web analytics

കണ്ടെയ്നറുകൾ തിരുവനന്തപുരം തീരത്തുമെത്തി; കണ്ടെത്തിയത് തകർന്ന നിലയിൽ

തിരുവനന്തപുരം: അറബിക്കടലിൽ അപകടത്തിൽപ്പെട്ട ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ തീരത്തടിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ വർക്കല, അഞ്ചുതെങ്ങ്, അയിരൂർ, ഇടവ തീരങ്ങളിലാണ് ഇന്നു രാവിലെയോടെ കണ്ടെയ്നറുകൾ അടിഞ്ഞത്.

അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി, എന്നീ തീരങ്ങളിൽ കണ്ടെയ്നറിനുള്ളിലെ പാഴ്സലുകൾ ഒഴുകി നടക്കുന്നതായി കോസ്റ്റൽ പൊലീസ് അറിയിച്ചിട്ടുണ്ട്. കണ്ടെയ്നർ പലതും തകർന്ന നിലയിലാണ്. ചാക്കുക്കെട്ടുകൾ തീരത്ത് ചിതറികിടക്കുകയാണ്.

വർക്കല ഇടവ മാന്ത്ര ഭാഗത്ത്‌ തുറന്ന നിലയിലാണ് രണ്ട് കണ്ടെയ്നറുകളാണ് അടിഞ്ഞത്. പുലർച്ചെ മൂന്നുമണിയോടെയാണ് വർക്കല ഇടവ മാന്ത്ര ഭാഗത്ത് കണ്ടെയ്നർ കണ്ടെത്തിയത്. ശക്തമായ തിരമാലകളിൽ കണ്ടെയ്നർ തകർന്ന് ഉള്ളിലുള്ള വസ്തുക്കൾ വെള്ളത്തിലേക്ക് ഒഴുകിപ്പോയിട്ടുണ്ട്.

വർക്കല ഓടയം ബീച്ചിന് സമീപത്തും തുറന്ന ഒരു കണ്ടെയ്നർ കണ്ടെത്തി. ഈ കണ്ടെയ്നറിൽ നിന്ന് പുറത്ത് പോയെന്ന് കരുതുന്ന വെളുത്ത നിറമുള്ള വസ്തു പാപനാശം ബലി മണ്ഡപത്തിന് സമീപം കരയിലേക്ക് പടർന്ന നിലയിലാണ്. ഇവിടെ നിരവധി പേരാണ് രാവിലെ ബലിതർപ്പണത്തിനായി എത്തിയത്.

കണ്ടെയ്നര്‍ അടിഞ്ഞ ഭാഗത്തേക്ക് നാട്ടുകാര്‍ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി. ഉദ്യോഗസ്ഥര്‍ എത്തിയ ശേഷമായിരിക്കും കണ്ടെയ്നര്‍ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

അതേസമയം ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ​ ​അ​ടി​ഞ്ഞ​ ​അ​ഞ്ച് ​ക​ണ്ടെ​യ്ന​റു​ക​ൾ​ക്ക് ​കാ​ര്യ​മാ​യ​ ​കേ​ടു​പാ​ടുകൾ പറ്റാ​ത്ത​തി​നാ​ൽ​ ​ഉ​ള്ളി​ൽ​ ​എ​ന്താ​ണെ​ന്ന് ​വ്യ​ക്ത​മാ​യി​ട്ടി​ല്ല.​ ​ത​ക​ർ​ന്ന​ ​ര​ണ്ടെ​ണ്ണ​ത്തി​ൽ​ ​ന്യൂ​സ് ​പ്രി​ന്റും​ ​ഗ്രീ​ൻ​ ​ടീ​യു​മാ​യി​രു​ന്നു.​ ​

ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ​ ​അ​ടി​ഞ്ഞ​ ​ക​ണ്ടെ​യ്ന​റു​ക​ൾ​ ​ഒ​ഴു​കാ​തി​രി​ക്കാ​ൻ​ ​പൊ​ലീ​സും​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും​ ​ചേ​ർ​ന്ന് ​വ​ടം​ ​ഉ​പ​യോ​ഗി​ച്ച് ​കെ​ട്ടി​നി​റു​ത്തിയിരിക്കുകയാണ്. ​ക​ട​ലി​ൽ​ ​ഒ​ഴു​കി​ന​ട​ക്കു​ന്ന​ കണ്ടെയ്നറുക​ൾ​ ​നാ​വി​ക​സേ​ന​യു​ടെ​ ​ഡോ​ണി​യ​ർ​ ​വി​മാ​നം​ ​നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

spot_imgspot_img
spot_imgspot_img

Latest news

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

Other news

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; ‘കാന്താരി സ്പിരിറ്റ്സ്’ കഥ ഇതാ

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; 'കാന്താരി...

കേരളത്തിൽ ‘ആത്മാർത്ഥ ദാനത്തിന്റെ’ മറവിൽ അവയവ വ്യാപാരമെന്ന് സംശയം; പരിശോധന കർശനമാക്കാൻ നീക്കം

കേരളത്തിൽ 'ആത്മാർത്ഥ ദാനത്തിന്റെ' മറവിൽ അവയവ വ്യാപാരമെന്ന് സംശയം; പരിശോധന കർശനമാക്കാൻ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ...

ഇനി അധ്യാപകർ പാമ്പുപിടിക്കണോ? സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം; അധ്യാപകർക്ക് പുതിയ ‘മാസ്സ്’ ചുമതലകൾ!

ഇനി അധ്യാപകർ പാമ്പുപിടിക്കണോ? സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം; അധ്യാപകർക്ക് പുതിയ 'മാസ്സ്'...

രാജധാനി എക്സ്പ്രസിൽ വൻ തീപിടിത്തം! കോച്ചും എൻജിനും കത്തിയമർന്നു; മലയാളി യാത്രക്കാർ ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു

രാജധാനി എക്സ്പ്രസിൽ വൻ തീപിടിത്തം! കോച്ചും എൻജിനും കത്തിയമർന്നു; മലയാളി യാത്രക്കാർ ഉൾപ്പെടെയുള്ളവർ...

Related Articles

Popular Categories

spot_imgspot_img