കോട്ടയം: പുതുപ്പള്ളിയിലെ വോട്ടെടുപ്പ് പൂർത്തിയായി. നാലു മണി വരെയുള്ള കണക്കുകൾ പ്രകാരം വോട്ടിംഗ് ശതമാനം 67 ആയിരുന്നു .അന്തിമ കണക്ക് 80 ശതമാനത്തിനടുത്താണ്. രാവിലെ മുതൽ നീണ്ട ക്യൂ പോളിംഗ് ബൂത്തിൽ റിപ്പോർട്ട് ചെയ്തു.ചില ബൂത്തുകളിൽ സാങ്കേതിക തടസങ്ങൾ നേരിട്ടെങ്കിലും പരിഹരിച്ചു.
എട്ടാം തീയതിയാണ് ഫല പ്രഖ്യാപനം. വിജയ പ്രതീക്ഷയിലാണ് ഇരു മുന്നണികളും. അതെസമയം വോട്ടെണ്ണൽ ദിനത്തിലും ആരോപണ പ്രത്യാരോപണങ്ങൾക്ക് കുറവുണ്ടായിരുന്നില്ല..മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്തമഴ ഉണ്ടായെങ്കിലും വേട്ടെടുപ്പിനെ ബാധിച്ചില്ല. ഉച്ചയ്ക്ക് മൂന്നുമണിയോടെ ഒരു ലക്ഷം പേർ വോട്ടു ചെയ്തു എന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. അതെ സമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണർകാട് പഞ്ചായത്തിലെ 88-ാം നമ്പർ ബൂത്തിലെ പ്രശ്‌നത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ രംഗത്തെത്തിയിരുന്നു. ആളുകൾ വോട്ട് ചെയ്യാതെ മടങ്ങുകയാണെന്നും ജനങ്ങൾക്ക് കൃത്യമായി വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടില്ലെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ ആക്ഷേപം. ഇതൊരു തെരഞ്ഞെടുപ്പാണ്. പല ബൂത്തുകളിലും കാര്യമായ പ്രശ്‌നമുണ്ട്. ഇലക്ഷൻ കമ്മീഷനും സർക്കാരിനും ഇതിന്റെ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ആഞ്ഞടിച്ചു.