- എണ്ണക്കമ്പനികൾ വില കൂട്ടുന്നത് 8 രൂപ വരെ! കൃത്യമായ ഇടവേളകളിൽ വില വർദ്ധിപ്പിക്കാൻ നീക്കം; അഞ്ച് ദിവസത്തിനിടെ നാലുരൂപ വരെ വർധന; ഇന്ന് പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഇന്ധന നിരക്കുകൾ ഇങ്ങനെ
കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പെട്രോളിനും ഡീസലിനും ഏകദേശം നാല് രൂപയോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ നിരക്കുപ്രകാരം പെട്രോളിന് ലീറ്ററിന് 95 പൈസയും ഡീസലിന് 96 പൈസയുമാണ് കൂട്ടിയത്. പ്രീമിയം ഇന്ധനങ്ങൾക്കും സമാനമായ വർധന ബാധകമാണ്.
വിലവർധനയോടെ കൊച്ചിയിൽ പെട്രോളിന്റെ വില 109.85 രൂപയായി. ഡീസലിന് 98.73 രൂപയാണ് പുതിയ നിരക്ക്. തിരുവനന്തപുരത്ത് പെട്രോൾ വില 111.71 രൂപയിലെത്തി.
പശ്ചിമേഷ്യയിലെ സംഘർഷവും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതുമാണ് പുതിയ വിലവർധനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്നാണ് വിലയിരുത്തൽ. അടുത്ത ദിവസങ്ങളിലും ഘട്ടംഘട്ടമായി വില കൂട്ടാൻ എണ്ണക്കമ്പനികൾ ആലോചിക്കുന്നതായാണ് വിവരം.
പഴയ നിരക്കിൽ ഇന്ധനം വിൽക്കേണ്ടി വന്നതിലൂടെ കഴിഞ്ഞ ആഴ്ചകളിൽ എണ്ണക്കമ്പനികൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. അതിനാൽ ചെറിയ ഇടവേളകളിൽ ക്രമാനുഗതമായ വർധനയിലൂടെ നഷ്ടം നികത്താനാണ് കമ്പനികളുടെ നീക്കം.
അതേസമയം, ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടർ വിലയും ഉടൻ ഉയരാൻ സാധ്യതയുണ്ടെന്ന സൂചനകളുണ്ട്. ഇന്ധനവില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ പുതിയ ഇളവുകൾ പ്രഖ്യാപിക്കാൻ സാധ്യത കുറവാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
English Summary
Fuel prices in India have risen sharply again, with petrol and diesel prices increasing by nearly Rs 4 over the last five days. The latest hike adds 95 paise to petrol and 96 paise to diesel per litre. Rising global crude oil prices amid West Asia tensions are cited as the main reason for the increase.
Fuel Price Hike, Petrol Price, Diesel Price, Crude Oil, India Fuel Prices, Kochi News, LPG Price, Oil Companies, West Asia Conflict, Kerala News









