web analytics

വൈദികൻ തൂങ്ങിമരിച്ചനിലയിൽ

വൈദികൻ തൂങ്ങിമരിച്ചനിലയിൽ

കാസർകോട്: വൈദികനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഏഴാംമൈൽ പോർക്കളം എം.സി.ബി.എസ് ആശ്രമത്തിലെ വൈദികൻ ഫാ. ആന്റണി ഉള്ളാട്ടിൽ ആണ് മരിച്ചത്.

44 വയസായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. കുർബാനയ്ക്ക് എത്താത്തതിനാൽ അന്വേഷിച്ച് പോയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

പ്രാർത്ഥന കേന്ദ്രത്തിന് സമീപത്തെ വാടക വീട്ടിലായിരുന്നു ഫാ. ആന്റണി ഉള്ളാട്ടിൽ താമസിച്ചിരുന്നത്.

ഒരു വർഷം മുമ്പാണ് തൃശ്ശൂരിൽ നിന്നും സ്ഥലംമാറി ഇവിടെ എത്തിയത്.

ആശ്രമത്തിലെ മറ്റു വൈദികർ എത്തിയപ്പോൾ വാതിൽ അകത്തുനിന്ന് അടച്ച നിലയിൽ ആയിരുന്നു. തള്ളി തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ വൈദികന്റെ മൃതദേഹം കണ്ടത്.

ഇരിട്ടി എടൂർ സ്വദേശിയാണ് മരിച്ചത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം

പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ആശ്രമത്തിലെ മറ്റൊരു വൈദികനും ഇതേ വാടക വീട്ടിൽ തമാസിച്ചിരുന്നു. ഇദ്ദേഹം ഇന്നലെ പുറത്തുപോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്.

അതിനാൽ ഇന്നലെ രാത്രിയിൽ ആന്റണി ഉള്ളാട്ടിലിനെ ഇദ്ദേഹം കണ്ടിരുന്നില്ല.

ഫാദർ ആന്റണി ഉള്ളാട്ടിൽ ഒരു ഡോക്ടറെ കാണാൻ പോയിരുന്നതായി ആശ്രമത്തിലുള്ളവർ മൊഴി നൽകിയിട്ടുണ്ട്. ഇതിനുശേഷം അസ്വസ്ഥതയിലായിരുന്നു.

ഫാദർ സേവ്യർ വടക്കേക്കര സ്വന്തം ശരീരം പഠനാവശ്യത്തിന് വിട്ട് നൽകിയതിന് പിന്നിൽ

ന്യൂഡൽഹി: രാജ്യത്തെ കത്തോലിക്ക സഭയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായി ഒരു വൈദികന്റെ ഭൗതികദേഹം പഠനാവശ്യത്തിനായി വിട്ടു നൽകി.

കപ്പൂച്ചിൻ സന്യാസ വൈദികനും അറിയപ്പെടുന്ന എഴുത്തുകാരനുമായ ഫാദർ സേവ്യർ വടക്കേക്കരയുടെ ഭൗതികദേഹമാണ് പ്രാർത്ഥനകൾക്ക് ശേഷം ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് (AIIMS) കൈമാറിയത്.

ഫാദർ സേവ്യർ വടക്കേക്കരയുടെ ആഗ്രഹപ്രകാരമാണ് ഈ തീരുമാനം എടുത്തതെന്ന് ‘ഇന്ത്യൻ കറന്റസ്’ മുൻ ചീഫ് എഡിറ്റർ ഫാദർ സുരേഷ് മാത്യു പറഞ്ഞു.

മാസങ്ങൾക്ക് മുമ്പാണ് സേവ്യർ വടക്കേക്കര (72) മരിച്ചത്. പാലായ്ക്കടുത്ത് നീലൂരിലാണ് ജനനം. കഴിഞ്ഞ

45 വർഷമായി വൈദികവൃത്തിയിൽ തുടർന്ന ഫാദർ സേവ്യർ വടക്കേക്കര മാധ്യമ – പ്രസാധക രംഗത്തും സജീവമായിരുന്നു.

ഏറെ നാളുകളായി ഡൽഹിയായിരുന്നു കർമ്മമണ്ഡലം. ഫാ.സേവ്യറിന്റെ കുടുംബത്തിലെ മിക്ക ആളുകൾക്കും കാഴ്ച കുറയുന്ന അസുഖം ഉണ്ടായിരുന്നു.

ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം ബാധിക്കുന്ന രോഗമാണിത്.

സ്യൂഡോ സാന്തോമോ ഇലാസ്തിക്യം (Pseudoxanthoma elasticum) എന്നറിയപ്പെടുന്ന അപൂർവ രോഗം ഫാദർ സേവ്യർ വടക്കേക്കരയേയും ബാധിച്ചിരുന്നു.

അദ്ദേഹത്തിന്റെ തന്നെ വൈദികരായ മറ്റ് രണ്ട് സഹോദരങ്ങളും ഈ അസുഖം ബാധിച്ചവരാണ്. മുന്നിൽ നിൽക്കുന്നവരെ നിഴൽ പോലെ കാണാനേ സാധിക്കു.

ഈ പരിമിതികളെ അതിജീവിച്ചാണ് അദ്ദേഹം തന്റെ ദൗത്യം നിർവഹിച്ചിരുന്നത്.

കാഴ്ച ഇല്ലാതായ തൻ്റെ രോഗത്തിന് കാരണം കണ്ടെത്തണം. ഭാവി ചികിത്സയിൽ രാജ്യത്തിനും ജനങ്ങൾക്കും ഇതിൻ്റെ പ്രയോജനം ലഭിക്കണം

എന്നുമുള്ള താല്പര്യത്തിലാണ് അപൂർവ രോഗബാധിതനായ ഈ സന്യാസിവര്യൻ തന്റെ ശരീരം എയിംസിന് സമർപ്പിച്ചത്.

രാജ്യത്ത് ആദ്യമായി അന്യമതസ്ഥന് തന്റെ വൃക്ക സൗജന്യമായി നൽകിയ വൈദികൻ ഫാ ഡേവിസ് ചിറമ്മലും മരണശേഷം തന്റെ ശരീരം പഠനാവശ്യത്തിന്

തൃശൂർ മെഡിക്കൽ കോളജിന് വിട്ടുനൽകണമെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആഗ്രഹം വ്യക്തമാക്കിയിരുന്നു.

2014ൽ ഫ്രാൻസിസ് മാർപ്പാപ്പ കത്തോലിക്ക വിശ്വാസികൾക്ക് അവയവദാനത്തിനും ശരീരം പഠനാവശ്യങ്ങൾക്കും വിട്ടു നൽകുന്നതിനും അനുമതി നൽകിയിരുന്നു.

English Summary:

A priest was found dead by suicide at the M.C.B.S Ashram in Porkkulam, Ezham Mile. The deceased has been identified as Fr. Antony Ullattil, aged 44. The incident came to light this morning when he failed to arrive for Mass, prompting others to search for him. He was residing in a rented house near the prayer center and had been transferred from Thrissur to this location a year ago.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി തൃശൂർ: കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ...

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്...

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ ദുബൈ: ഏഷ്യാകപ്പിൽ പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ....

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത്

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത് പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുക്കിയ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം...

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ; പിറന്നാൾ കേക്കുമായി വത്തിക്കാനിലെ യുഎസ് അംബാസ

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70 പിറന്നാൾ ആഗോള കത്തോലിക്കാ സഭയുടെ അമരക്കാരൻ...

Related Articles

Popular Categories

spot_imgspot_img