web analytics

ആമിർ ഖാന്റെയും രൺവീറിന്റെയും ചിത്രങ്ങളിൽ സഹനടൻ; മലയാളത്തിൽ ‘എമ്പുരാനിലും’ വേഷമിട്ടു!പരോളിലിറങ്ങി മുങ്ങി; 12 വർഷം ബോളിവുഡിൽ നടനായി ജീവിച്ച ജീവപര്യന്തം തടവുകാരൻ പിടിയിൽ

ആമിർ ഖാന്റെയും രൺവീറിന്റെയും ചിത്രങ്ങളിൽ സഹനടൻ; മലയാളത്തിൽ ‘എമ്പുരാനിലും’ വേഷമിട്ടു!പരോളിലിറങ്ങി മുങ്ങി; 12 വർഷം ബോളിവുഡിൽ നടനായി ജീവിച്ച ജീവപര്യന്തം തടവുകാരൻ പിടിയിൽ

അഹമ്മദാബാദ്: കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശേഷം പരോളിൽ ഇറങ്ങി മുങ്ങിയ പ്രതി 12 വർഷത്തോളം ബോളിവുഡിൽ നടനായി ജീവിച്ച സംഭവത്തിൽ ഒടുവിൽ അറസ്റ്റ്. അഹമ്മദാബാദ് സ്വദേശി ഹേമന്ത് മോദി എന്ന 53കാരനെയാണ് ക്രൈം ബ്രാഞ്ച് പിടികൂടിയത്.

2005ൽ നരോദയിൽ നടന്ന നരേന്ദ്ര കമ്പളേ കൊലക്കേസിലാണ് ഹേമന്ത് ശിക്ഷിക്കപ്പെട്ടത്. ഭൂമിതർക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെയായിരുന്നു കൊലപാതകം. 2008 ഓഗസ്റ്റ് 27ന് ഇയാളെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു.

മഹെസാന ജയിലിൽ കഴിയുകയായിരുന്ന ഹേമന്തിന് 2014 ജൂലൈയിൽ ഗുജറാത്ത് ഹൈക്കോടതി 30 ദിവസത്തെ പരോൾ അനുവദിച്ചു. എന്നാൽ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ തിരിച്ചെത്താതിരുന്നതോടെ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

തുടർന്ന് മുംബൈയിലെത്തിയ ഇയാൾ സ്പന്ദൻ മോദി എന്ന പേരിൽ പുതിയ തിരിച്ചറിയൽ സ്വീകരിച്ച് സിനിമാരംഗത്തേക്ക് കടന്നതായാണ് പൊലീസ് കണ്ടെത്തിയത്. ബോളിവുഡിൽ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഇയാൾ നിരവധി സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചു.

ആമിർ ഖാനും അമിതാഭ് ബച്ചനും അഭിനയിച്ച ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ’, രൺവീർ സിങ് നായകനായ ‘ജയേഷ്‌ഭായ് ജോർദാർ’ തുടങ്ങിയ ചിത്രങ്ങളിൽ സഹനടനായി എത്തിയിട്ടുണ്ട്. ഗുജറാത്തി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ച ഇയാൾ മലയാള ചിത്രമായ ‘എമ്പുരാൻ’ ഉൾപ്പെടെയുള്ള സിനിമകളിലും വേഷമിട്ടതായി ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.

അഹമ്മദാബാദിൽ പലവട്ടം എത്തിയിട്ടും ഇയാളെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഒടുവിൽ പ്രതി സ്വന്തം വീട്ടിലെത്തിയെന്ന വിവരത്തെ തുടർന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ശക്തമാക്കിയത്.

അറസ്റ്റിലായപ്പോഴും താൻ മറ്റൊരാളാണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഹേമന്തിനെ വീണ്ടും മഹെസാന ജയിലിലേക്ക് മാറ്റും.

English Summary

A man convicted in a 2005 murder case, who absconded after being released on parole, was arrested after spending 12 years living as a Bollywood actor under a fake identity. Police say he appeared in several films and television productions during the period.

life-convict-absconding-on-parole-arrested-after-years-in-bollywood

Bollywood, Crime News, Gujarat Police, Life Convict, Parole Absconding, Ahmedabad, Indian Cinema, Police Investigation, National News

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img