പാലായിൽ ഡ്രൈവിങ്ങിനിടെ സ്വകാര്യ ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. നിയന്ത്രണം വിട്ട ബസ് മരിത്തിലിടിച്ച് വിദ്യാർഥികളടക്കം 20 പേർക്ക് പരിക്കേറ്റു.
പാലായ്ക്ക് സമീപം ഇടമറ്റത്ത് തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം.
പൈക-പാലാ- ചേറ്റു തോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന കുറ്റാരപ്പള്ളിയുടെ ബസിൻ്റെ ഡ്രൈവർ ഇടമറ്റം കൊട്ടാരത്തിൽ രാജേഷ് (43) ആണ് മരിച്ചത്. ഡ്രൈവർ കുഴഞ്ഞ് വീണപ്പോൾ ബസ് നിയന്ത്രണം വിട്ട് തെങ്ങിലിടിക്കുകയായിരുന്നു.
യാത്രക്കാരിൽ പരിക്കേറ്റ മൂന്നു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ പാലാ ജനറലാശുപത്രിയിലും ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശരീരത്തിലെ ഷുഗർ അളവ് കുറഞ്ഞതാണ് ഡ്രൈവർ കുഴഞ്ഞ് വീഴാൻ കാരണം എന്നാണ് സൂചന.
ലണ്ടനിൽ മലയാളി ദമ്പതികളുടെ തമ്മിലടി; ഭർത്താവിനെ വെട്ടി പരുക്കേൽപ്പിച്ച ഭാര്യ പിടിയിൽ
യുകെയിൽ ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ച ഭാര്യ പിടിയിൽ. വിദ്യാർഥി വീസയിൽ എത്തിയ മലയാളി യുവതിയെയാണ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ പരിക്ക് ഗുരുതരമായതിനാൽ പാരാമെഡിക്സിന്റെ സഹായത്തോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
നോർത്ത് ലണ്ടനിലെ ഇല്‍ഫോര്‍ഡിലായിരുന്നു സംഭവം. എറണാകുളം സ്വദേശികളായ ദമ്പതികള്‍ ഒരു വര്‍ഷം മുൻപാണ് യുകെയിൽ എത്തിയത്. പുറത്തു പോയി വന്ന ഭര്‍ത്താവിനെ ഭാര്യ ആക്രമിച്ചു മുറിവേൽപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ഭാര്യ വിദ്യാർഥി വീസയിലും ഭർത്താവ് ആശ്രിത വീസയിലുമാണ്. എന്നാൽ പഠനം പൂർത്തിയാക്കിയ ഭാര്യ പോസ്റ്റ് സ്റ്റഡി വർക്ക് വീസയിലേക്ക് മാറിയിരുന്നു.
അതേസമയം അക്രമത്തിലേക്ക് നയിക്കാൻ ഉണ്ടായ സാഹചര്യം എന്തെന്ന് വ്യക്തമായിട്ടില്ല. ദമ്പതികള്‍ക്ക് രണ്ടു കൊച്ചു കുട്ടികള്‍ ഉള്ളതിനാല്‍ യുവതിയെ റിമാന്‍ഡ് ചെയ്താല്‍ കുട്ടികളുടെ സംരക്ഷണം അടക്കമുള്ള കാര്യങ്ങളിൽ ഗവണ്മെന്റ് ഇടപെടുന്ന സാഹചര്യം ഉണ്ടായേക്കും.