web analytics

3 കോടി രൂപ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; 2 മക്കൾ ഉൾപ്പെടെ 5 പേർ പിടിയില്‍

പിതാവിനെ വിഷപ്പാമ്പിനെകൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; മക്കൾ പിടിയില്‍

ചെന്നൈയ്ക്ക് സമീപമുള്ള തിരുത്തണിയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ, മക്കൾ ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

സർക്കാർ സ്കൂളിൽ ലാബ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ഇ.പി. ഗണേശൻ (56) എന്നയാളുടെ മരണമാണ് രണ്ട് മാസം പിന്നിടുമ്പോൾ ആസൂത്രിത കൊലപാതകമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞത്.

സംഭവത്തിൽ ഗണേശന്റെ മക്കളായ ജി. മോഹൻരാജ്, ഹരിഹരൻ എന്നിവരോടൊപ്പം വാടക ഗുണ്ടാ സംഘത്തിലെ അംഗങ്ങളുമാണ് പിടിയിലായത്.

ഒക്ടോബർ 22നാണ് ഗണേശൻ പാമ്പുകടിയേറ്റ് മരിച്ചതെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്. സ്വാഭാവികമായൊരു ദുരന്തമെന്ന നിലയിലാണ് കേസ് തുടക്കത്തിൽ പരിഗണിച്ചിരുന്നത്.

എന്നാൽ പിതാവിന്റെ മരണത്തിന് പിന്നാലെ മക്കൾ ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി അസാധാരണമായ വേഗത്തിൽ നടപടികൾ ആരംഭിച്ചതാണ് അന്വേഷണ ഏജൻസികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

പിതാവിനെ വിഷപ്പാമ്പിനെക്കൊകൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; മക്കൾ പിടിയില്‍

ഗണേശന്റെ പേരിൽ ഏകദേശം മൂന്ന് കോടി രൂപയുടെ ഇൻഷുറൻസ് ഉണ്ടായിരുന്നതായും കണ്ടെത്തി.

ചെറിയ കുടുംബമായിട്ടും കുടുംബാംഗങ്ങളുടെ പേരിൽ ആകെ 13 ഇൻഷുറൻസ് പോളിസികൾ ഉണ്ടായിരുന്നതും സംശയങ്ങൾക്ക് ഇടയാക്കി.

ഗണേശനു മാത്രമായി മൂന്ന് ഇൻഷുറൻസ് പോളിസികൾ ഉണ്ടായിരുന്നു. ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട രേഖകളിലും കുടുംബാംഗങ്ങൾ ഉന്നയിച്ച വാദങ്ങളിലുമുള്ള വൈരുധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ഇൻഷുറൻസ് കമ്പനി പോലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ അതീവ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി, ആദ്യ ഘട്ടത്തിൽ മൂർഖൻ പാമ്പിനെ എത്തിച്ച് ഗണേശന്റെ കാലിൽ കടിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു.

തുടർന്ന് പദ്ധതി മാറ്റി, ഒക്ടോബർ 22നു പുലർച്ചെ മറ്റൊരു വിഷപ്പാമ്പിനെ വീട്ടിലെത്തിച്ച് ഗണേശന്റെ കഴുത്തിൽ കടിപ്പിക്കുകയായിരുന്നു.

പാമ്പുകടിയേറ്റ് ഗണേശൻ ബഹളം വച്ചപ്പോൾ, മക്കൾ ഇരുവരും ചേർന്ന് പാമ്പിനെ തല്ലിക്കൊന്നതായും പോലീസ് കണ്ടെത്തി.

കൂടാതെ, ഗണേശനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ മനഃപൂർവം വൈകിപ്പിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

ഈ വൈകിപ്പിക്കൽ മരണത്തിലേക്ക് നയിച്ചതിൽ നിർണായക പങ്കുവഹിച്ചു എന്നാണ് പോലീസ് നിഗമനം.

തുടർന്നുള്ള അന്വേഷണത്തിലാണ് പാമ്പിനെ എത്തിച്ചു നൽകിയവരെയും വാടക ഗുണ്ടാ സംഘത്തിലെ മറ്റ് അംഗങ്ങളെയും തിരിച്ചറിഞ്ഞത്. ഇതോടെ കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

ഇൻഷുറൻസ് തുകയ്ക്കായി സ്വന്തം പിതാവിനെ തന്നെ ക്രൂരമായി കൊലപ്പെടുത്തിയ ഈ സംഭവം സമൂഹത്തെ നടുക്കിയിരിക്കുകയാണ്.

സാമ്പത്തിക ലാഭത്തിനായി മനുഷ്യബന്ധങ്ങളെ പോലും തകർക്കുന്ന കുറ്റകൃത്യങ്ങളുടെ ഭീകരതയാണ് ഈ കേസ് വീണ്ടും ഓർമ്മിപ്പിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

Other news

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; ഗ്രാമിന് ₹75

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; ഗ്രാമിന് ₹75 കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും...

മാനസിക വെല്ലുവിളി നേരിടുന്നവരെ അപമാനിച്ചെന്ന് ആരോപണം; നടൻ സലീം കുമാറിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

നടൻ സലീം കുമാറിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി തിരഞ്ഞെടുപ്പ് പ്രചാരണ...

വോട്ടിങ് മെഷീനിൽ പേര് മാറ്റണം; തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി ഹൈക്കോടതിയിൽ

കൊച്ചി: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്...

വിഷുവിനും ഈസ്റ്ററിനും സപ്ലൈകോയുടെ വമ്പൻ സർപ്രൈസ്:വമ്പൻ ഓഫറുകളും കൈനീട്ടവും!

തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാർക്ക് ആശ്വാസവുമായി സപ്ലൈകോയുടെ ഈസ്റ്റർ-വിഷു വിപണികൾ നാളെ മുതൽ...

ദിവസത്തിന്റെ ആദ്യപകുതി വിജയകരം; ഇന്നത്തെ നക്ഷത്രഫലം

ദിവസത്തിന്റെ ആദ്യപകുതി വിജയകരം; ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ തുടക്കത്തിൽ തടസ്സങ്ങളും അസ്വസ്ഥതയും...

Related Articles

Popular Categories

spot_imgspot_img