web analytics

റെഡിമെയ്ഡ് മാവിൽ നിന്നുള്ള ദോശ കഴിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം; മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

റെഡിമെയ്ഡ് മാവിൽ നിന്നുള്ള ദോശ കഴിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം; മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

അഹമ്മദാബാദ്: വീടിന് സമീപത്തെ കടയിൽ നിന്ന് വാങ്ങിയ റെഡിമെയ്ഡ് മാവുപയോഗിച്ച് തയ്യാറാക്കിയ ദോശ കഴിച്ചതിനെ തുടർന്ന് രണ്ട് കുട്ടികൾ മരിക്കുകയും മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്യുന്ന സംഭവം ഗുജറാത്തിൽ നടന്നു.

മൂന്ന് മാസം പ്രായമുള്ള റാഹയും നാല് വയസുള്ള മിശ്രിയും ആണ് മരിച്ചത്. കുട്ടികളുടെ മാതാപിതാക്കളായ വിമൽ പ്രജാപതി, ഭാവന പ്രജാപതി എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഏപ്രിൽ ഒന്നിന് സമീപത്തെ ഡയറി ഷോപ്പിൽ നിന്ന് ദോശമാവ് വാങ്ങി കുടുംബം ഉപയോഗിച്ചിരുന്നു. ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത് വിമലിനാണ്. തുടർന്ന് ഭാവന അതേ മാവ് ഉപയോഗിച്ച് ദോശ തയ്യാറാക്കി കുട്ടികൾക്കും നൽകി. പിന്നാലെ എല്ലാവർക്കും ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഏപ്രിൽ നാലിനും നാല് വയസുകാരി ഏപ്രിൽ അഞ്ചിനും മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്.

സംഭവത്തിൽ ഭക്ഷ്യവിഷബാധയാണോ, അല്ലെങ്കിൽ മാവിൽ വിഷാംശമുണ്ടായിരുന്നോയെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. മാവ് വിതരണം ചെയ്ത കടയിലും പരിശോധന തുടരുകയാണ്.

English Summary
Two children died in Ahmedabad after consuming dosa made from ready-made batter purchased from a local shop. Their parents are in critical condition. Authorities suspect possible food poisoning and have launched an investigation.

ahmedabad-food-poisoning-dosa-batter-children-death

Ahmedabad News, Food Poisoning, Children Death, India News, Health Alert, Breaking News, Gujarat, Food Safety

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img