web analytics

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവ് പിടിയിൽ

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവ് പിടിയിൽ

മലപ്പുറം: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം പള്ളിക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് ഭരണസമിതി അംഗവുമായ കരിപ്പൂര്‍ വളപ്പില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജമാലിനെയാണ് (35) അറസ്റ്റ് ചെയ്തത്.

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ തേഞ്ഞിപ്പാലം പൊലീസ് ആണ് ഇയാളെ പിടികൂടിയത്. തിങ്കളാഴ്ചയാണ് ഇയാൾക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയത്.

സംഭവത്തെ തുടർന്ന് ജമാല്‍ പഞ്ചായത്ത് അംഗത്വം സ്വയം രാജിവയ്ക്കണമെന്നും തയ്യാറായില്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റോ പഞ്ചായത്ത് ഡയറക്ടറോ അദ്ദേഹത്തെ പുറത്താക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

എന്നാല്‍, ലഹരി മാഫിയയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ജമാലിനെ കേസില്‍ കുരുക്കി വേട്ടയാടുന്നതെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ആണ് കോണ്‍ഗ്രസ് പറയുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയേക്കും

ഡൽഹി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്.

എംഎൽഎക്കെതിരായ ആരോപണത്തിൽ എഐസിസി വിവരങ്ങൾ തേടി. നേതൃത്വത്തിന് കിട്ടിയ പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാൻ ദീപ ദാസ്മുൻഷി കെപിസിസി നേതൃത്വത്തിന് കൈമാറി.

ആരോപണങ്ങൾ പുറത്ത് വരും മുൻപേയും രാഹുലിനെതിരെ എഐസിസിക്ക് പരാതികൾ കിട്ടിയിരുന്നതായാണ് വിവരം.

ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള കോൺ​ഗ്രസ് നേതൃത്വത്തിൻ്റെ നീക്കം.

യുവ നേതാവിനെതിരെ യുവ നടി നടത്തിയ വെളിപ്പെടുത്തല്‍ ആണ് വ്യാപക ചർച്ചക്ക് വഴി വെച്ചത്. ഇവർ ആരോപണം ഉന്നയിച്ചത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയെന്നാണ് സോഷ്യല്‍ മീഡിയയില്‍ അടക്കമുള്ള ചർച്ചാ വിഷയം.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എഴുത്തുകാരി ഹണി ഭാസ്‌കരന്‍ രംഗത്തെത്തി. ‘രാഹുല്‍ മാങ്കൂട്ടം-അനുഭവം’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ഹണി ഭാസ്‌കരന്‍ തുറന്നെഴുതിയത്.

Summary: Congress leader and Pallikkal Mandalam Congress Committee president, as well as panchayat member, Mohammed Abdul Jamal (35) has been arrested by police in Malappuram for allegedly exploiting a woman under the false promise of marriage.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

Other news

‘മരണവാർത്ത’ കണ്ട് ചിരിയോടെ അംബിക മോഹൻ; ക്ലിക്ക് ബെയ്റ്റ് തമ്പ്‌നെയിലിന് എതിരെ വിമർശനം

'മരണവാർത്ത’ കണ്ട് ചിരിയോടെ അംബിക മോഹൻ; ക്ലിക്ക് ബെയ്റ്റ് തമ്പ്‌നെയിലിന് എതിരെ...

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നാളെ ഈ റൂട്ടിൽ വൻ മാറ്റം: മിക്ക ട്രെയിനുകളും വഴിതിരിച്ചുവിടും;

തിരുവനന്തപുരം: നാളെ ട്രെയിൻ മാർഗ്ഗം യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ?...

തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

തൃശൂർ: കേരളത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തി തൃശൂർ ജില്ലയിലെ എരുമപ്പെട്ടി വെള്ളറക്കാട് നിന്ന്...

വിമാനയാത്രക്കാർക്ക് തിരിച്ചടി! ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു; ഇൻഡിഗോയും ഇന്ധന സർചാർജ് ഏർപ്പെടുത്തി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം സാധാരണക്കാരന്റെ വിമാനയാത്രയെയും ബാധിക്കുന്നു. എയർ ഇന്ത്യയ്ക്ക്...

Related Articles

Popular Categories

spot_imgspot_img