web analytics

വാല്‍പ്പാറയില്‍ എട്ടു വയസുകാരനെ കൊന്നത് കരടി

വാല്‍പ്പാറയില്‍ എട്ടു വയസുകാരനെ കൊന്നത് കരടി

തമിഴ്നാട് വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ കൊലപ്പെടുത്തിയത് കരടി എന്ന് സ്ഥിരീകരണം. നേരത്തെ പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു നേരത്തെ പുറത്തു വന്നിരുന്നത്.

എന്നാൽ വനംവകുപ്പും ഡോക്ടേഴ്സും നടത്തിയ പരിശോധനയിലാണ് കരടിയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ വൈകുന്നേരം ആണ് അസം സ്വദേശിയുടെ മകനായ നൂറിൻ ഇസ്ലാമിനെ കരടി ആക്രമിച്ചത്.

കുട്ടിയുടെ മുഖത്തും ശരീരത്തിന്റെ പലഭാഗത്തും മാംസം ഉണ്ടായിരുന്നില്ല. ഇതോടുകൂടിയാണ് കുട്ടിയെ പുലി പിടിച്ചുകൊണ്ട് പോയി ആക്രമിച്ചതാകാമെന്ന നിഗമനത്തിലേക്ക് എത്തിയത്.

പിന്നാലെ കുട്ടിയുടെ മൃതദേഹം വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ആക്രമിച്ചത് കരടിയെന്ന് സ്ഥിരീകരിച്ചത്. കുട്ടിയുടെ മുഖത്ത് ഉണ്ടായിരിക്കുന്ന മുറിവ് കരടിയുടെ ആക്രമണ രീതിയിലുള്ളതാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

അതേസമയം കൊല്ലപ്പെട്ട എട്ടുവയസ്സുകാരന്റെ പോസ്റ്റുമോർട്ടം ഇന്നു നടക്കും. വാൽപ്പാറ താലൂക്ക് ആശുപത്രിയിൽ ആയിരിക്കും പോസ്റ്റ്മോർട്ടം നടക്കുക.

മരിച്ച കുട്ടിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമിച്ച കരടിയെ പിടികൂടുന്നതിനായുള്ള ശ്രമം ആരംഭിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

ക്ഷേത്രത്തിൽ കരടിയുടെ ആക്രമണം

നിലമ്പൂർ: മലപ്പുറം പൂക്കോട്ടുംപാടത്ത് പൊട്ടിക്കലിലെ പാറയ്ക്കൽ കുടുംബക്ഷേത്രത്തിൽ കരടിയുടെ ആക്രമണം. ക്ഷേത്രത്തിന്റെ വാതിൽ തകർത്ത് അകത്തുകയറി കനത്ത നാശനഷ്ടമുണ്ടാക്കിയതായാണ് റിപ്പോർട്ട്.

പ്രതിഷ്ഠകൾ മറിച്ചിട്ട നിലയിലാണ്. കരടി പൂട്ടുപൊളിച്ച് അകത്തുകയറുകയും ഉള്ളിലുണ്ടായിരുന്ന നെയ്യും മറ്റും കഴിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്.

വിഗ്രഹങ്ങളും തട്ടിമറിച്ചു. രണ്ട് മുറികളുണ്ട് ക്ഷേത്രത്തിനെന്നും കരടി ഇതിലൂടെ നടന്ന് നാശനഷ്ടങ്ങളുണ്ടാക്കിയെന്നും, എണ്ണയും മറ്റും സൂക്ഷിക്കുന്ന പെട്ടി മറിച്ചിടാനുള്ള ശ്രമം കരടി നടത്തിയെന്നും നാട്ടുകാർ പറഞ്ഞു.

മുൻപ് സമാനമായ സംഭവം ഒരു കിലോമീറ്റർ അകലെയുള്ള മറ്റൊരു ക്ഷേത്രത്തിൽ നടന്നിരുന്നു. തുടർച്ചയായി ഇത്തരം സംഭവമുണ്ടായതിന്റെ ഭീതിയിലാണ് നാട്ടുകാർ.

Summary: In Valparai, Tamil Nadu, authorities have confirmed that an eight-year-old boy was killed in a bear attack, not by a tiger as initially reported. The correction comes after further investigation into the tragic incident.

spot_imgspot_img
spot_imgspot_img

Latest news

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

Other news

കൈവിട്ടാൽ “കൈ”വിടും; പെരുമ്പാവൂരിൽ കുന്നപ്പിള്ളി മത്സരിക്കും; എൻഡിഎ പിന്തുണച്ചേക്കും

കൈവിട്ടാൽ "കൈ"വിടും; പെരുമ്പാവൂരിൽ കുന്നപ്പിള്ളി മത്സരിക്കും; എൻഡിഎ പിന്തുണച്ചേക്കും പെരുമ്പാവൂർ: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ...

ചിലർക്കു സമ്മർദ്ദം, ചിലർക്കു വിജയം – ഇന്നത്തെ നക്ഷത്രഫലം

ചിലർക്കു സമ്മർദ്ദം, ചിലർക്കു വിജയം – ഇന്നത്തെ നക്ഷത്രഫലം ദിവസം എങ്ങനെയായിരിക്കും? നേട്ടമോ,...

വി. സുരേന്ദ്രൻ പിള്ളയെ രംഗത്തിറക്കാൻ സിപിഎമ്മും ബിജെപിയും; തിരുവനന്തപുരം സീറ്റിൽ സ്വതന്ത്ര സാധ്യത

വി. സുരേന്ദ്രൻ പിള്ളയെ രംഗത്തിറക്കാൻ സിപിഎമ്മും ബിജെപിയും; തിരുവനന്തപുരം സീറ്റിൽ സ്വതന്ത്ര...

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു; ആൺ സുഹൃത്തിനൊപ്പം ലഹരിവിൽപ്പനയിലേക്ക്; 18-കാരിയും യുവാവും എംഡിഎംഎയുമായി പിടിയിൽ; സംഭവം കോതമംഗലത്ത്

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു; ആൺ സുഹൃത്തിനൊപ്പം ലഹരിവിൽപ്പനയിലേക്ക്; 18-കാരിയും യുവാവും എംഡിഎംഎയുമായി...

ട്വന്റി 20യ്ക്ക് തിരിച്ചടി; ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ വീണാ നായർക്കും വോട്ടില്ല

ട്വന്റി 20യ്ക്ക് തിരിച്ചടി; ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ വീണാ നായർക്കും വോട്ടില്ല കൊച്ചി: ട്വന്റി...

കണ്ണൂരിൽ ട്വിസ്റ്റ്: സീറ്റ് ഉറപ്പിച്ച് കെ സുധാകരൻ; ഹൈക്കമാൻഡ് വഴങ്ങി

കണ്ണൂരിൽ ട്വിസ്റ്റ്: സീറ്റ് ഉറപ്പിച്ച് കെ സുധാകരൻ; ഹൈക്കമാൻഡ് വഴങ്ങി കോൺഗ്രസിൽ കഴിഞ്ഞ...

Related Articles

Popular Categories

spot_imgspot_img