്രതി.

ഇരു കൊലപാതകക്കേസിലും സി.പി.എമ്മിനു പങ്കില്ലെന്ന്‌ ആവർത്തിക്കുമ്പോഴും വടകര മണ്ഡലത്തിൽ ടി.പി. കേസ്‌ സംബന്ധിച്ച്‌ കെ.കെ. ശൈലജയും കാസർഗോട്ട്‌ പെരിയ കേസിനെക്കുറിച്ച്‌ എം.വി. ബാലകൃഷ്‌ണനും വിശദീകരിക്കണ്ടി വരും. എൽ.ഡി.എഫ്‌. തട്ടകമായ കാസർഗോട്ട്‌ 2019 ൽ യു.ഡി.എഫാണു വിജയിച്ചത്‌. ഇതിനു പിന്നിൽ പെരിയ ഇരട്ടക്കൊലക്കേസ്‌ ഏറെ സ്വാധീനിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പു കാലത്ത്‌ ഈ കേസന്റെ വിധികൂടി വരുമ്പോൾ കാസർകോട്ടെ രാഷ്‌ട്രീയസാഹചര്യം ആർക്കനുകൂലമാകുമെന്നു കണ്ടറിയണം.

 

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

പൊറോട്ടയ്‌ക്കൊപ്പം ഫ്രീയായി ഗ്രേവി നൽകിയില്ല; സംഘർഷം; കട ഉടമയ്ക്കും ഭാര്യയ്ക്കും പരിക്ക്; സംഭവം കൊച്ചിയിൽ

പൊറോട്ടയ്‌ക്കൊപ്പം ഫ്രീയായി ഗ്രേവി നൽകിയില്ല; സംഘർഷം; കട ഉടമയ്ക്കും ഭാര്യയ്ക്കും പരിക്ക്;...

ഓടുന്ന ട്രെയിനിൽ നിന്ന് ഫോൺ തട്ടിയെടുത്ത ശേഷം യുവാവിനെ താഴേക്ക് തള്ളിയിട്ടു; വീഴ്ചയിൽ ഇടതുകാൽ അറ്റുപോയി

ഓടുന്ന ട്രെയിനിൽ നിന്ന് ഫോൺ തട്ടിയെടുത്ത ശേഷം യുവാവിനെ താഴേക്ക് തള്ളിയിട്ടു;...

തെറ്റ് ചെയ്യാത്ത ഒരാൾക്ക് എതിരെയും എഴുതിയിട്ടും ഇല്ല മരണത്തിനു വിട്ട് കൊടുത്തിട്ടുമില്ല..മുകേഷിനൊപ്പം ഫോട്ടോ എടുത്തതിൽ അപമാനമുണ്ട്; ഷഹനാസ്

തെറ്റ് ചെയ്യാത്ത ഒരാൾക്ക് എതിരെയും എഴുതിയിട്ടും ഇല്ല മരണത്തിനു വിട്ട് കൊടുത്തിട്ടുമില്ല..മുകേഷിനൊപ്പം...

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട്

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട് ന്യൂഡൽഹി: ദേശീയപാതകളിലെ...

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ നൽകി

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ നൽകി ബസിൽ വെച്ച് ലൈംഗികാതിക്രമം...

ഗോവയിലെ റഷ്യൻ കൊലയാളി; ഫോണിൽ 100ലധികം സ്ത്രീകളുടെ ചിത്രങ്ങൾ

ഗോവയിലെ റഷ്യൻ കൊലയാളി; ഫോണിൽ 100ലധികം സ്ത്രീകളുടെ ചിത്രങ്ങൾ ഗോവയിൽ രണ്ട് റഷ്യൻ...

Related Articles

Popular Categories

spot_imgspot_img