web analytics

ഇന്ത്യക്ക് അഭിമാന നിമിഷം: ബ്ലൂബേർഡ് ബ്ലോക്ക് 2 വിക്ഷേപണം പൂർണ വിജയം

ഇന്ത്യക്ക് അഭിമാന നിമിഷം: ബ്ലൂബേർഡ് ബ്ലോക്ക് 2 വിക്ഷേപണം പൂർണ വിജയം

ശ്രീഹരിക്കോട്ട ∙ യുഎസിന്റെ പുതുതലമുറ വാർത്താവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക്–2യുടെ വിക്ഷേപണം പൂർണ വിജയമായി.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് തിങ്കളാഴ്ച വിക്ഷേപിച്ച എൽവിഎം–3 എം6 ദൗത്യം 16 മിനിറ്റിനുള്ളിൽ ലക്ഷ്യത്തിലെത്തി.

ശക്തമായ ഗർജ്ജനത്തോടെ കുതിച്ചുയർന്ന റോക്കറ്റ് നിശ്ചിത സമയക്രമത്തിൽ ഉപഗ്രഹത്തെ താഴ്ന്ന ഭൂഭ്രമണപഥത്തിൽ (LEO) വിജയകരമായി സ്ഥാപിച്ചു.

എൽവിഎം–3 റോക്കറ്റിന്റെ വിക്ഷേപണ ചരിത്രത്തിൽ ഇതുവരെ താഴ്ന്ന ഭൂഭ്രമണപഥത്തിൽ സ്ഥാപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് ബ്ലൂബേർഡ് ബ്ലോക്ക്–2.

ഇന്ത്യക്ക് അഭിമാന നിമിഷം: ബ്ലൂബേർഡ് ബ്ലോക്ക് 2 വിക്ഷേപണം പൂർണ വിജയം

ഏകദേശം 6,100 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം, ഇതിനു മുൻപ് റെക്കോർഡ് നേടിയിരുന്ന 4,400 കിലോഗ്രാം ഭാരമുള്ള എൽവിഎം–3 എം5 കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ്–03നെ മറികടന്നാണ് ചരിത്രം കുറിച്ചത്.

ഇതോടെ ഭാരമേറിയ ഉപഗ്രഹങ്ങൾ കൃത്യമായി വിക്ഷേപിക്കാനുള്ള എൽവിഎം–3യുടെ ശേഷിയും വിശ്വാസ്യതയും വീണ്ടും തെളിയിക്കപ്പെട്ടു.

ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (NSIL)യും യുഎസ് ആസ്ഥാനമായുള്ള എഎസ്‌ടി സ്പേസ് മൊബൈൽ (AST SpaceMobile / AST & Science LLC)യും തമ്മിൽ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായാണ് ഈ ദൗത്യം നടപ്പാക്കിയത്.

ഇന്ത്യയുടെ വിക്ഷേപണ സേവനങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ മറ്റൊരു ഉദാഹരണമായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്.

സ്മാർട്ട്‌ഫോണുകളിലേക്ക് ടവറുകളുടെ സഹായമില്ലാതെ നേരിട്ട് അതിവേഗ സെല്ലുലാർ സിഗ്നലുകൾ നൽകാൻ കഴിയുന്ന രീതിയിലാണ് ബ്ലൂബേർഡ് ബ്ലോക്ക്–2 രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഗ്രാമപ്രദേശങ്ങളിലും കടലിടങ്ങളിലും അടക്കം മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത ഇടങ്ങളിൽ പോലും ആശയവിനിമയം സാധ്യമാക്കുന്നതാണ് ഈ ഉപഗ്രഹത്തിന്റെ പ്രധാന സവിശേഷത.

ആഗോള തലത്തിൽ മൊബൈൽ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.

ഈ ദൗത്യവിജയത്തോടെ ഐഎസ്ആർഒയുടെ എൽവിഎം–3 റോക്കറ്റ് അന്താരാഷ്ട്ര വാണിജ്യ വിക്ഷേപണ വിപണിയിൽ കൂടുതൽ കരുത്താർജിച്ചതായും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി...

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന ക്വാസറുകൾ’ കണ്ടെത്തി നാസ

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന...

Related Articles

Popular Categories

spot_imgspot_img