web analytics

യുകെയിൽ എറണാകുളം സ്വദേശിക്ക് ദാരുണാന്ത്യം; മകള്‍ക്കും കുടുംബത്തിനും ഒപ്പം നില്‍ക്കാന്‍ കൊതിച്ചെത്തിയ മോഹനൻ യുകെ മലയാളികൾക്ക് നൊമ്പരമാകുന്നു

കഴിഞ്ഞ ദിവസമാണ് യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ടീന വിടവാങ്ങിയത്. കാന്‍സറിനോടുള്ള പോരാട്ടം അവസാനിപ്പിച്ച് മരണത്തിലേക്ക് മടങ്ങിയ ടീനയുടെ വേര്‍പാടിനു പിന്നാലെ മറ്റൊരു വിയോഗം കൂടി യുകെ മലയാളികൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

ഒരു മാസം മുമ്പ് മകള്‍ക്കും കുടുംബത്തിനും ഒപ്പം നില്‍ക്കാന്‍ വിസിറ്റിംഗ് വിസയിലെത്തിയ എറണാകുളം സ്വദേശി മോഹനന്‍ (65) ആണ് മരണത്തിനു കീഴടങ്ങിയത്.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മോഹനന്റെ അപ്രതീക്ഷിത വേർപാട്. ഇന്നലെ രാവിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ റോയല്‍ സ്റ്റോക്ക് ഹോസ്പിറ്റലില്‍ വച്ചാണ് മരണം സംഭവിച്ചത്. എറണാകുളം പാറക്കടവ് സ്വദേശിയാണ് മോഹനന്‍.

അഞ്ചു വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാത്ത മക്കളെയും കൊച്ചു മക്കളെയും കാണുവാനായി മോഹനന്‍ ഭാര്യയോടൊപ്പം കഴിഞ്ഞ മാസമാണ് യുകെയില്‍ വിസിറ്റിങ് വിസയില്‍ എത്തിയത്. സ്റ്റോക്ക് ഓണ്‍ ട്രെന്റിനടുത്തുള്ള ചീഡില്‍ എന്ന സ്ഥലത്തു താമസിക്കുന്ന രമ്യയുടെ പിതാവ് ആണ് ഇദ്ദേഹം.

അയർലണ്ടിൽ ഈ വർഷം ഈ പ്രത്യേക തട്ടിപ്പ് വർധിച്ചത് 200 ശതമാനം…! അറിഞ്ഞിരിക്കണം, സൂക്ഷിക്കണം:

അയർലണ്ടിൽ ഈ വർഷം തട്ടിപ്പ് കുറ്റകൃത്യങ്ങൾ കുതിച്ചുയർന്നതായി റിപ്പോർട്ട്. ഷോപ്പിംഗ് തട്ടിപ്പുകൾ മാത്രം ഇത്തരത്തിൽ 200 ശതമാനം വർദ്ധിച്ചതായി ഗാർഡയുടെ പുതിയ കണക്കുകൾ പറയുന്നു. വ്യാജ വെബ്‌സൈറ്റുകളോ ലിസ്റ്റിംഗുകളോ ഉപയോഗിച്ച് പേയ്‌മെന്റ് കാർഡ് വിശദാംശങ്ങൾ മോഷ്ടിക്കുന്ന ഷോപ്പിംഗ്, ഓൺലൈൻ ലേല തട്ടിപ്പുകൾ 2025 ലെ ആദ്യ മൂന്ന് മാസങ്ങളിൽ കുതിച്ചുയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 200% വർദ്ധനവാണു ഇക്കാര്യത്തിൽ ഉണ്ടായത്.

സംഘടിത കുറ്റകൃത്യങ്ങളുമായും ഗുരുതരമായ വഞ്ചനയുമായും ബന്ധപ്പെട്ട സംഭവങ്ങൾ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വലിയതോതിൽ വർധിച്ചു എന്നാണ് കണക്കുകൾ പറയുന്നത്. വ്യാജ ട്രേഡ്സ്മാൻ തട്ടിപ്പുകൾ 107 ശതമാനം, വഞ്ചന 159 ശതമാനം, അക്കൗണ്ട് ടേക്ക്ഓവർ തട്ടിപ്പ് 128 ശതമാനം വ്യാജരേഖ ചമയ്ക്കൽ 200 ശതമാനം എന്നിങ്ങനെ കുറ്റകൃത്യങ്ങളിൽ വൻ വർധനവാണ് ഉണ്ടായത്.

എന്നാൽ വർദ്ധനവ് മാത്രമല്ല, ചില കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവും അനുഭവപ്പെട്ട വർഷമാണ് 2025. വ്യാജ പണത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ 88 ശതമാനം കുറഞ്ഞു, കവർച്ച, ഭവനഭേദനം, ക്രമക്കേട്, മോഷണം എന്നീ കുറ്റകൃത്യങ്ങളിൽ ആദ്യ മൂന്ന് മാസങ്ങളിൽ ഗണ്യമായ കുറവുണ്ടായി.

വഞ്ചനയിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും, പരമ്പരാഗത സ്വത്ത് കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞു. റെസിഡൻഷ്യൽ കവർച്ചകൾ 17 ശതമാനം കുറഞ്ഞു, 2021 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ഫിഷിംഗ്’ (ഇമെയിൽ അല്ലെങ്കിൽ സന്ദേശങ്ങൾ വഴി ആളുകളുടെ വ്യക്തിവിവരങ്ങൾ മോഷ്ടിക്കുന്നത്) സംഭവങ്ങൾ 52 ശതമാനം കുറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

Other news

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; ‘കാന്താരി സ്പിരിറ്റ്സ്’ കഥ ഇതാ

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; 'കാന്താരി...

റഹ്മത്ത് ഷാ അന്തരിച്ചെന്ന് വാർത്തകൾ! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പ്രചാരണം; ഒടുവിൽ സത്യം പുറത്തുവിട്ട് അഫ്ഗാൻ താരം

റഹ്മത്ത് ഷാ അന്തരിച്ചെന്ന് വാർത്തകൾ! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പ്രചാരണം; ഒടുവിൽ സത്യം...

അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ് കേസിലെ പുതിയ വഴിത്തിരിവുകൾ പുറത്ത്

അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ്...

ലോകകപ്പ് ആരാധകർക്ക് ‘സൗജന്യ കോണ്ടം’! ടൊറന്റോ നഗരത്തിൽ വമ്പൻ സുരക്ഷാ പ്രഖ്യാപനം; പിന്നിലെ കാരണം ഇതാണ്

ലോകകപ്പ് ആരാധകർക്ക് 'സൗജന്യ കോണ്ടം'! ടൊറന്റോ നഗരത്തിൽ വമ്പൻ സുരക്ഷാ പ്രഖ്യാപനം; പിന്നിലെ...

കന്യകയായ പെൺകുട്ടി മിണ്ടിയില്ലെങ്കിൽ കല്യാണം ഉറപ്പിക്കാം! മനുഷ്യാവകാശ സംഘടനകളെ ഞെട്ടിച്ച് താലിബാന്റെ പുതിയ ഉത്തരവ് പുറത്ത്

കന്യകയായ പെൺകുട്ടി മിണ്ടിയില്ലെങ്കിൽ കല്യാണം ഉറപ്പിക്കാം! മനുഷ്യാവകാശ സംഘടനകളെ ഞെട്ടിച്ച് താലിബാന്റെ പുതിയ...

​’മനഃപൂർവ്വം കത്തിച്ചതുപോലെ!’ കോഴിക്കോട് ഗർഭിണി മരിച്ച കാർ തീപിടിത്തത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

​'മനഃപൂർവ്വം കത്തിച്ചതുപോലെ!' കോഴിക്കോട് ഗർഭിണി മരിച്ച കാർ തീപിടിത്തത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി...

Related Articles

Popular Categories

spot_imgspot_img