web analytics

കരിയില കത്തിച്ച അയൽവാസിയെ കുടുക്കാൻ ഫയർഫോഴ്‌സിനെ വിളിച്ചു… പക്ഷെ പെട്ടത് യുവാവ് !

തീപ്പിടിത്തമെന്ന് അഗ്‌നിരക്ഷസേനയെ കബളിപ്പിച്ചയാൾക്കെതിരേ നിയമനടപടി

അയൽവാസിയുടെ വീട്ടിലേക്കുള്ള വഴിയിൽ കരിയില കത്തിച്ചതിനെ വൻ തീപ്പിടിത്തമെന്ന് തെറ്റായ വിവരം നൽകി അഗ്‌നിരക്ഷസേനയെ കബളിപ്പിച്ചയാൾക്കെതിരേ അധികൃതർ നിയമനടപടി ആരംഭിച്ചു.

നെടിയശാല ഇരുട്ടുതോട് സ്വദേശിക്കെതിരേയാണ് നടപടി. അഗ്‌നിരക്ഷാസേന ജില്ലാ ഓഫീസറുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരേ പിഴയട ക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കു മെന്ന് തൊടുപുഴ അഗ്‌നിരക്ഷസേന യൂ ണിറ്റ് അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് പുറപ്പുഴ പഞ്ചായത്തിലെ ഇരുട്ടുതോടിൽ വൻ തീപ്പിടിത്തമുണ്ടായതായി അഗ്‌നിരക്ഷസേന യൂണിറ്റിൽ സന്ദേശം ലഭിച്ചത്.

വിവരമറിഞ്ഞ് ഉടൻതന്നെ ഒരു യൂണിറ്റ് സ്ഥലത്തേക്ക് കുതിച്ചെത്തി. എന്നാൽ, സ്ഥലത്തെത്തിയപ്പോഴാണ് അയൽവാസിയായ സ്ത്രീ വീട്ടിലേ ക്കുള്ള വഴിയിലെ കരിയിലകൾ അടിച്ചുകൂട്ടി തീയിട്ടതാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടത്.

അയൽവാസികൾ തമ്മിലുള്ള വ്യക്തിവൈരമാണ് അഗ്‌നിരക്ഷാസേനയെ അനാവശ്യമായി വിളിച്ചുവരുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

അഗ്‌നിരക്ഷസേന എത്തിയതറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരും സ്ഥല ത്ത് തടിച്ചുകൂടിയിരുന്നു.

അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട സേവനങ്ങളെ ദുരുപയോഗം ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Other news

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും സ്ത്രീധന പീഡനമെന്നും കുടുംബം

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും സ്ത്രീധന പീഡനമെന്നും...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദാരുണാപകടം; ആറുമാസം ഗർഭിണിയായ യുവതി വെന്തുമരിച്ചു

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദാരുണാപകടം; ആറുമാസം ഗർഭിണിയായ യുവതി വെന്തുമരിച്ചു പേരാമ്പ്ര:...

ലോക്കപ്പിലെ ആ ‘ആചാരം’ ഇനി വേണ്ട; നിയമം ലംഘിച്ചാൽ പൊലീസുകാർക്കെതിരെ നടപടി!

ലോക്കപ്പിലെ ആ 'ആചാരം' ഇനി വേണ്ട; നിയമം ലംഘിച്ചാൽ പൊലീസുകാർക്കെതിരെ നടപടി! തിരുവനന്തപുരം:...

കരാറുകാർ തമ്മിൽ മത്സരം! ‘ആളില്ല, ഉള്ളവർക്ക് വൻ ഡിമാൻഡ്’; നിർമാണ മേഖലയെ പിടിച്ചുകുലുക്കിയ പുതിയ പ്രതിസന്ധി

കരാറുകാർ തമ്മിൽ മത്സരം! 'ആളില്ല, ഉള്ളവർക്ക് വൻ ഡിമാൻഡ്'; നിർമാണ മേഖലയെ പിടിച്ചുകുലുക്കിയ...

Related Articles

Popular Categories

spot_imgspot_img