കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി മന്ത്രി വി എന്‍ വാസവന്‍. രണ്ട് കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ വീഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നത്. അത് തെളിയിക്കാന്‍ കോണ്‍ഗ്രസുകാര്‍ തയാറാണോയെന്ന് അവര്‍ വ്യക്തമാക്കട്ടെയെന്ന് മന്ത്രി പറഞ്ഞു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. പുതുപ്പള്ളിയിലെ പോളിങ് ശതമാനം വിജയ പരാജയങ്ങളെ സ്വാധീനിക്കില്ല. ഭൂരിപക്ഷം ഒരിക്കലും മുന്‍കൂട്ടി പ്രവചിക്കുന്ന പതിവില്ലെന്നും അദ്ദേഹം പറഞ്ഞു. പാമ്പാടി എംജിഎം സ്‌കൂളിലെ 102-ാം നമ്പര്‍ ബൂത്തില്‍ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ 126-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാര്‍ക്കുമൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് മണര്‍കാട് ഗവ.എല്‍പി സ്‌കൂളിലെ 72-ാം നമ്പര്‍ ബൂത്തിലാണ് വോട്ടു ചെയ്തത്. അതേസമയം ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാല്‍ പുതുപ്പള്ളിയില്‍ വോട്ടില്ല.