web analytics

95 വയസുള്ള മുത്തശിയെ ശ്വാസംമുട്ടിച്ച ശേഷം സ്വര്‍ണ്ണ മാല കവര്‍ന്നു; കൊച്ചുമകന്‍ പിടിയിൽ

തൊടുപുഴ: ഇടുക്കിയില്‍ 95 വയസുള്ള മുത്തശിയെ ശ്വാസംമുട്ടിച്ച ശേഷം സ്വര്‍ണ്ണ മാല കവര്‍ന്ന കൊച്ചുമകന്‍ പിടിയിൽ.

അടിമാലിക്കു സമീപം മച്ചിപ്ലാവ് പുളിക്കല്‍ മേരിയുടെ ആഭരണമാണ് കൊച്ചുമകൻ കവര്‍ന്നത്.

മേരിയുടെ മകന്റെ മകനായ അഭിലാഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടിമാലി മച്ചിപ്ലാവ് പുളിക്കല്‍ മേരി, മകനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്.

ഇവര്‍ പള്ളിയില്‍ പോയ തക്കത്തിനാണ് മോഷണം നടന്നത്. കട്ടിലില്‍ കിടക്കുകയായിരുന്ന മേരിയുടെ മുഖത്ത് കൊച്ചുമകനായ അഭിലാഷ് തലയിണ അമര്‍ത്തി പിടിച്ച ശേഷം കഴുത്തില്‍ കിടന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണമാല ബലമായി കവര്‍ന്നെടുക്കുകയായിരുന്നു.

പള്ളിയില്‍ നിന്നും മകനും ഭാര്യയും തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ആദ്യഘട്ടത്തില്‍ ഇയാൾ കുറ്റം സമ്മതിച്ചില്ല. പിന്നീട് ടൗണിലെ നിരീക്ഷണ കാമറയില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.

അഭിലാഷ് മുമ്പും സമാന കേസുകളില്‍ പെട്ടിട്ടുണ്ടെന്നും ദിവസങ്ങള്‍ക്ക് മുമ്പാണ് പീരുമേട് ജയിലില്‍ നിന്നും മോചിതനായതെന്നും പൊലീസ് വ്യക്തമാക്കി.

മോഷ്ടിച്ച മാല നെടുംകണ്ടത്ത് വിറ്റതായി മൊഴി നല്‍കിയെങ്കിലും അത് കണ്ടെത്താനായിട്ടില്ല. മേരിക്ക് കഴുത്തിലും നെഞ്ചിലും നേരിയ തോതില്‍ പരിക്കേറ്റിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

spot_imgspot_img
spot_imgspot_img

Latest news

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

Other news

റഹ്മത്ത് ഷാ അന്തരിച്ചെന്ന് വാർത്തകൾ! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പ്രചാരണം; ഒടുവിൽ സത്യം പുറത്തുവിട്ട് അഫ്ഗാൻ താരം

റഹ്മത്ത് ഷാ അന്തരിച്ചെന്ന് വാർത്തകൾ! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പ്രചാരണം; ഒടുവിൽ സത്യം...

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; ‘കാന്താരി സ്പിരിറ്റ്സ്’ കഥ ഇതാ

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; 'കാന്താരി...

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത തുടരുന്നു

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത...

ഇനി അധ്യാപകർ പാമ്പുപിടിക്കണോ? സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം; അധ്യാപകർക്ക് പുതിയ ‘മാസ്സ്’ ചുമതലകൾ!

ഇനി അധ്യാപകർ പാമ്പുപിടിക്കണോ? സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം; അധ്യാപകർക്ക് പുതിയ 'മാസ്സ്'...

ലക്ഷങ്ങൾ വാരിക്കൂട്ടി ശിവരാജു! രാമചന്ദ്രനും പാമ്പാടി രാജനുമൊപ്പം തിളങ്ങുന്ന തൃക്കടവൂർ ശിവരാജു; ഇത്തവണത്തെ വരുമാനം ഇങ്ങനെ

ലക്ഷങ്ങൾ വാരിക്കൂട്ടി ശിവരാജു! രാമചന്ദ്രനും പാമ്പാടി രാജനുമൊപ്പം തിളങ്ങുന്ന തൃക്കടവൂർ ശിവരാജു; ഇത്തവണത്തെ...

കേരളത്തിൽ ‘ആത്മാർത്ഥ ദാനത്തിന്റെ’ മറവിൽ അവയവ വ്യാപാരമെന്ന് സംശയം; പരിശോധന കർശനമാക്കാൻ നീക്കം

കേരളത്തിൽ 'ആത്മാർത്ഥ ദാനത്തിന്റെ' മറവിൽ അവയവ വ്യാപാരമെന്ന് സംശയം; പരിശോധന കർശനമാക്കാൻ...

Related Articles

Popular Categories

spot_imgspot_img