സഹോദരിയ്ക്ക് നേരെ നിരന്തരം ആക്രമണം; സഹോദരി ഭർത്താവിനെ കൊലപ്പെടുത്തി യുവാവ്, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: സഹോദരിയെ ഭർത്താവിനെ യുവാവ് കൊലപ്പെടുത്തി. ആലപ്പുഴയിലെ അരൂക്കുറ്റിയിലാണ് സംഭവം. അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് ചക്കാലനികർത്ത് റിയാസാണ് (36) മരിച്ചത്.(Young man killed his sister’s husband in Alappuzha)

ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊലപാതകത്തെ തുടർന്ന് റിയാസിന്റെ ഭാര്യാ സഹോദരൻ അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് അരങ്കശേരി റനീഷ് (36), പിതാവ് നാസർ (60) എന്നിവരെ പൂച്ചാക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച റിയാസും ഭാര്യ റനീഷയും തമ്മിൽ വഴക്കും റനീഷയെ മർദിക്കലും പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇന്നലെയും മർദിച്ചു.

പിന്നാലെ എത്തിയ റനീഷും നാസറും റിയാസിനോടു കാര്യങ്ങൾ ചോദിക്കുന്നതിനിടെ തർക്കമുണ്ടാകുകയും തുടർന്ന് ക്രിക്കറ്റ് സ്റ്റംപ് ഉപയോഗിച്ച് റിയാസിനെ റനീഷ് മർദിക്കുകയുമായിരുന്നു. തുടർന്ന് റിയാസ് ഇവരെ വെല്ലുവിളിച്ചു എന്നാണ് വിവരം. ഇതോടെ റിയാസിനെ കൂടുതൽ മർദിക്കുകയും റനീഷിന്റെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചു കുത്തുകയുമായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ ആശ്വാസ വാർത്ത: കിണറ്റിൽ വീണ കാട്ടാനയെ കിണറിടിച്ച് കരയ്ക്ക് കയറ്റി; ആന കാടുകയറി

ഒടുവിൽ ആ ആശ്വാസ വാർത്ത എത്തി. ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ...

കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയില്‍

പ്രതി ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോട്ടയം: കഠിനംകുളം ആതിര കൊലപാതകക്കേസിലെ...

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകും; മുന്നറിയിപ്പുമായി ബിജെപി സ്ഥാനാർത്ഥി

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ്...

കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ

കെട്ടിടങ്ങൾ പൊളിക്കുന്ന കരാറുകാരനോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത് കൊച്ചി: കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ...

ഓസ്കറിൽ വീണ്ടും നിരാശ; അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതം പുറത്ത്

മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങളാണ് ഇടം നേടിയത് ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ...

Other news

ആദിശ്രീ കൂട്ടുകാർക്കും അധ്യാപകർക്കും പിറന്നാൾ ദിനത്തിൽ നൽകിയ സമ്മാനം; ഇങ്ങനെ വേണം പിറന്നാൾ ആഘോഷിക്കാൻ

നെ​ടു​ങ്ക​ണ്ടം: പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ സ​ഹ​പാ​ഠി​ക​ള്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കും 15,000 പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ സ​മ്മാ​നി​ച്ച്...

അമേരിക്കയിൽ വീണ്ടും കാട്ടുതീ; ഒഴിപ്പിച്ചത് ഒരു ലക്ഷത്തിലേറെ ആളുകളെ; കുടുങ്ങിക്കിടക്കുന്നവർ 19000ത്തിലേറെ

വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും കാട്ടുതീ. ലോസ് ആഞ്ചൽസിൽ ഏഴിടത്തായാണ് കാട്ടുതീ പടരുന്നത്. വീണ്ടും...

നടി നിമിഷ സജയന്റെ പിതാവ് അന്തരിച്ചു

മുംബൈയിലെ താനെയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത് മുംബൈ: മലയാള നടി നിമിഷ സജയന്റെ പിതാവ്...

കിട്ടിയത് കുറച്ച് മ്ലാവ് ഇറച്ചിയും എല്ലും; കുപ്രസിദ്ധ കുറ്റവാളി വീരപ്പൻ സന്തോഷ് പൊലീസിനെ വെട്ടിച്ച് വീണ്ടും രക്ഷപെട്ടു; സംഭവം ഇടുക്കിയിൽ

അടിമാലി: പഴബ്ലിച്ചാലിൽ ഒളിവിൽ കഴിയുകയായിരുന്ന കുപ്രസിദ്ധ കുറ്റവാളി വീരപ്പൻ സന്തോഷ് പൊലീസിനെ...

ആൾമറയില്ലാത്ത കിണറ്റിൽ വീണ് കാട്ടാന; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മലപ്പുറം: മലപ്പുറത്ത് കാട്ടാന കൃഷിയിടത്തിലെ കിണറ്റിൽ വീണു. ഊർങ്ങാട്ടിരിയിൽ ഇന്ന് പുലർച്ചെയോടെ കൂരങ്കല്ല്...
spot_img

Related Articles

Popular Categories

spot_imgspot_img