പത്താം ക്ലാസും ഐടിഐയും ഉള്ളവർക്ക് സുവർണ്ണാവസരം! റെയിൽവേ ടെക്നീഷ്യൻ തസ്തികകളിലേക്ക് വൻ വിജ്ഞാപനം പുറത്ത്; വിവരങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ടെക്നീഷ്യൻ തസ്തികകളിലേക്ക് വൻ നിയമനത്തിന് വിജ്ഞാപനം പുറത്തിറങ്ങി. ടെക്നീഷ്യൻ ഗ്രേഡ് I സിഗ്നൽ, ടെക്നീഷ്യൻ ഗ്രേഡ് III വിഭാഗങ്ങളിലായി ആകെ 6,565 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.
ടെക്നീഷ്യൻ ഗ്രേഡ് I സിഗ്നൽ വിഭാഗത്തിൽ 323 ഒഴിവുകളുണ്ട്. ഫിസിക്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഐടി, ഇൻസ്ട്രുമെന്റേഷൻ വിഷയങ്ങളിലുള്ള ബി.എസ്.സി അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിങ് ഡിഗ്രി/ഡിപ്ലോമ യോഗ്യത ആവശ്യമാണ്. 18 മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 29,200 രൂപ മുതൽ ലഭിക്കും.
ടെക്നീഷ്യൻ ഗ്രേഡ് III വിഭാഗത്തിൽ 6,242 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്താം ക്ലാസും ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റുമാണ് അടിസ്ഥാന യോഗ്യത. 18 മുതൽ 33 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 19,900 രൂപ മുതൽ ലഭിക്കും.
ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 500 രൂപയും എസ്‌സി, എസ്‌ടി, പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്. കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
ഓൺലൈൻ അപേക്ഷകൾ ജൂൺ 30 മുതൽ ജൂലൈ 29 വരെ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള ഔദ്യോഗിക വെബ്സൈറ്റ്:
English Summary
Indian Railways has announced recruitment for 6,565 Technician posts under Technician Grade I Signal and Technician Grade III categories. Candidates aged between 18 and 36 years can apply online from June 30 to July 29, 2026. Selection will be based on CBT, document verification, and medical examination.









