web analytics

മരത്തിന് മുകളില്‍ വച്ച് തോളെല്ല് വിട്ടുമാറി; അതിഥിത്തൊഴിലാളിയെ സാഹസികമായി രക്ഷപെടുത്തി അഗ്നിരക്ഷാ സേന

അതിഥിത്തൊഴിലാളിയെ സാഹസികമായി രക്ഷപെടുത്തി അഗ്നിരക്ഷാ സേന

ഇടുക്കി നെടുങ്കണ്ടത്ത് 80-അടിയിലധികം ഉയരമുള്ള മരത്തിന് മുകളില്‍ വച്ച് ശരീരത്തില്‍ നിന്നും തോളെല്ല് വിട്ടുമാറിയ അതിഥിത്തൊഴിലാളിയെ അഗ്നിരക്ഷാ സേന സാഹസികമായ രക്ഷപെടുത്തി.

മധ്യ പ്രദേശ് സ്വദേശിയായ ഗണേഷ് (42) ആണ് മരത്തില്‍ കുടുങ്ങിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ഉടുമ്പന്‍ചോല കല്ലുപാലം ഇരുപ്പക്കാട്ട് ജോണ്‍സി മാത്യുവിന്റെ ഏലത്തോട്ടത്തിലായിരുന്നു സംഭവം.

ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

ശിഖരങ്ങള്‍ വെട്ടാന്‍ മരത്തിന് മുകളില്‍ ഗണേഷിന്റെ വലതു തോളെല്ല് ശരീരത്തു നിന്നും തെന്നിമാറി ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാകുകയായിരുന്നു.

ഉടുമ്പന്‍ചോല പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് നെടുങ്കണ്ടം അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി.

രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അഗ്നിരക്ഷാ സേന ഓഫീസര്‍ (ഡ്രൈവര്‍) സാം മാത്യു ഗണേഷിനെ വലക്കുള്ളിലാക്കി വടത്തില്‍ കെട്ടി സുരക്ഷിതനായി താഴെ ഇറക്കുകയായിരുന്നു.

ഗണേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീനിയര്‍ ഓഫീസര്‍ എസ്. സുഭാഷിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ പ്രിതിന്‍, അനൂപ്, അനീഷ് , ഹോം ഗാര്‍ഡ് കെ.എസ്. ബിജു എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

കൊല്ലത്ത് പൊലീസ് കസ്റ്റഡിയിലായിരിക്കെ വയോധികൻ കുഴഞ്ഞുവീണതായി ആരോപണം; ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

കൊല്ലം കണ്ണനല്ലൂരിൽ വയോധികൻ പോലീസ് കസ്റ്റഡിയിൽ കുഴഞ്ഞുവീണു. 72 വയസ്സ് പ്രായമുള്ള, ചെക്ക് കേസിൽ അറസ്റ്റ് ചെയ്ത നിരണം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ പി പുന്നൂസ് ആണ് കുഴഞ്ഞുവീണത്.

ഇപ്പോൾ വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നുവെന്ന് വ്യക്തമാക്കുന്നു.

‘പ്ലാസ്റ്റിക് മദ്യക്കുപ്പിക്ക് 20 രൂപ ഡിപോസിറ്റ്’; ബവ്കോയുടെ പരീക്ഷണം പാളിയോ…? പിന്‍വലിച്ചേകുമെന്നു സൂചന

ശനിയാഴ്ച അറസ്റ്റ് ചെയ്ത പുന്നൂസിനെ 24 മണിക്കൂർ കഴിഞ്ഞിട്ടും മജിസ്ട്രേറ്റിന് ഹാജരാക്കാതിരുന്നെന്ന് അഭിഭാഷകൻ സതീഷ് പറഞ്ഞു.

കൂടാതെ, കസ്റ്റഡിയിൽ നിന്നു വിടാൻ 10 ലക്ഷം രൂപ പരാതിക്കാരനു നൽകണമെന്ന് പോലീസ് ആവശ്യപ്പെട്ടതായും പുന്നൂസിന്റെ സുഹൃത്ത് അഭിഭാഷകൻ സ്ഥിരീകരിച്ചു.

പുന്നൂസ് കോട്ടയത്ത് നിന്ന് കൊല്ലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഈ ഇടപെടലുകൾ ഉണ്ടായത്. പോലീസും ബന്ധുക്കളും, അഭിഭാഷകനും വിളിച്ചു, പണം എത്തിക്കാൻ ആവശ്യപ്പെട്ടു.

സംഭവത്തിൽ പരാതിക്കാരൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജ വിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചതായി ആരോപണവും ഉയർന്നിട്ടുണ്ട്.

ശനിയാഴ്ച മുഴുവൻ പുന്നൂസ് സ്റ്റേഷനിൽ തുടരുകയും, ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് ശരീരിക അസ്വസ്ഥതകൾ പ്രകടമാകുകയും ചെയ്തു.

നിലവിൽ പുന്നൂസിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ബന്ധപ്പെട്ട അന്വേഷണം ശക്തമായി തുടരുകയാണ്, കസ്റ്റഡിയിൽ പോലീസ് നടപടി നിയമപരമായോ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചോ എന്നത് ശ്രദ്ധയിൽ വെക്കേണ്ട സാഹചര്യമാണെന്ന് അഭിഭാഷകൻ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img