web analytics

‘ഒരു പുരുഷൻ ഒരു സ്ത്രീയെ റൂമിൽ കയറ്റുകയാണെങ്കിൽ മസാലദോശയും കുർബാനയും ചൊല്ലാൻ വേണ്ടിയല്ലല്ലോ, കൊച്ചുകുട്ടികൾക്ക് വരെ ഇത് അറിയാം’; മായ വിശ്വനാഥ്

‘ഒരു പുരുഷൻ ഒരു സ്ത്രീയെ റൂമിൽ കയറ്റുകയാണെങ്കിൽ മസാലദോശയും കുർബാനയും ചൊല്ലാൻ വേണ്ടിയല്ലല്ലോ, കൊച്ചുകുട്ടികൾക്ക് വരെ ഇത് അറിയാം’; മായ വിശ്വനാഥ്

ബസിൽ അതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് പൊതുസമൂഹത്തിൽ ശക്തമായ ചർച്ചകൾ തുടരുകയാണ്.

കേസിലെ പ്രതിയായ ഷിംജിത മുസ്തഫക്കെതിരെ പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നു. ദീപകിന്റെ മരണം വാർത്തയായതോടെ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പുകളും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇതിനിടെ “പുരുഷ കമ്മീഷൻ” എന്ന വിഷയത്തിൽ നടി മായ വിശ്വനാഥിന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.

വർഷങ്ങൾക്ക് മുമ്പ് അവസാനിച്ച ബന്ധങ്ങളെ ആധാരമാക്കി പുരുഷന്മാർക്കെതിരെ പരാതി നൽകുന്നത് കേരളത്തിൽ ഒരു പ്രവണതയായി മാറിയിരിക്കുന്നുവെന്നായിരുന്നു താരത്തിന്റെ അഭിപ്രായം.

സമൂഹം പുരുഷന്മാർക്കും വികാരങ്ങളുണ്ടെന്ന കാര്യം മനസിലാക്കണമെന്നും സ്ത്രീ–പുരുഷ ഭേദമില്ലാതെ മനുഷ്യരായി കാണാനുള്ള സമീപനമാണ് വേണ്ടതെന്നും അവർ പറഞ്ഞു.

സ്ത്രീയായത് വലിയ അഭിമാനമോ കുറ്റമോ അല്ലാത്തതുപോലെ പുരുഷനായതും അങ്ങനെ തന്നെയാണെന്ന് മായ അഭിപ്രായപ്പെട്ടു. പരസ്പര ബഹുമാനമാണ് സമൂഹത്തിന് ആവശ്യമായത്.

പുരുഷന്മാരെ കുറ്റപ്പെടുത്തുന്നവർക്ക് അവരുടെ കുടുംബത്തിലും പുരുഷന്മാരുണ്ടെന്നും, സ്വന്തം ബന്ധുക്കൾക്കെതിരെ വ്യാജപരാതി വന്നാൽ അവർ എങ്ങനെ പ്രതികരിക്കുമെന്നതും ചിന്തിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

സ്ത്രീകൾക്ക് ശക്തമായ മനോധൈര്യവും തീരുമാന ശേഷിയും ഉണ്ടെന്ന് പറഞ്ഞ മായ, പുരുഷന്മാർ കരയുകയോ വികാരം പ്രകടിപ്പിക്കുകയോ ചെയ്താൽ സമൂഹം അവരെ അപഹസിക്കുന്ന രീതിയും നിലവിലുണ്ടെന്ന് വിമർശിച്ചു.

ബന്ധങ്ങൾ തകർന്നശേഷം വർഷങ്ങൾക്കിപ്പുറം പഴയ സംഭവങ്ങളെ അടിസ്ഥാനമാക്കി ആരോപണങ്ങൾ ഉയരുന്ന പ്രവണതയും ഇന്ന് കാണുന്നുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.

സ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ നിയമ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതുപോലെ പുരുഷന്മാർക്കായി പ്രത്യേക കമ്മീഷൻ വേണമെന്ന ആവശ്യവും ഉയരുന്ന സാഹചര്യത്തിലാണ് മായയുടെ പ്രതികരണം ശ്രദ്ധ നേടുന്നത്.

പുരുഷ കമ്മീഷൻ വേണമെന്ന ആവശ്യം ആദ്യം ഉയർത്തിയവരിൽ ഒരാളായ രാഹുൽ ഈശ്വർ, ചിലർ നിയമങ്ങളെ ആയുധമാക്കുന്ന സാഹചര്യത്തിൽ പുരുഷന്മാർക്കും സംരക്ഷണ സംവിധാനങ്ങൾ ആവശ്യമാണ് എന്നാണ് അഭിപ്രായപ്പെട്ടത്.

English Summary:
Actress Maya Viswanath’s remarks supporting the idea of a “Men’s Commission” have sparked debate following a suicide case linked to social media allegations. She stated that men also have emotions and society should treat individuals equally, while some activists argue that legal systems must protect both genders fairly.

maya-viswanath-men-commission-reaction

Maya Viswanath, Men Commission, Kerala Debate, Social Issue, Gender Discussion, Rahul Easwar, Controversy

spot_imgspot_img
spot_imgspot_img

Latest news

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

Other news

ശബരിമല ദർശനത്തിന് ‘സെക്യൂരിറ്റി ഡെപ്പോസിറ്റ്’? വരുന്നു വൻ മാറ്റങ്ങൾ; ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ!

കൊച്ചി: ശബരിമല തീർത്ഥാടന ചരിത്രത്തിൽ നാഴികക്കല്ലാകാൻ പോകുന്ന വൻ പരിഷ്കാരങ്ങൾക്ക് വഴിയൊരുങ്ങുന്നു....

ശബരിമല കേസിൽ നിർണ്ണായക പോരാട്ടം ഇന്ന് തുടങ്ങുന്നു: ഒൻപതംഗ ബെഞ്ച് വിധി മാറ്റിയെഴുതുമോ? കേരളം ഉറ്റുനോക്കുന്നു!

ന്യൂഡൽഹി: ശബരിമലയിലെ ആചാര സംരക്ഷണവും സ്ത്രീ പ്രവേശനവും സംബന്ധിച്ച നിയമയുദ്ധം വീണ്ടും...

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം 

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം  വെബ്‌ഡെസ്ക്: ഇന്നത്തെ (ഏപ്രിൽ 7, 2026)...

റെയിൽവേ നിർമാണ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞു; കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

റെയിൽവേ നിർമാണ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞു; കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക്...

അങ്കണവാടിയിൽ നിന്ന് മടങ്ങുന്നതിനിടെ പിക്കപ്പ് ഇടിച്ചു; മൂന്നര വയസുകാരന് ദാരുണാന്ത്യം

അങ്കണവാടിയിൽ നിന്ന് മടങ്ങുന്നതിനിടെ പിക്കപ്പ് ഇടിച്ചു; മൂന്നര വയസുകാരന് ദാരുണാന്ത്യം കോഴിക്കോട്: അങ്കണവാടിയിൽ...

ഇറാനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും! ട്രംപിന്റെ അന്ത്യശാസനം; ബുധനാഴ്ച പുലർച്ചെ ലോകം നടുങ്ങുന്ന യുദ്ധം?

വാഷിങ്ടൻ: ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാനെതിരെ അതിരൂക്ഷമായ യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ്...

Related Articles

Popular Categories

spot_imgspot_img