web analytics

മലപ്പുറത്ത് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി

മലപ്പുറം: വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. മലപ്പുറം തിരുവാലിയിലാണ് സംഭവം. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിൽ പാർത്തിരുന്ന 17 വവ്വാലുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് സംഭവം. വവ്വാലുകൾ ചത്തതിന്റെ കാരണം കണ്ടെത്താൻ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ചില വവ്വാലുകൾ ചത്ത് വീണ നിലയിലും ചിലത് മരക്കൊമ്പുകളില്‍ തൂങ്ങികിടക്കുന്ന നിലയിലുമായിരുന്നു. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചത്തു വീണത്. വേനൽ ചൂടിന്റെ കാഠിന്യമാണ്‌ മരണകാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. എന്നാൽ നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിച്ചതോടെയാണ് വിദഗ്ധ പരിശോധനയ്ക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ രാമൻകുട്ടി നിർദേശിച്ചത്. വനം വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം വവ്വാലുകളെ കുഴിച്ചുമൂടി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img