web analytics

മൃഗങ്ങളുടെ നഖം കൊണ്ട് പോറിയാൽ ദയവായി അവഗണിക്കരുത്! ഒരു മരണവാർത്ത നൽകുന്ന വലിയ പാഠം; കൊല്ലത്തെ ദാരുണ സംഭവം ഇങ്ങനെ

മൃഗങ്ങളുടെ നഖം കൊണ്ട് പോറിയാൽ ദയവായി അവഗണിക്കരുത്! ഒരു മരണവാർത്ത നൽകുന്ന വലിയ പാഠം; കൊല്ലത്തെ ദാരുണ സംഭവം ഇങ്ങനെ

കൊല്ലം: പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ ചികിത്സ തേടാതിരുന്നതിനെ തുടർന്ന് പേവിഷബാധയേറ്റ് മരിച്ചു. ആര്യങ്കാവ് കരയാളർമെത്ത് ഗിരിജൻ നഗറിൽ താമസിക്കുന്ന കുഞ്ഞമ്മ (54) ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് ഇവർക്ക് വന്യമൃഗ ആക്രമണമേറ്റത്.

രാത്രിയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ വളർത്തുനായയെ പിന്തുടർന്ന് പുലി വീട്ടുമുറ്റത്തെത്തുകയായിരുന്നു. രക്ഷപ്പെടാനായി നായ കുഞ്ഞമ്മയുടെ സമീപത്തേക്ക് ഓടിയെത്തിയപ്പോൾ, അതിനെ പിടിക്കാൻ ശ്രമിച്ച പുലിയുടെ നഖം കുഞ്ഞമ്മയുടെ ശരീരത്തിൽ തട്ടുകയായിരുന്നു. ചെറിയ പരിക്കായതിനാൽ അന്ന് ചികിത്സയോ പേവിഷ പ്രതിരോധ വാക്‌സിനേഷനോ എടുത്തിരുന്നില്ല.

പുലിയിലൂടെയാണോ, അതോ വളർത്തുനായയിൽ നിന്നാണോ പേവിഷബാധ ഉണ്ടായതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഈ മാസം രണ്ടിനാണ് കുഞ്ഞമ്മയ്ക്ക് പനിയും വിറയലും ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ആരോഗ്യനില ഗുരുതരമാണെന്ന് കണ്ടതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

എന്നാൽ മെഡിക്കൽ കോളേജിലേക്ക് പോകാതെ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചതോടെ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് തെന്മല പോലീസ് വഴിയിൽവെച്ച് ഓട്ടോറിക്ഷ തടഞ്ഞ് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ചികിത്സയ്ക്കിടെ പേവിഷബാധ മൂലമാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ നിന്നുള്ള ഔദ്യോഗിക വിവരം കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ വഴി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൈമാറി. മൃതദേഹം പിന്നീട് പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

English Summary

A 54-year-old woman from Aryankavu in Kollam died of rabies after reportedly failing to seek treatment following an attack by a tiger two months ago. 

kollam-woman-dies-rabies-after-tiger-attack

Kollam News, Rabies Death, Tiger Attack Kerala, Aryankavu, Kerala Health News, Animal Attack, Rabies Awareness, Punalur Hospital, Kerala News, Wildlife Incident

spot_imgspot_img
spot_imgspot_img

Latest news

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

Other news

ലോകകപ്പ് ആരാധകർക്ക് ‘സൗജന്യ കോണ്ടം’! ടൊറന്റോ നഗരത്തിൽ വമ്പൻ സുരക്ഷാ പ്രഖ്യാപനം; പിന്നിലെ കാരണം ഇതാണ്

ലോകകപ്പ് ആരാധകർക്ക് 'സൗജന്യ കോണ്ടം'! ടൊറന്റോ നഗരത്തിൽ വമ്പൻ സുരക്ഷാ പ്രഖ്യാപനം; പിന്നിലെ...

ലക്ഷങ്ങൾ വാരിക്കൂട്ടി ശിവരാജു! രാമചന്ദ്രനും പാമ്പാടി രാജനുമൊപ്പം തിളങ്ങുന്ന തൃക്കടവൂർ ശിവരാജു; ഇത്തവണത്തെ വരുമാനം ഇങ്ങനെ

ലക്ഷങ്ങൾ വാരിക്കൂട്ടി ശിവരാജു! രാമചന്ദ്രനും പാമ്പാടി രാജനുമൊപ്പം തിളങ്ങുന്ന തൃക്കടവൂർ ശിവരാജു; ഇത്തവണത്തെ...

യാത്രക്കാരും തീരദേശവാസികളും ശ്രദ്ധിക്കുക! വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും കനത്ത കാറ്റിനും സാധ്യത; കാലാവസ്ഥാ വകുപ്പിന്റെ പുതിയ വിവരങ്ങൾ

യാത്രക്കാരും തീരദേശവാസികളും ശ്രദ്ധിക്കുക! വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും കനത്ത കാറ്റിനും സാധ്യത;...

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ...

അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ് കേസിലെ പുതിയ വഴിത്തിരിവുകൾ പുറത്ത്

അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ്...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

Related Articles

Popular Categories

spot_imgspot_img