മകനെയും സുഹൃത്തിനെയും കൂട്ടി ഭർത്താവിന്റെ കാമുകിയെ കൊന്നു യുവതി
തമിഴ്നാട് തൂത്തുക്കുടിയിൽ പൊലീസ് കോൺസ്റ്റബിൾ ആയ അച്ഛന്റെ പെൺ സുഹൃത്തിനെ വെട്ടികൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്നുകളഞ്ഞ യുവതിയെയും പ്രായപൂർത്തിയാകാത്ത മകനും മകന്റെ സുഹൃത്തും അറസ്റ്റിൽ.
മൂന്നംഗ സംഘത്തെപൂങ്കുന്നത്തെ വാടക വീട്ടിൽനിന്നുമാണ് തൃശൂർ ഈസ്റ്റ് പോലീസിന്റെ സഹായത്തോടെ തമിഴ്‌നാട് പോലീസ് പിടികൂടിയത്.
തൂത്തുക്കുടി ത്രേസ്യപുരം സ്വദേശി സെൽവി (38), ഇവരുടെ പതിനാറുകാരനായ മകൻ, മകന്റെ സഹപാഠി എന്നിവരാണ് പൂങ്കുന്നത്തെ വാടകവീട്ടിൽ നിന്നും പിടിയിലായത്.
കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിൽ; കൊല്ലത്ത് റബര്‍ തോട്ടത്തിനുള്ളിൽ അജ്ഞാത മൃതദേഹം
അഞ്ചുദിവസം മുൻപാണ് തൂത്തുകുടിയിൽ കൊലപാതകം നടന്നത്. സെൽവിയുടെ ഭർത്താവായ പോലീസ് ഉദ്യോഗസ്ഥന് വേറൊരു സ്ത്രീ സുഹൃത്തുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.
ഇതേച്ചൊല്ലി സെൽവിയും മകനും സ്ത്രീ സുഹൃത്തിനെ താക്കീത് ചെയ്തിരുന്നു. ഈ തർക്കമാണ് സ്ത്രീ സുഹൃത്തിന്റെ കൊലപാതകത്തിൽ കലാശിച്ചത്.
കൊലപാതകത്തെ തുടർന്ന് പ്രതികളെ പിന്തുടർന്നെത്തിയ തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ തൃശൂരിലേക്കുള്ള കെഎസ്ആർടിസി ബസിൽ കയറിയതായി കണ്ടെത്തി.
മകനെയും സുഹൃത്തിനെയും കൂട്ടി ഭർത്താവിന്റെ കാമുകിയെ കൊന്നു യുവതി
ഈ വിവരം തൃശൂർ സിറ്റി പോലീസിനു ലഭിച്ചതിനെ തുടർന്ന് എസിപി സലീഷ് എൻ.ശങ്കരന്റെ നേതൃത്വത്തിൽ ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.
അന്വേഷണത്തിൽ പ്രതികൾ തൃശൂരിൽ ലോഡ്ജിൽ ഒരു ദിവസം തങ്ങിയ ശേഷം പൂങ്കുന്നത്തേക്ക് ഓട്ടോറിക്ഷയിൽ പോയതായി കണ്ടത്തി.
ക്യാമറകൺട്രോളിന്റെ സഹായത്തോടേയും ഓട്ടോഡ്രൈവർമാരേയും കേന്ദ്രീകരിച്ചു നടത്തിയ അതിവിദഗ്ധ അന്വേഷണത്തിൽ തൃശൂരിലെത്തിയ പ്രതികളെ പൂങ്കുന്നത്തെ വാടക വീട്ടിൽനിന്നും പിടികൂടുകയായിരുന്നു.
ദിവസങ്ങൾക്കുള്ളിൽതന്നെ പ്രതികളെ പിടികൂടാൻ കഴിഞ്ഞ തൃശൂർ സിറ്റി പോലീസിനേയും ഈസ്റ്റ് പോലീസിന്റെ അന്വേഷണ മികവിനേയും തൃശൂർ സിറ്റി പോലീസ് കമ്മീഷണറേയും തമിഴ്‌നാട് പോലീസ് പ്രശംസിക്കുകയും ചെയ്തു.
ഈസ്റ്റ് ഇൻസ്‌പെക്ടർ എം.ജെ. ജിജോ, സിവിൽ പോലീസ് ഓഫീസർമാരായ വി.ബി. ദീപക്, കെ. ആർ. സൂരജ്, എം.എസ.് അജ്മൽ, പി. ഹരീഷ്‌കുമാർ, അഭിബിലായ് എന്നിവരാണ് ഉണ്ടായിരുന്നത്.