web analytics

ഗ്യാസ് തീർന്നാൽ ബേജാറാവേണ്ട! ഇൻഡക്ഷൻ അടുപ്പിലേക്ക് മാറാൻ സമയമായി….പലിശരഹിത വായ്പയുമായി കേന്ദ്രം

ഗ്യാസ് തീർന്നാൽ ബേജാറാവേണ്ട! ഇൻഡക്ഷൻ അടുപ്പിലേക്ക് മാറാൻ സമയമായി….പലിശരഹിത വായ്പയുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക ക്ഷാമ സാധ്യത മുന്നിൽ കണ്ടുകൊണ്ട് ഇൻഡക്ഷൻ സ്റ്റൗ ഉപയോഗം വ്യാപകമാക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. എൽപിജിയിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനായി ഇൻഡക്ഷൻ സ്റ്റൗ വാങ്ങാൻ പലിശരഹിത വായ്പ അനുവദിക്കുന്ന പദ്ധതിയാണ് പരിഗണനയിൽ.

ലോകബാങ്കും ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പലിശ സബ്‌സിഡി നൽകാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രാജ്യത്തെ പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് വായ്പ പദ്ധതി നടപ്പിലാക്കാനുമുള്ള നീക്കവും പുരോഗമിക്കുന്നു.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഹോർമൂസ് കടലിടുക്കിലൂടെ എൽപിജി വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ഈ നീക്കം. യുദ്ധം നീണ്ടുനിന്നാൽ പാചകവാതക ലഭ്യതയിൽ വലിയ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഇത്തരം സാഹചര്യത്തിൽ വീടുകളിൽ എൽപിജിക്ക് പകരമായി ഇൻഡക്ഷൻ അടുപ്പുകൾ ഉപയോഗിക്കുന്നത് വഴി ഗ്യാസ് ഉപഭോഗം കുറയ്ക്കാമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ഇതിനോടകം ഇൻഡക്ഷൻ കുക്കറുകളുടെ ആവശ്യകത വർധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ, ഇൻഡക്ഷൻ സ്റ്റൗവുകളുടെ പ്രധാന ഘടകങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതും 18 ശതമാനം ജിഎസ്ടി നിലവിലുണ്ടെന്നതും വെല്ലുവിളിയാകുന്നു. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ ജിഎസ്ടി 5 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യവും വ്യവസായ മേഖല ഉയർത്തുന്നുണ്ട്.

English Summary
The Indian government is planning to promote induction stoves to reduce dependence on LPG amid potential supply disruptions. Interest-free loans and subsidies are being considered, with support from global financial institutions. However, production challenges and high GST remain concerns.

LPG Shortage, Induction Stove, Central Government, India News, Energy Policy, Loan Scheme, GST, Business News

spot_imgspot_img
spot_imgspot_img

Latest news

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

Other news

കാമുകനൊപ്പം പോകണം! നൂറടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി വിവാഹിതയുടെ പ്രതിഷേധം

കാമുകനൊപ്പം പോകണം! നൂറടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി വിവാഹിതയുടെ പ്രതിഷേധം ഹത്രാസ്...

“വസ്ത്രധാരണം കണ്ടല്ല അവസരം കിട്ടുന്നത്!” സദാചാരവാദികളുടെ വായടപ്പിച്ച് എസ്തർ അനിൽ

"വസ്ത്രധാരണം കണ്ടല്ല അവസരം കിട്ടുന്നത്!" സദാചാരവാദികളുടെ വായടപ്പിച്ച് എസ്തർ അനിൽ തിരുവനന്തപുരം: Esther Anil...

ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; 11 മണിക്ക് ശേഷം വിലക്ക്, കർശന നടപടി പ്രഖ്യാപിച്ച് കൊച്ചി പോലീസ്

ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; 11 മണിക്ക് ശേഷം വിലക്ക്, കർശന നടപടി...

അസ്ഥികൂടം കണ്ടപ്പോൾ ബാങ്കിന് നിയമം മാറി; ‘തെറ്റിദ്ധാരണ’ ആണെന്ന് പറഞ്ഞ് കൈകഴുകി അധികൃതർ!

അസ്ഥികൂടം കണ്ടപ്പോൾ ബാങ്കിന് നിയമം മാറി; 'തെറ്റിദ്ധാരണ' ആണെന്ന് പറഞ്ഞ് കൈകഴുകി...

കുടിവെള്ള പൈപ്പിലൂടെ വന്ന ‘അതിഥി’; ഇടുക്കിയിൽ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു

കുടിവെള്ള പൈപ്പിലൂടെ വന്ന 'അതിഥി'; ഇടുക്കിയിൽ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു ഇടുക്കി: കുഞ്ചിത്തണ്ണിയിൽ വീടിന്റെ മുറ്റത്ത്...

 ‘അയ്യോ പാമ്പ്!’ ചേരയെ കണ്ടപ്പോൾ പരേഡ് മറന്നു;  ദൃശ്യങ്ങൾ വൈറൽ

 ‘അയ്യോ പാമ്പ്!’ ചേരയെ കണ്ടപ്പോൾ പരേഡ് മറന്നു;  ദൃശ്യങ്ങൾ വൈറൽ തിരുവനന്തപുരം: തൈക്കാട് പൊലീസ്...

Related Articles

Popular Categories

spot_imgspot_img