web analytics

ഡോക്ടർമാരും നഴ്സുമാരും ഓവർകോട്ട് ഖാദിയാക്കണം; ബുധനാഴ്ച ഖാദി വസ്ത്രം ധരിക്കണമെന്ന് മന്ത്രി പി. രാജീവ്

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ ബുധനാഴ്ച ഖാദി വസ്ത്രം ധരിക്കണമെന്ന് മന്ത്രി പി. രാജീവ്. സർക്കാർ ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ ഓവർകോട്ട് ഖാദിയാക്കണമെന്ന് ആരോഗ്യമന്ത്രിയും അഭ്യർത്ഥിച്ചിട്ടുണ്ട്.

ജനപ്രതിനിധികളും ബുധനാഴ്ച ദിവസം ഖാദി ധരിക്കണമെന്നും രാജീവ് നിയമസഭയിൽ പറഞ്ഞു. ഏത് വസ്ത്രം ധരിക്കണമെന്ന് സർക്കാരിന് നിർബന്ധിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഖാദിയുടെ ജി.എസ്.ടി ഒഴിവാക്കാൻ കേന്ദ്രത്തിന് കത്ത് നൽകുകയും ചെയ്തു. 1000രൂപയ്ക്ക് താഴെയുള്ള ഉത്പന്നങ്ങൾക്ക് 5 ശതമാനവും, അതിനു മുകളിൽ 12 ശതമാനവുമാണ് നിലവിൽ ജി.എസ്.ടി. ഇത് മുൻകാല പ്രാബല്യത്തോടെ പിൻവലിക്കണമെന്നാണ് മന്ത്രി നൽകിയ കത്തിലുള്ളത്.

ദുബായ്, അബുദാബി എന്നിവിടങ്ങളിലെ മേളകളിൽ ഖാദി ഉത്പന്നങ്ങൾ വിൽപ്പന നടത്തി. ജർമ്മിനിയിലും വില്പനയ്ക്ക് സംവിധാനമൊരുക്കി. ഖാദി നൂൽ, നെയ്ത്തുപകരണങ്ങൾ എന്നിവയുടെ നവീകരണത്തിന് മദ്രാസ് ഐ.ഐ.ടിയുമായി ധാരണാപത്രം ഒപ്പിട്ടെന്നും കെ.പി. മോഹനന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി രാജീവ് പറഞ്ഞു.

ഒന്നാം പിണറായി സർക്കാരിനെ പിടിച്ചുകുലുക്കിയ പദ്ധതി പുനരാരംഭിക്കുമോ?

തൃശൂർ: ഒന്നാം പിണറായി സർക്കാരിന്റെ അവസാന നാളുകളിൽ വിവാദമായ തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്‌ളാറ്റ് സമുച്ചയം നിർമാണം പുനരാരംഭിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.

ലൈഫ് മിഷന്റെ ഭാഗമായി സ്വന്തമായി വീടും ഭൂമിയുമില്ലാത്ത 140 കുടുംബങ്ങൾക്കായി വടക്കാഞ്ചേരി നഗരസഭയിലെ ചരൽപറമ്പിലാണ് ഫ്ലാറ്റ് നിർമാണം തുടങ്ങിയത്.

ഫ്‌ളാറ്റ് സമുച്ചയത്തിന്റെയും ആശുപത്രിയുടെയും നിർമാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു.

നിയമവശങ്ങൾ പരിശോധിച്ച ശേഷം നിർമാണം എത്രയും വേഗം പുനരാരംഭിക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും നടപടികൾ സ്വീകരിച്ച് വരുന്നതായി മന്ത്രി എം.ബി. രാജേഷ് സബ്മിഷന് മറുപടിയായി നിയമസഭയെ അറിയിച്ചു.

തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി വില്ലേജിൽപ്പെട്ട 1.3 ഹെക്ടർ റവന്യൂ ഭൂമി, ഉടമസ്ഥാവകാശവും നിയന്ത്രണവും റവന്യൂ വകുപ്പിൽ തന്നെ നിലനിർത്തിക്കൊണ്ട് വടക്കാഞ്ചേരി നഗരസഭയ്ക്ക് കൈമാറുകയായിരുന്നു.

പ്രസ്തുത ഭൂമിയിൽ 140 വീടുകളും ആശുപത്രി കെട്ടിടവും ചേർന്ന സമുച്ചയം നിർമിച്ച് ലൈഫ് മിഷന് കൈമാറുന്നതിനായി യു.എ.ഇ.റെഡ് ക്രസന്റുമായി ധാരണയിൽ എത്തുകയും ചെയ്തിരുന്നു.

പ്രളയ പുനർ നിർമാണത്തിന് സഹായഹസ്തവുമായി സമീപിച്ച നിരവധി ഏജൻസികളിൽ ഒന്നായിരുന്നു യു.എ.ഇ. റെഡ് ക്രസന്റ്.

ഫ്‌ളാറ്റും ആശുപത്രിയും നിർമിക്കുന്നതിന് യു.എ.ഇ. റെഡ് ക്രസന്റും നിർമാണ ഏജൻസികളുമായാണ് കരാർ ഉണ്ടാക്കിയിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

Other news

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

Related Articles

Popular Categories

spot_imgspot_img